For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികള്‍ക്ക് ആരോഗ്യകരം ഇഞ്ചിച്ചായ

പല വിധത്തിലുള്ള ഗുണങ്ങളാണ് ഗര്‍ഭകാലത്ത് ഇഞ്ചിച്ചായ കുടിക്കുന്നത് കൊണ്ട് ഉണ്ടാവുന്നത്

|

ഗര്‍ഭകാലത്ത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാവും. എന്നാല്‍ ഇത് പലപ്പോഴും ഗര്‍ഭകാല അസ്വസ്ഥതകള്‍ എന്ന് കരുതി ഒഴിവാക്കി വിടുന്ന അവസ്ഥയാണ് കാണപ്പെടാറ്. പുതിയ ഒരു ജീവിത രീതിയുമായി നിങ്ങള്‍ താരതമ്യപ്പെടാന്‍ എന്തുകൊണ്ടും അല്‍പം സമയം എടുക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഗര്‍ഭസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ പല വിധത്തിലാണ് നമ്മള്‍ ശ്രമിക്കുന്നത്. അതിന് ഏറ്റവും ഉത്തമമായിട്ടുള്ള ഒന്നാണ് ജിഞ്ചര്‍ ടീ.

ഇത്തരത്തില്‍ ആരോഗ്യത്തിന് യാതൊരു ദോഷവും ചെയ്യാതെ തന്നെ പല തരത്തിലുള്ള ഗര്‍ഭകാല അസ്വസ്ഥതകള്‍ പരിഹരിക്കാന്‍ ജിഞ്ചര്‍ ടീ സഹായിക്കുന്നു. ജിഞ്ചര്‍ ടീ ഗര്‍ഭകാലത്ത് കഴിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. ജിഞ്ചര്‍ ടീ കഴിക്കുന്നതിലൂടെ എന്തൊക്കെ പ്രതിസന്ധികള്‍ക്ക് ഗര്‍ഭകാലത്ത് പരിഹാരം കാണാം എന്ന് നോക്കാം. നിരവധി ആരോഗ്യ ഗുണങ്ങളാണ് ജിഞ്ചര്‍ ടീ കഴിക്കുന്നതിലൂടെ ലഭിക്കുന്നത്. ഇത് ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥ ശിശുവിനും ആരോഗ്യം നല്‍കുന്ന ഒന്നാണ്.

കുഞ്ഞിന് നിറവും മൃദുത്വവും നല്‍കും എണ്ണകുഞ്ഞിന് നിറവും മൃദുത്വവും നല്‍കും എണ്ണ

ഇഞ്ചി നമ്മുടെ ഏത് ആരോഗ്യ പ്രശ്‌നത്തേയും പരിഹരിക്കാന്‍ സഹായിക്കുന്നു. അത്രയധികം ഗുണങ്ങളാണ് ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇഞ്ചി കൊണ്ട് ചായയുണ്ടാക്കുന്നതും ആരോഗ്യഗുണങ്ങള്‍ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് ഗര്‍ഭകാലത്തുണ്ടാക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് പല വിധത്തില്‍ നമുക്ക് ഗര്‍ഭകാല അസ്വസ്ഥതകളെ നേരിടാവുന്നതാണ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇഞ്ചിച്ചായ കൊണ്ട് ഗര്‍ഭകാലത്ത് ലഭിക്കുന്നത് എന്ന് നോക്കാം.

മോണിംഗ് സിക്‌നെസ് പരിഹാരം

മോണിംഗ് സിക്‌നെസ് പരിഹാരം

ഗര്‍ഭത്തിന്റെ ആദ്യ നാളുകളില്‍ ഏറ്റവും പ്രതിസന്ധി നേരിടുന്ന ഒന്നാണ് മോണിംഗ് സിക്‌നെസ്. ഇതിന് പരിഹാരം കാണാനുള്ള കഴിവ് ഇഞ്ചിക്കുണ്ട്. ഇഞ്ചിച്ചായ കൊണ്ട് ഈ പ്രശ്‌നത്തെ നമുക്ക് വളരെ ഫലപ്രദമായി നേരിടാവുന്നതാണ്. ഇത്തരം പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒരു പരിഹാരമാര്‍ഗ്ഗമാണ് മോണിംഗ് സിക്‌നെസ്.

ഗര്‍ഭാശയത്തിലെ മുഴകള്‍

ഗര്‍ഭാശയത്തിലെ മുഴകള്‍

ഗര്‍ഭിണികളില്‍ ചെറിയ തോതിലെങ്കിലും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് ഗര്‍ഭാശയത്തിലെ മുഴകള്‍. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഇഞ്ചിച്ചായ സഹായിക്കുന്നു. മാത്രമല്ല ഗര്‍ഭപാത്രത്തിലുണ്ടാവുന്ന ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഇഞ്ചിച്ചായ ഉത്തമമാണ്.

വയറിന്റെ അസ്വസ്ഥത

വയറിന്റെ അസ്വസ്ഥത

വയറിന്റെ അസ്വസ്ഥതയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇഞ്ചിച്ചായ. ഗര്‍ഭകാലത്ത് വിവിധ തരത്തിലുള്ള ദഹനസംബന്ധവും അല്ലാതെയുമുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചിച്ചായ.

പേശികളുടെ ക്ഷീണം

പേശികളുടെ ക്ഷീണം

ഗര്‍ഭകാലത്ത് പേശികള്‍ക്കും എല്ലുകള്‍ക്കും പലപ്പോഴും കൂടുതല്‍ ബലം കൊടുക്കേണ്ടതായി വരും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നത്തില്‍ നിന്നും പേശികള്‍ക്ക് ബലം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചിച്ചായ. ഇത് മസില്‍ വേദനക്കും മറ്റ് പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

 ഗ്ലൂക്കോസ് ലെവല്‍ കൃത്യമാക്കുന്നു

ഗ്ലൂക്കോസ് ലെവല്‍ കൃത്യമാക്കുന്നു

ഗ്ലൂക്കോസ് ലെവല്‍ കൃത്യമാക്കുന്ന കാര്യത്തിലും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇഞ്ചിച്ചായ. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമാക്കുകയും നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍ അതിനെ കൃത്യമാക്കുകയും ചെയ്യുന്നു. ഇതെല്ലാം പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളെ കുറക്കുകയും ചെയ്യുന്നു.

 ന്യൂട്രിയന്‍സ് ആഗിരണം ചെയ്യാന്‍

ന്യൂട്രിയന്‍സ് ആഗിരണം ചെയ്യാന്‍

രക്തത്തില്‍ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചക്കാവശ്യമായി ന്യൂട്രിയന്‍സ് ആഗിരണം ചെയ്യുന്നതിനും വളരെയധികം ഇഞ്ചിച്ചായ സഹായിക്കുന്നു. ഇത് കുഞ്ഞിന്റെ വളര്‍ച്ചക്ക് സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

രക്തയോട്ട വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ട വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് ഇഞ്ചിച്ചായ. മാത്രമല്ല ക്ഷീണമകറ്റി ആരോഗ്യം നല്‍കുന്നതിനും സഹായിക്കുന്നു ഇഞ്ചിച്ചായ. ഇത് ക്ഷീണത്തെ ഇല്ലാതാക്കി ഉന്‍മേഷം നല്‍കാന്‍ സഹായിക്കുന്ന കാര്യത്തില്‍ മുന്നിലാണ്.

 ഗ്യാസിനെ ഇല്ലാതാക്കുന്നു

ഗ്യാസിനെ ഇല്ലാതാക്കുന്നു

പലര്‍ക്കും ഭക്ഷണത്തില്‍ ഗര്‍ഭകാലത്ത് നിയന്ത്രണം വരുന്നു. ഇത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. മാത്രമല്ല ഗ്യാസ് ഉണ്ടാവുന്നതിനും കാരണമാകുന്നു. എന്നാല്‍ ഇതിനെ ഫലപ്രദമായി നേരിടാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചിച്ചായ. ഇത് ഗ്യാസിനെ ഇല്ലാതാക്കുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഏറ്റവും മുന്നിലാണ് ഇഞ്ചിച്ചായ. മാത്രമല്ല ഡയറിയ പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു ഇഞ്ചിച്ചായയ അതുകൊണ്ട് തന്നെ ഗര്‍ഭകാലത്ത് യാതൊരു വിധത്തിലുള്ള അസ്വസ്ഥതയും ഉണ്ടാവില്ല എന്നത് തന്നെയാണ് ഇഞ്ചിച്ചായയുടെ ഗുണം.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം പല സ്ത്രീകളിലും ഗര്‍ഭാവസ്ഥയില്‍ കൂടുതലായി കാണപ്പെടുന്നു. പ്രസവത്തെക്കുറിച്ചുള്ള ചിലരുടെയെങ്കിലും ഭയം പലപ്പോഴും പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ മാനസിക സമ്മര്‍ദ്ദമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചിച്ചായ.

English summary

Amazing Health Benefits Of Ginger Tea During Pregnancy

Amazing Health Benefits Of Ginger Tea During Pregnancy read on.
Story first published: Wednesday, December 6, 2017, 11:23 [IST]
X
Desktop Bottom Promotion