Latest Updates
-
ഗണേശ വിസർജനം: മുംബൈ, പൂനെ, കേരള യാത്രകൾക്ക് മുൻപ് ഈ സുരക്ഷാ നിർദ്ദേശങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ മഴ മുന്നറിയിപ്പ്; ഈർപ്പം കൂടുമ്പോൾ ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കത്രീന കൈഫിന്റെ ലുക്ക് കണ്ട് ട്രോളുന്നവർ അറിയാൻ; പ്രസവാനന്തരം തടി കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
പിതൃപക്ഷം 2026: തർപ്പണത്തിന് ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സൂര്യോദയ സമയങ്ങളും -
ഇന്നത്തെ നക്ഷത്രഫലം: 27 നക്ഷത്രക്കാർക്കും ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
കർക്കടകത്തിൽ ചൊവ്വയുടെ സംക്രമണം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ധനു രാശിയിൽ ചന്ദ്രൻ: മൂലം നക്ഷത്രക്കാർക്ക് ഇന്ന് നിർണ്ണായക ദിനം, യാത്രയിലും പണമിടപാടിലും ശ്രദ്ധ വേണം -
2026 സെപ്റ്റംബർ 19: ആയുഷ്മാൻ യോഗം മാറി സൗഭാഗ്യ യോഗം വരുന്നു; ഈ സമയമാറ്റം നിങ്ങളുടെ തീരുമാനങ്ങളെ എങ്ങനെ ബാധിക്കും? -
സെപ്റ്റംബർ 19: ഇന്ന് ഭാഗ്യം തെളിയുന്ന 5 രാശികൾ, ധനനേട്ടത്തിന് വഴിതുറക്കുന്നു! -
രാശിഫലം സെപ്റ്റംബർ 18: ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
വയറ്റിലുള്ള കുഞ്ഞിന്റെ ബുദ്ധി കൂട്ടാം
കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വികാസം ഗര്‍ഭപാത്രത്തില്‍ നിന്ന് തന്നെ ആരംഭിക്കും. വ്യക്തിത്വവും ബുദ്ധിശക്തിയും രൂപപ്പെടുന്ന കാലമാണിത്. ഈ ഘട്ടത്തിലുള്ള വികാസം കുട്ടിയുടെ പഠനശേഷിയിലും വ്യക്തിത്വവികാസത്തിലും സ്വാധീനം ചെലുത്തും.
ഗര്‍ഭസ്ഥശിശുവിന്റെ മാനസിക വികാസവും ബുദ്ധിശക്തിയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ്, ഫോളിക് ആസിഡ്, പാലുത്പന്നങ്ങള്‍ തുടങ്ങിയവ ധാരാളമായി അടങ്ങിയ പോഷകഗുണമുള്ള ആഹാരങ്ങള്‍ കഴിക്കുന്നത് വഴി അമ്മമാര്‍ക്ക് കുട്ടികളുടെ ബുദ്ധിശക്തി മെച്ചപ്പെടുത്താനാവും. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്റെ ഐക്യു വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് അറിയുക.

ആരോഗ്യകരമായ ഭക്ഷണങ്ങള്‍
ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ഐക്യു വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഈ ഫാറ്റി ആസിഡുകള്‍ കുഞ്ഞിന്റെ തലച്ചോറിന്റെ ശേഷി വര്‍ദ്ധിപ്പിക്കും. അതിനൊപ്പം ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തിനും സഹായിക്കും.

സമ്മര്‍ദ്ദം നിയന്ത്രിക്കുക
മാനസികസമ്മര്‍ദ്ദം ഗര്‍ഭസ്ഥശിശുവിനെ ദോഷകരമായി ബാധിക്കും. അതിനാല്‍ ഗര്‍ഭിണികള്‍ സമ്മര്‍ദ്ദമുണ്ടാക്കുന്ന കാര്യങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കണം. വൈകാരിക വികാസവും ഐക്യുവും മാനസികസമ്മര്‍ദ്ദം മൂലം തടസ്സപ്പെടും.

സുഖകരമായ സംഗീതം
കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തില്‍ സംഗീതം വലിയ പങ്ക് വഹിക്കും. അതിശയകരമായ കാര്യം ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞുങ്ങള്‍ക്കും സംഗീതം കേള്‍ക്കാനാവും എന്നതാണ്. ശാസ്ത്രീയസംഗീതം പോലുള്ളവ കേള്‍ക്കുന്നത് മനസ്സിന് സുഖം നല്‍കും.

സ്പര്‍ശനം
ജനിക്കാത്ത ശിശുവും അമ്മയുടെ സ്പര്‍ശനം ആഗ്രഹിക്കുന്നു. വയറിന് പുറമേയുള്ള സ്പര്‍ശനവും കുഞ്ഞിന് സുഖം നല്‍കും. ഇതും കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തെ ഉത്തേജിപ്പിക്കും.

കുഞ്ഞുമായുള്ള ബന്ധം
ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞുങ്ങള്‍ക്കും തങ്ങളുടെ അമ്മയുടെ ശബ്ദം തിരിച്ചറിയാനാവും. അമ്മ ഗര്‍ഭത്തിലുള്ള കുഞ്ഞിനോട് സംസാരിക്കുന്നതും, പാട്ടുപാടുന്നതും, പാട്ട് കേള്‍പ്പിക്കുന്നതും കുഞ്ഞിന്റെ ബൗദ്ധിക വികാസത്തിന് സഹായിക്കും.

ദുശീലങ്ങള്‍ മാറ്റുക
പുകവലി, മദ്യപാനം പോലുള്ള ദുശീലങ്ങള്‍ കുഞ്ഞിന്റെ ആരോഗ്യത്തിനും, തലച്ചോറിന്റെ വികാസത്തിനും ദോഷകരമാണ്. ഇത്തരം ദുശീലങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്നത് തീര്‍ച്ചയായും കുഞ്ഞിന്റെ ബുദ്ധി വികാസത്തിന് ഗുണകരമാകും.



Click it and Unblock the Notifications
