For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭനിരോധന വിഡ്ഢിത്തങ്ങളല്ലേ ഇത്.....

|

ഗര്‍ഭനിരോധനോപാധികള്‍ പലപ്പോഴും പരാജയമാകുന്ന അവസരങ്ങള്‍ ധാരാളമുണ്ട്. ഉപാധികളെ പഴിയ്ക്കുന്നവരാണ് അപ്പോള്‍ പലരും.

യാതൊരു ഗര്‍ഭനിരോധനോപാധിയും 100 ശതമാനം ഫലം ഉറപ്പു നല്‍കുന്നില്ല. എങ്കില്‍പ്പോലും വേണ്ട വിധത്തില്‍ ഉപയോഗിച്ചാല്‍ 95 ശതമാനവും ഫലം ലഭ്യമാണ്.

പലപ്പോഴും ഉപയോഗത്തില്‍ വരുത്തുന്ന തെറ്റുകളാണ് ഗര്‍ഭനിരോധനം പരാജയപ്പെടാന്‍ ഇട വരുത്തുന്നത്. ഇത്തരം തെറ്റുകളെക്കുറിച്ചു കൂടുതലറിയൂ,

ഗര്‍ഭനിരോധന വിഡ്ഢിത്തങ്ങളല്ലേ ഇത്.....

ഗര്‍ഭനിരോധന വിഡ്ഢിത്തങ്ങളല്ലേ ഇത്.....

ആക്ടീവായ സെക്‌സ് ജീവിതമാണെങ്കിലും അല്ലെങ്കിലും ഗര്‍ഭനിരോധനോപാധികള്‍ ഉപയോഗിയ്ക്കാതിരിയ്ക്കുന്നതുതന്നെ ഏറ്റവും വലിയ വിഡ്ഢിത്തം. കാരണം സെക്‌സ് വല്ലപ്പോഴുമെങ്കില്‍ തന്നെ ഗര്‍ഭധാരണസാധ്യത തള്ളിക്കളയാനാവില്ല.

ഗര്‍ഭനിരോധന വിഡ്ഢിത്തങ്ങളല്ലേ ഇത്.....

ഗര്‍ഭനിരോധന വിഡ്ഢിത്തങ്ങളല്ലേ ഇത്.....

പലരും ശരിയ്ക്കുള്ള ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കാതെ വാസ്ലീന്‍, ബേബി ഓയില്‍ മുതലായവ ഉപയോഗിയ്ക്കാറുണ്ട്. ഇവ കോണ്ടംസ് കേടു വരുത്താന്‍ സാധ്യതയേറെയാണ്.

ഗര്‍ഭനിരോധന വിഡ്ഢിത്തങ്ങളല്ലേ ഇത്.....

ഗര്‍ഭനിരോധന വിഡ്ഢിത്തങ്ങളല്ലേ ഇത്.....

വജൈന വല്ലാതെ വരണ്ടതായിരിയ്ക്കുന്ന സന്ദര്‍ഭത്തില്‍ ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കാത്തതും ദോഷം ചെയ്യും. ഇത് കോണ്ടംസ് ഉപയോഗിയ്ക്കുന്നുവെങ്കില്‍ പെട്ടെന്നു കീറാന്‍ ഇടയാക്കും.

ഗര്‍ഭനിരോധന വിഡ്ഢിത്തങ്ങളല്ലേ ഇത്.....

ഗര്‍ഭനിരോധന വിഡ്ഢിത്തങ്ങളല്ലേ ഇത്.....

സ്ഖലനത്തിനു ശേഷമല്ലാതെ ബീജം പുറപ്പെടുവാന്‍ സാധ്യതയില്ലെങ്കിലും ഇതിനു മുന്‍പും തീരെയുണ്ടാകില്ലെന്നു പറയാനാകില്ല. ഗര്‍ഭധാരണത്തിന് ഒരു ബീജം മാത്രം മതിയെന്നോര്‍ക്കുക.

ഗര്‍ഭനിരോധന വിഡ്ഢിത്തങ്ങളല്ലേ ഇത്.....

ഗര്‍ഭനിരോധന വിഡ്ഢിത്തങ്ങളല്ലേ ഇത്.....

നിങ്ങള്‍ക്ക് സൗകര്യപ്രദമായ, അസ്വസ്ഥതകള്‍ ഉണ്ടാക്കാത്ത ഗര്‍ഭനിരോധനോപാധികള്‍ കൈക്കൊള്ളുക. ഉദാഹരത്തിന് കോപ്പര്‍ ടീ വേദനിപ്പിയ്ക്കുന്നുവെങ്കില്‍ അതല്ലാത്ത മറ്റു രീതികള്‍ സ്വീകരിയ്ക്കാം. ഗുളികകള്‍ അസ്വസ്ഥതയുണ്ടാക്കുന്നുവെങ്കിലും മറ്റേതെങ്കിലും മാര്‍ഗം സ്വീകരിയ്ക്കാം.

ഗര്‍ഭനിരോധന വിഡ്ഢിത്തങ്ങളല്ലേ ഇത്.....

ഗര്‍ഭനിരോധന വിഡ്ഢിത്തങ്ങളല്ലേ ഇത്.....

ഗര്‍ഭനിരോധന ഗുളികകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ കഴിയ്ക്കരുത്. അതുപോലെ മറ്റു മരുന്നുകള്‍ കഴിയ്ക്കുന്നുവെങ്കിലും ഡോക്ടറുടെ നിര്‍ദേശം തേടണം. കാരണം റീഫാംപിന്‍ പോലുള്ള ചില ആന്റിബയോട്ടിക്കുകള്‍ ഗര്‍ഭനിരോധനഗുളികകള്‍, റിംഗ് പോലുള്ളവയുടെ പ്രയോജനം കുറയ്ക്കും.

ഗര്‍ഭനിരോധന വിഡ്ഢിത്തങ്ങളല്ലേ ഇത്.....

ഗര്‍ഭനിരോധന വിഡ്ഢിത്തങ്ങളല്ലേ ഇത്.....

തിടുക്കത്തില്‍ കോണ്ടംസ് ധരിയ്ക്കുന്നതൊഴിവാക്കുക. കോണ്ടംസിന്റെ അറ്റത്ത് വായുവിന്റെ കുമിളയില്ലെന്നുറപ്പു വരുത്തുക. അ്‌ല്ലെങ്കില്‍ കോണ്ടംസ് എളുപ്പം പൊട്ടിപ്പോയേക്കും.

ഗര്‍ഭനിരോധന വിഡ്ഢിത്തങ്ങളല്ലേ ഇത്.....

ഗര്‍ഭനിരോധന വിഡ്ഢിത്തങ്ങളല്ലേ ഇത്.....

ഗുളികകളെങ്കില്‍ മുടങ്ങാതെ എല്ലാ ദിവസവും ഒരേ സമയത്തു തന്നെ കഴിയ്ക്കണം. അല്ലെങ്കില്‍ പ്രയോജനം ലഭിയ്ക്കില്ല.

ഗര്‍ഭനിരോധന വിഡ്ഢിത്തങ്ങളല്ലേ ഇത്.....

ഗര്‍ഭനിരോധന വിഡ്ഢിത്തങ്ങളല്ലേ ഇത്.....

ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിയ്ക്കുന്ന സ്ത്രീകള്‍ പുകവലി ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇവ രണ്ടും ചേരുമ്പോള്‍ ഹൃദയപ്രശ്‌നങ്ങള്‍, സ്‌ട്രോക്ക്, രക്തം കട്ട പിടിയ്ക്കല്‍ എന്നിവയ്ക്കു സാധ്യതയേറെയാണ്. കോണ്ടംസ് ഗര്‍ഭമുണ്ടാക്കും വഴികള്‍!!

English summary

Worst Birth Control Mistakes

Certain birth control blunders could even lead to unwanted pregnancies. So, what are the worst birth control mistakes? Read on to know...
Story first published: Tuesday, September 13, 2016, 10:37 [IST]
X
Desktop Bottom Promotion