Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
ചില ഗര്ഭക്കാര്യങ്ങള്
ഗര്‍ഭം ധരിക്കാന്‍ വൈകിപ്പോയി എന്ന് കരുതുന്ന ആളാണ് നിങ്ങളെങ്കില്‍ പല ചോദ്യങ്ങളും നിങ്ങള്‍ക്കുള്ളില്‍ ഉയരുന്നുണ്ടാകും. പ്രായം ഗര്‍ഭത്തെ ബാധിക്കുമോ?, ജെസ്റ്റേഷണല്‍ ഡയബെറ്റിസ്, അല്ലെങ്കില്‍ പ്രിക്ലാംപ്സിയ എന്നിവയുണ്ടാകുമോ എന്ന ചോദ്യങ്ങള്‍ നിങ്ങള്‍ സ്വയം ചോദിക്കുന്നുണ്ടാകും.
ദത്തെടുക്കലാണോ സുരക്ഷിതമായ മാര്‍ഗ്ഗം? - ഗര്‍ഭധാരണത്തിന്റെ പ്രശ്നങ്ങള്‍ ഓരോ സ്ത്രീയെ സംബന്ധിച്ചും വ്യത്യസ്ഥമായിരിക്കും. എന്നിരുന്നാലും വൈകിയുള്ള ഗര്‍ഭധാരണം ഇന്ന് ഡോക്ടര്‍മാര്‍ വിലക്കാറില്ല. എന്നാല്‍ പ്രായമേറിയവര്‍ക്ക് ആരോഗ്യകരമായ ഗര്‍ഭധാരണം ഉറപ്പാക്കുന്നതിനായി ന്യുഡല്‍ഹി റോക്ക്ലാന്‍ഡ് ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം മേധാവിയായ ഡോ. ആശ ശര്‍മ്മ പ്രായവും ഗര്‍ഭധാരണവും സംബന്ധിച്ച അഞ്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്നു.

1. 35 വയസ്സിന് ശേഷവും ഗര്‍ഭം ധരിക്കുക എന്നത് എളുപ്പമാണ്. എനിക്ക് ആര്‍ത്തവം ക്രമമായി വരാറുണ്ട്.
ഇത് ശരിയായ വിശ്വാസമല്ല. പ്രായമേറുമ്പോള്‍, 35 വയസ്സിന് ശേഷം സ്ത്രീകളുടെ ഗര്‍ഭധാരണശേഷി കുറയും. പ്രായമേറിയവര്‍ക്ക് ഗര്‍ഭധാരണത്തിന് കൂടുതല്‍ സമയമെടുക്കുകയോ, പ്രയാസങ്ങള്‍ നേരിടുകയോ ചെയ്യും. 35 വയസ്സിന് ശേഷം ഗര്‍ഭം ധരിക്കുന്നവര്‍ക്ക് ഗര്‍ഭകാലത്തുള്ള പ്രമേഹം, എന്‍ഡോമെട്രിയോസിസ്, മൂത്രത്തിലെ പ്രോട്ടീന്‍ തുടങ്ങിയവ ഉണ്ടാകും.
2. ഞാന്‍ 35 വയസ്സുള്ള അവിവാഹിതയാണ്. ദത്തെടുക്കാനാണ് ഞാന്‍ താല്പര്യപ്പെടുന്നത്. ഇത് തെറ്റാണോ?
ഇന്നത്തെ കാലത്ത് കോര്‍പ്പറേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോഴേക്കും പ്രായം ഏറെ കൂടിപ്പോയിട്ടുണ്ടാകും. എന്നാല്‍ അവര്‍ക്ക് ഗര്‍ഭം ധരിക്കാനാവില്ല എന്ന് ഇതിന് അര്‍ത്ഥമില്ല. മെഡിക്കല്‍ രംഗത്തെ പുരോഗതി കൂടുതല്‍ സ്ത്രീകളെ ഗര്‍ഭം ധരിക്കാനും അമ്മമാരാകാനും സഹായിക്കും.
3. ഞാന്‍ മുമ്പ് രണ്ട് തവണ ഗര്‍ഭിണിയായിട്ടുണ്ട്. മൂന്നാമത്തെ ഗര്‍ഭം ബുദ്ധിമുട്ടുള്ളതായിരിക്കുമോ?
ഇത് കുഴപ്പമുള്ള കാര്യമല്ല. രണ്ട് സാധാരണ പ്രസവങ്ങള്‍ക്ക് ശേഷം നിങ്ങളുടെ പ്രായം അധികരിച്ചിട്ടില്ലെങ്കില്‍ അല്ലെങ്കില്‍ തൈറോയ്ഡ്, പ്രമേഹം പോലുള്ള രോഗങ്ങള്‍ ബാധിച്ചിട്ടില്ലെങ്കില്‍ കുഴപ്പമില്ല.
4. ആയുര്‍വേദ മരുന്നുകള്‍ ഗര്‍ഭധാരണം എളുപ്പമാക്കുമോ? ഭക്ഷണത്തിലെ മാറ്റങ്ങള്‍ എങ്ങനെ ബാധിക്കും?
ചില ആയുര്‍വേദ ഔഷധങ്ങള്‍ ഗര്‍ഭധാരണം സുഗമമാക്കും. പോളിസിസ്റ്റിക് ഓവേറിയന്‍ രോഗങ്ങളുള്ളവര്‍ക്ക് ഭക്ഷണക്രമത്തിലെ മാറ്റം ഏറെ ഗുണം ചെയ്യും.
5. ഞാന്‍ ഗുളിക ഒഴിവാക്കിയാല്‍ ഗര്‍ഭിണിയാകും - ഈ പറച്ചിലില്‍ എത്രത്തോളം സത്യമുണ്ട്?
എപ്പോഴുമല്ലെങ്കിലും ചിലപ്പോളൊക്കെ ഇത് സത്യമാകാം. ചിലപ്പോള്‍ ഗര്‍ഭനിരോധന ഗുളിക കഴിക്കുന്ന ഗര്‍ഭം ധരിക്കാത്ത സ്ത്രീക്ക് അത് നിര്‍ത്തി മരുന്നുകള്‍ വഴി അണ്ഡവിസര്‍ജ്ജനത്തിന് പ്രേരിപ്പിച്ചാല്‍ ആ ആര്‍ത്തവചക്രത്തില്‍ ഗര്‍ഭിണിയാകാനുള്ള സാധ്യത കൂടുതലാണ്.



Click it and Unblock the Notifications
