Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ഗര്‍ഭകാല സെക്സ് ഒഴിവാക്കേണ്ടതെപ്പോള്?
ഗര്‍ഭകാല സെക്സ് അരുതാത്തതൊന്നുമല്ല. ഇതിന് ആരോഗ്യഗുണങ്ങളുണ്ടെന്നു തെളിഞ്ഞിട്ടുമുണ്ട്.
എന്നിരുന്നാലും ഗര്‍ഭത്തിന്റെ ആദ്യആഴ്ചകളില്‍ സെക്സ് ഒഴിവാക്കുന്നതാണ് നല്ലത്. ഗര്‍ഭകാലത്ത് അമ്മയ്ക്ക് അനുകൂലമായ സെക്സ് പൊസിഷനുകള്‍ സ്വീകരിയ്ക്കുകയും വേണം.
എന്നിരുന്നാലും ചില സന്ദര്‍ഭങ്ങളില്‍ ഗര്‍ഭകാല സെക്സ് ഒഴിവാക്കേണ്ടി വരും. ഇത് ഏതെല്ലാം സന്ദര്‍ഭങ്ങളിലാണെന്നു നോക്കൂ,

ഗര്‍ഭകാല സെക്സ് ഒഴിവാക്കേണ്ടതെപ്പോള്?
പ്ലാസന്റല്‍ പെര്‍വിയ എന്ന അവസ്ഥയുണ്ടെങ്കില്‍ ഗര്‍ഭകാല സെക്സ് ഒഴിവാക്കുന്നതാണ് നല്ലത്. കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി ഗര്‍ഭപാത്ര മുഖം മൂടിക്കിടക്കുന്ന അവസ്ഥയാണിത്. അത് സാധാരണ പ്രസവം തടയുകയും ചെയ്യും.

ഗര്‍ഭകാല സെക്സ് ഒഴിവാക്കേണ്ടതെപ്പോള്?
മാസം തികയാത്ത പ്രസവം മുന്‍പു തടന്നിട്ടുണ്ടെങ്കില്, ഇതിനുള്ള സാധ്യതകളുണ്ടെന്നു ഡോക്ടര്‍ പറയുന്നുവെങ്കില്‍ സെക്സ് ഒഴിവാക്കുന്നതാണ് നല്ലത്.

ഗര്‍ഭകാല സെക്സ് ഒഴിവാക്കേണ്ടതെപ്പോള്?
വജൈനല്‍ ബ്ലീഡിംഗ് അല്ലെങ്കില്‍ അസാധാരണമായ ഡിസ്ചാര്‍ജ് നടക്കുന്നുവെങ്കില്‍ സെക്സ് ഒഴിവാക്കുന്നതാണ് നല്ലത്.

ഗര്‍ഭകാല സെക്സ് ഒഴിവാക്കേണ്ടതെപ്പോള്?
സെര്‍വിക്കല്‍ ഇന്‍സഫിഷ്യന്‍സി എന്നൊരു മെഡിക്കല്‍ കണ്ടീഷണുണ്ട്. സെര്‍വിക്സ് അഥവാ ഗര്‍ഭാശയ മുഖം ഇടുങ്ങിയതായിരിയ്ക്കും. ഗര്‍ഭാശയവും ഗര്‍ഭാശയ മുഖവും തമ്മിലുള്ള ദൂരം കുറവായിരിയ്ക്കും. ഇവിടെ മര്‍ദമേല്‍ക്കുന്നത് യൂട്രസില്‍ മര്‍ദമേല്‍പ്പിയ്ക്കും. നേരത്തെയുള്ള പ്രസവത്തിന് വഴിയൊരുക്കും. ഇത്തരം ഘട്ടങ്ങളില്‍ സെക്സ് റിക്സാണ്.

ഗര്‍ഭകാല സെക്സ് ഒഴിവാക്കേണ്ടതെപ്പോള്?
സെര്‍വിക്കല്‍ ഡയലേഷന്‍ എന്നൊരു അവസ്ഥയുണ്ട്. ഗര്‍ഭാശയമുഖ വികാസമാണിത്. സാധാരണയായി പ്രസവത്തോടടുത്താണ് ഗര്‍ഭാശയമുഖം വികസിയ്ക്കുക. ചിലരില്‍ ഇത് നേരത്തെ വരും. ഇത്തരം ഘട്ടങ്ങളിലും ഏതെങ്കിലും തരത്തിലുള്ള മര്‍ദം നേരത്തെയുള്ള പ്രസവത്തിന് വഴിയൊരുക്കും.

ഗര്‍ഭകാല സെക്സ് ഒഴിവാക്കേണ്ടതെപ്പോള്?
ലൈംഗികജന്യ രോഗങ്ങളുണ്ടെങ്കില്‍ ഗര്‍ഭകാല സെക്സ നിര്‍ബന്ധമായും ഒഴിവാക്കുക തന്നെ വേണം.



Click it and Unblock the Notifications
