For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാലില്‍ നീരോ, ഉടനേ മാറ്റും വൈദ്യം

നിര്‍ജ്ജലീകരണം പലപ്പോഴും കുഞ്ഞിന്റെ വരെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു

|

ഗര്‍ഭകാലത്ത് പല വിധത്തിലുള്ള അസ്വസ്ഥതകളും സ്ത്രീകളില്‍ ഉണ്ടാവാറുണ്ട്. ഗര്‍ഭധാരണം എന്ന് പറയുന്നത് തന്നെ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ നിറഞ്ഞതായാണ് പല സ്ത്രീകളും കണക്കാക്കുന്നത്. എന്നാല്‍ ഇത്തരം അസ്വസ്ഥതകള്‍ ഗര്‍ഭകാലത്ത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പലപ്പോഴും കാരണമാകുന്നു. സാധാരണ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ അല്ലാതെ ചിലരെ പലപ്പോഴും വലക്കുന്ന ചില പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. ചിലരില്‍ കാലില്‍ നല്ലതു പോലെ നീര് വര്‍ദ്ധിക്കുന്നു. നടക്കാന്‍ പോലും ആവാത്ത വിധത്തിലാണ് പലരേയും ഇത് ബാധിക്കുന്നത്.
ശരീരത്തില്‍ അമിതമായി ദ്രാവകങ്ങള്‍ വരുന്ന ഒരു കാലമാണ് ഗര്‍ഭകാലം. ഇതിന്റെ ഫലമായാണ് പലപ്പോഴും കാലിലും മറ്റും നീര് വെക്കുന്നതും മറ്റും.

മാത്രമല്ല നമ്മുടെ ഭാരം മുഴുവന്‍ താങ്ങുന്നത് കാലാണ്. അതുകൊണ്ട് തന്നെ ഗര്‍ഭപാത്രം ഓരോ മാസവും വലുതാവുമ്പോള്‍ ഇത് കാലിന് കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ശരീരത്തിന്റെ മറ്റ് താഴ്ന്ന സ്ഥലങ്ങളിലേക്ക് രക്തം എത്തിക്കുന്നത് വേനകേവയിലൂടെയാണ്. രക്തത്തിന്റെ സഞ്ചാരം കൃത്യമല്ലാതാവുമ്പോള്‍ പലപ്പോഴും അത് കാലിലും പാദത്തിലും നീര് ഉണ്ടാക്കുന്നു. ശരീരത്തില്‍ രക്തം കുറയുമ്പോള്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ കാലിലേക്ക് രക്തയോട്ടം കുറയുമ്പോഴാണ് ഇത് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളിലേക്ക് എത്തുന്നത്.

സ്വയംഭോഗം ബീജോത്പാദനത്തിലെ വില്ലന്‍?സ്വയംഭോഗം ബീജോത്പാദനത്തിലെ വില്ലന്‍?

ഗര്‍ഭത്തിന്റെ അവസാന നാളുകളില്‍ വരെ കാലില്‍ നീരുണ്ടാവുന്നു. സമ്മര്‍ സമയങ്ങളിലാണ് ഇത് ഏറ്റവും കൂടുതല്‍ കാണിക്കുന്നതും. നീര് പെട്ടെന്ന് തന്നെ ഇല്ലാതാവുന്നു. എന്നാല്‍ അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. ശരീരത്തിലെ ജലാംശം പല വിധത്തിലാണ് പുറത്തേക്ക് പോവുന്നത്. ഒന്ന് മൂത്രത്തിലൂടെയും വിയര്‍പ്പിലൂടെയും. ഗര്‍ഭിണികളില്‍ ഉണ്ടാവുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ കാലിലെ നീരിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു.'

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ഇത് ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കാനും ശരീരത്തിലെ നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാനും സഹായിക്കുന്നു. മാത്രമല്ല ഗര്‍ഭകാലത്ത് ശരീരം വളരെയധികം ഹൈഡ്രേറ്റഡ് ആയി ഇരിക്കണം.

 മല്ലി

മല്ലി

മല്ലി പണ്ട് കാലം മുതല്‍ തന്നെ ശരീരത്തിലെ നീര് കളയാന്‍ ഉപയോഗിക്കുന്ന ഒന്നാണ്. രാത്രി മുഴുവന്‍ മല്ലി വെള്ളത്തില്‍ കുതിര്‍ത്ത് രാവിലെ വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കാം. അല്‍പാല്‍മായി വേണം ഇത് കുടിക്കാന്‍ എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ജമന്തി ചായ

ജമന്തി ചായ

ജമന്തിച്ചായയാണ് മറ്റൊന്ന്. ഇത് ഗര്‍ഭകാലത്തെ തിളക്കവും സൗന്ദര്യവും നിങ്ങളില്‍ കൊണ്ട് വരുന്നു. എന്ന് മാത്രമല്ല അല്‍പം ജമന്തി എടുത്ത് വെള്ളത്തില്‍ തിളപ്പിച്ച് ദിവസവും മൂന്ന് നേരം കുടിക്കാം. ഇത് ശരീരത്തിലെ ഇലക്ട്രോലൈറ്റുകളെ സഹായിക്കുന്നു.

കാബേജില

കാബേജില

കാബേജിന്റെ ഇലയാണ് മറ്റൊന്ന്. ഇത് നിങ്ങളുടെ കാലില്‍ നല്ലതു പോലെ പൊതിഞ്ഞ് വെച്ചാല്‍ മതി. ഇത് കാലിലെ നീരിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ ധാരാളം വെള്ളം അടങ്ങിയ ഒന്നാണ്. ദിവസവും ഓരോ കുക്കുമ്പര്‍ കഴുക്കുന്നത് നല്ലതാണ്. മാത്രമല്ല ഇത് നിങ്ങളുടെ കാലില്‍ കവര്‍ ചെയ്ത് വെക്കുന്നതും എന്തുകൊണ്ടും സഹായിക്കുന്നു.

ആപ്പിള്‍

ആപ്പിള്‍

ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ആപ്പിള്‍. ഇതിലുള്ള വിറ്റാമിനുകളും ന്യൂട്രിയന്‍സുകളും കിഡ്‌നിയുടെ പ്രവര്‍ത്തനത്തിന് വളരെയധികം സഹായിക്കുന്നു. ദിവസവും രണ്ട് ആപ്പിള്‍ കഴിക്കുന്നത് ശീലമാക്കാം. ഇത് കാലിലെ നീരിനെ കുറക്കുന്നു.

 തണ്ണിമത്തന്‍

തണ്ണിമത്തന്‍

ധാരാളം വെള്ളം അടങ്ങിയിട്ടുള്ള ഒന്നാണ് തണ്ണിമത്തന്‍. തണ്ണിമത്തന്‍ കഴിക്കുന്നത് ശരീരം ഹൈഡ്രേറ്റഡ് ആയി സൂക്ഷിക്കാന്‍ സഹായിക്കുന്നു. ഇത് ശരീരത്തില നീരിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ഓറഞ്ച്

ഓറഞ്ച്

ഓറഞ്ച് ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇതും ധാരാളം വെള്ളം അടങ്ങിയ ഒന്നാണ്. ഇത് ശരീരത്തിന്റെ ഇലക്ട്രോലൈറ്റുകള്‍ ബാലന്‍സ്ഡ് ആവാന്‍ സഹായിക്കുന്നു.

 ഉപ്പുവെള്ളത്തില്‍ കാല്‍മുക്കുക

ഉപ്പുവെള്ളത്തില്‍ കാല്‍മുക്കുക

ഉപ്പു വെള്ളത്തില്‍ കാല്‍ മുക്കുന്നത് ആണ് മറ്റൊന്ന്. അല്‍പം ചൂടുള്ള ഉപ്പു വെള്ളത്തില്‍ കാല്‍ മുക്കിവെക്കുന്നത് ഗര്‍ഭിണികളിലെ കാലിലെ നീരിന് നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ്.

കാല്‍ ഉയര്‍ത്തി കിടക്കുക

കാല്‍ ഉയര്‍ത്തി കിടക്കുക

കാല്‍ സാധാരണ നിലയില്‍ നിന്ന് ഉയര്‍ത്തി കിടക്കുക. ഇത് നിങ്ങളില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് കാലിലെ നീരിനും പരിഹാരം നല്‍കുന്നു.

ഓയില്‍ മസ്സാജ്

ഓയില്‍ മസ്സാജ്

ഓയില്‍ മസ്സാജ് ചെയ്യുന്നതും കാലിലെ നീരിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒരു മാര്‍ഗ്ഗമാണ്. ലെമണ്‍ ഓയില്‍, കര്‍പ്പൂര തുളസിയെണ്ണ, ലാവെന്‍ഡര്‍ ഓയില്‍ ടഎന്നിവ നമുക്ക് മസ്സാജ് ചെയ്യുന്നതിനായി ഉപയോഗിക്കാവുന്നതാണ്.

യോഗ ചെയ്യുക

യോഗ ചെയ്യുക

ഗര്‍ഭകാലത്ത് ചെയ്യാന്‍ പറ്റുന്ന ചില യോഗാസനങ്ങള്‍ ഉണ്ട്. ഇത് ചെയ്യാന്‍ ശ്രമിക്കുക. ഇതിലൂടെ കാലിലെ നീരിന് പരിഹാരം കാണാന്‍ സാധിക്കുന്നതാണ്.

 കഫീന്‍ കുറക്കുക

കഫീന്‍ കുറക്കുക

കഫീന്‍ കുടിക്കുന്നത് കുറക്കാന്‍ സഹായിക്കുക. ഇത് ശരീരത്തില്‍ നീര് വീഴ്ച വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ നീര് വീഴ്ച കുറക്കുന്നതിനും കാലിലെ നീരിന് പരിഹാരം കാണുന്നതിനും കഫീന്റെ അളവ് കുറക്കുക.

ഇടതു വശം ചെരിഞ്ഞ് കിടക്കാം

ഇടതു വശം ചെരിഞ്ഞ് കിടക്കാം

ഇടതു വശം ചെരിഞ്ഞ് കിടക്കുന്നതാണ് മറ്റൊന്ന്. ഇത് ശരീരത്തിന് നല്‍കുന്ന സമ്മര്‍ദ്ദത്തെ കുറക്കുന്നു. മാത്രമല്ല രക്തയോട്ടം സുഗമമാകാനും സഹായിക്കുന്നു.

പൊട്ടാസ്യം അടങ്ങിയ ഭക്ഷണം

പൊട്ടാസ്യം അടങ്ങിയ ഭക്ഷണം

പൊട്ടാസ്യം അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശീലിക്കുക. ഇത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറക്കുന്നു. സോഡിയം പലപ്പോഴും വെള്ളം ധാരാളം വലിച്ചെടുക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ അത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ധാരാളം പൊട്ടാസ്യം അടങ്ങിയ ഭക്ഷണം കഴിക്കുക.

English summary

Home Remedies For Swollen Feet During Pregnancy

Check out the home remedies to treat swelling of feet during pregnancy.
Story first published: Friday, December 8, 2017, 16:18 [IST]
X
Desktop Bottom Promotion