Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
അമ്മമാര്‍ മുലയൂട്ടുമ്പോള്‍ തടിയ്ക്കുന്നത്?
ഗര്‍ഭവും പ്രസവവുമെല്ലാം സ്ത്രീകളെ തടിപ്പിയ്ക്കുന്ന ഒന്നാണ്. ഇത് സ്വാഭാവികമാണെന്നു പറയാം.
എന്നാല്‍ സ്ത്രീകള്‍ മുലയൂട്ടുന്ന സമയത്ത്, പ്രത്യേകിച്ചും ഇന്ത്യന്‍ സ്ത്രീകള്‍ തടിയ്ക്കുന്ന ഒരു പ്രവണത കണ്ടു വരുന്നുണ്ട്. പാല് കൊടുക്കുമ്പോള്‍ ശരീരം ക്ഷീണിയ്ക്കുകയല്ലേ വേണ്ടതെന്നു ചോദിച്ചാല്‍ ഇത് വിപരീതഫലം ചെയ്യാന്‍ പല കാരണങ്ങളുമുണ്ട്.

വിദേശങ്ങളില്‍ പ്രസവശേഷവും മുലയൂട്ടുന്ന കാലത്തുമെല്ലാം വിശ്രമമെടുക്കുന്ന സ്ത്രീകള്‍ കുറവാണ്. എന്നാല്‍ ഇന്ത്യയില്‍ ഇതു പൊതുവെ വിശ്രമകാലമാണെന്നു പറയാം. പ്രത്യേകിച്ചു പ്രസവം കഴിഞ്ഞ് ആദ്യം കുറച്ചു നാളുകള്‍. മാത്രമല്ല, കാര്യങ്ങള്‍ നോക്കാന്‍ ചുറ്റും ആളുകളുണ്ടാകുകയും ചെയ്യും. ശരീരമനങ്ങാത്തത് തടി വര്‍ദ്ധിപ്പിയ്ക്കാനുള്ള കാരണമാകും.

പാലുല്‍പാദിപ്പിയ്ക്കുന്ന പ്രോലാക്ടിന്‍ എന്ന ഹോര്‍മോണ്‍ വിശപ്പു വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നു കൂടിയാണ്. ഭക്ഷണം കൂടുതല്‍ കഴിയ്ക്കുന്നതും കാരണമാകാം.
നമ്മുടെ സ്ത്രീകള്‍ പ്രസവശേഷം കൊഴുപ്പുള്ള, ഉദാഹരണത്തിന് ലേഹങ്ങളും നെയ്യുമെല്ലാം കഴിയ്ക്കുന്നത് സാധാരണയാണ്. പാലുല്പാദനത്തിന് സഹായിക്കുകയെന്ന ഉദ്ദേശ്യം കൂടിയുണ്ട്, ഇതിനു പുറകില്‍. ഇതും തടി കൂടാനുള്ള കാരണം തന്നെയാണ്.

ചില സ്ത്രീകള്‍ തടി കൂട്ടുമെന്നു പേടിച്ച് ഭക്ഷണം കുറയ്ക്കുന്നവരും കഴിയ്ക്കാതിരിയ്ക്കുന്നവരുമുണ്ട്. ഇത് വിപരീതഫലം ചെയ്യും. ഇങ്ങനെ ചെയ്യുമ്പോള്‍ ശരീരം കൂടുതല്‍ കൊഴുപ്പു ശേഖരിച്ചു വയ്ക്കും. അപചയപ്രക്രിയ പതുക്കെയാകും.

ഈ സമയം സ്ട്രെസ്, ടെന്‍ഷന്‍, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങളുള്ള സമയം കൂടിയാണ്. ഇവയെല്ലാം തടി കൂട്ടുന്ന കാരണങ്ങളാണ്.



Click it and Unblock the Notifications

