Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
ഗര്‍ഭകാലം ആരോഗ്യകരമാക്കാന്‍ ഈ ഭക്ഷണങ്ങള്‍
ഗര്‍ഭകാലത്ത് അമ്മമാര്‍ കഴിയ്ക്കുന്ന ഭക്ഷണമാണ് കുഞ്ഞിന്റെ ആരോഗ്യത്തെ സ്വാധീനിയ്ക്കുക. കുഞ്ഞിന്റേയും അമ്മയുടേയും ഒരു പോലുള്ള ആരോഗ്യസംരക്ഷണമാണ് ഗര്‍ഭകാലത്തെ ഏറ്റവും വലിയ വെല്ലുവിളിയും. മാത്രമല്ല ആദ്യത്തെ ഗര്ഭധാരമമാണെങ്കില് ശ്രദ്ധ അല്പം കൂടുതല്‍ നല്‍കണം എന്നതാണ് കാര്യം. പ്രസവശേഷം ഭൂമികുലുക്കം!!
വിറ്റാമിനുകളും പ്രോട്ടീനും അടങ്ങിയ ഭക്ഷണമായിരിക്കണം ഗര്‍ഭകാലത്ത് കഴിയ്ക്കേണ്ടത്. എന്നാല്‍ ഇതെല്ലാം അടങ്ങിയിട്ടുള്ളതാണ് പച്ചക്കറിയും മറ്റു ഭക്ഷണങ്ങളും. ഗര്‍ഭകാലത്ത് എന്തെല്ലാം കഴിയ്ക്കണം എന്നു നോക്കാം.

ബ്രൊക്കോളി
ഗര്‍ഭിണികളുടെ ഭക്ഷണ ക്രമത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ബ്രൊക്കോളി. കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട് മാത്രമല്ല ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിവളര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്നതും ബ്രൊക്കോളിയാണ്.

പച്ചനിറമുള്ള പച്ചക്കറികള്‍
നിറം നോക്കിയും ഗര്‍ഭാവസ്ഥയില്‍ ഭക്ഷണം കഴിയ്ക്കാം. ബീറ്റ കരോട്ടിന്‍, ലൂട്ടെയ്ന്‍ തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുള്ളതാണ് പച്ചനിറമുള്ള പച്ചക്കറികളില്‍. അതുകൊണ്ട് തന്നെ ഇവ കഴിയ്ക്കുന്നത് പ്രസവ സമയത്തുള്ള പ്രയാസങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

ഓട്സ്
ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയതാണ് ഓട്സ്. ഇത് ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന മലബന്ധത്തെ ഇല്ലാതാക്കുന്നു.

ഓറഞ്ച്
വിറ്റാമിന്‍ സിയും ഫൈബറും ധാരാളം അടങ്ങിയതാണ് ഓറഞ്ച്. അതുകൊണ്ട് തന്നെ ഗര്‍ഭാവസ്ഥയില്‍ ധാരാളം കഴിക്കേണ്ടതും. ഇത് ശരീരത്തിലുണ്ടാകുന്ന നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നു. മാത്രമല്ല ദഹനസംബന്ധമായ എല്ലാ പ്ര്ശ്നങ്ങളേയും പരിഹരിയ്ക്കുകയും ചെയ്യുന്നു.

ധാന്യങ്ങള്‍
ധാന്യങ്ങളും ഗര്‍ഭാവസ്ഥയില്‍ ഒഴിവാക്കപ്പെടേണ്ടതാണ്. അയേണ്‍, സിങ്ക്, ഫൈബര്‍ എന്നിവയെല്ലാം അടങ്ങിയതാണ് ധാന്യങ്ങള്‍. അതുകൊണ്ട് തന്നെ ഇവ ധാരാളം കഴിയ്ക്കാം.

നട്സ്
അലര്‍ജിയൊന്നും ഇല്ലെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും കഴിയ്ക്കേണ്ടതാണ് നട്സ്. ഇത് നിറയെ പോഷകഗുണങ്ങളും എനര്‍ജിയുമാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഗര്‍ഭകാലം ആരോഗ്യകരമാക്കാന്‍ നട്സ് കഴിക്കേണ്ടത് അത്യാവശ്യമാണ്.

മത്തങ്ങ വിത്ത്
മത്തങ്ങ വിത്തും ഗര്‍ഭകാലത്തെ ആരോഗ്യകരവും സന്തോഷകരവും ആക്കും. ഒമേഗ 3 ഫാറ്റി ആസിഡ് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ഗുണവും. ഇത് ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന്റെ നാഡിവ്യവസ്ഥയേയും തലച്ചോറിന്റെ വളര്‍ച്ചയേയും സഹായിക്കുന്നു.

ഡ്രൈഫ്രൂട്സ്
മധുരത്തോട് താല്‍പ്പര്യമുള്ളവരാണെങ്കില്‍ ഡ്രൈഫ്രൂട്സ് കഴിച്ച് താല്‍പ്പര്യം തീര്‍ക്കാം. ഇത് ഗര്‍ഭാവസ്ഥയിലും നിങ്ങള്‍ക്ക് ഊര്‍ജ്ജം നല്കുന്നു. മാത്രമല്ല പ്രകൃതിദത്തമായതിനാല്‍ യാതൊരു വിധത്തിലുള്ള ദോഷഫലങ്ങളും ഉണ്ടാവില്ലെന്നതും കാര്യം.

പച്ചക്കറികള്‍
പച്ചക്കറികളില്‍ തന്നെ കളര്‍ഫുള്‍ ആയ പല പച്ചക്കറികളും ഉണ്ട്. ഉദാഹരണത്തിന് കാപ്സിക്കം, ക്യാരറ്റ് തുടങ്ങിയവയെല്ലാം. ഇതെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും ഗര്‍ഭിണികളുടെ ആരോഗ്യത്തിന് നല്ലതാണ്.



Click it and Unblock the Notifications
