For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചില ഗര്‍ഭകാല ഉത്കണ്ഠകള്‍ക്ക് പരിഹാരം

|

അമ്മയും മക്കളും തമ്മിലുള്ള ബന്ധത്തിന് പകരം വെയ്ക്കാന്‍ മറ്റൊന്നിനും കഴിയില്ല. ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്ന നിമിഷം തന്നെ ഈ ബന്ധത്തിന് ശക്തമായ അടിത്തറയുണ്ടാകുന്നു. എന്നാല്‍ ഗര്‍ഭകാലത്ത് ഗര്‍ഭിണികളില്‍ ചില ഉത്കണ്ഠകള്‍ സ്ഥിരമാണ്. യൂട്രസ് കരയുന്നുവോ ചിരിയ്ക്കുന്നുവോ?

പലരും കൗണ്‍സിലിംഗിനും മറ്റും ഡോക്ടറെ സമീപിക്കുമെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ വീട്ടില്‍ നിന്നും നമ്മുടെ മനസ്സില്‍ നിന്നും ഈ ഉത്കണ്ഠയെ നമുക്ക് മാറ്റി നിര്‍ത്താം. എന്തൊക്കെ കാര്യങ്ങളാണ് ഇതിനായി ശ്രദ്ധിക്കേണ്ടത് എന്നു നോക്കാം.

 ഉത്കണ്ഠ കൈമാറുക

ഉത്കണ്ഠ കൈമാറുക

ഗര്‍ഭകാലത്തുണ്ടാകുന്ന ഉത്കണ്ഠ ഒരിക്കലും സ്വന്തം മനസ്സില്‍ ഇട്ട് പ്രശ്‌നം വഷളാക്കരുത്. നിങ്ങളുടെ പങ്കാളിയോടോ അടുപ്പമുള്ള ബന്ധുക്കളോടോ ഇത്തരം കാര്യങ്ങള്‍ പങ്കു വെയ്ക്കാന്‍ ശ്രമിക്കുക. അവരുടെ അഭിപ്രായവും ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കുന്നു.

എഴുതാന്‍ ശ്രമിക്കുക

എഴുതാന്‍ ശ്രമിക്കുക

എന്താണ് നിങ്ങള്‍ക്ക് തോന്നുന്നതെങ്കില്‍ അത് എഴുതാന്‍ ശ്രമിക്കുക. ഒരിക്കലും മനസ്സില്‍ അടക്കി വെയ്ക്കരുത്. ഡയറി എഴുതുന്നത് ഒരു നല്ല ശീലമാണ്. ഇത് ഉത്കണ്ഠ അകറ്റുന്നു.

വ്യായാമം മുടക്കരുത്

വ്യായാമം മുടക്കരുത്

ഗര്‍ഭകാലമാണെന്നു കരുതി ഒരിക്കലും വ്യായാമത്തിന് വിശ്രമം നല്‍കരുത്. ഇത് നമ്മുടെ ഉത്കണ്ഠയ്ക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് വ്യായാമം ചെയ്യുന്നത് നിര്‍ത്താതിരിക്കുക.

 ശ്വാസോഛ്വാസം എന്ന വ്യായാമം

ശ്വാസോഛ്വാസം എന്ന വ്യായാമം

യോഗയും മെഡിറ്റേഷനും ശീലമാക്കുക. ഇതിലൂടെ മനസ്സിന്റെ പല ഉത്കണ്ഠകളും കുറയ്ക്കാന്‍ സാധിയ്ക്കും. മാത്രമല്ല പ്രസവം എളുപ്പമാക്കാന്‍ ഇത് സഹായിക്കുകയും ചെയ്യുന്നു.

 വിശ്രമം അത്യാവശ്യം

വിശ്രമം അത്യാവശ്യം

ഗര്‍ഭധാരണ സമയത്തും അമിതമായ ആയാസം നല്‍കുന്ന ജോലികള്‍ ചെയ്യാതിരിക്കുക. ആവശ്യത്തിന് വിശ്രമം എടുക്കുക. ശരീരത്തിനും മനസ്സിനും ഇത് ആശ്വാസമാകും. മാത്രമല്ല ഇത് ഗര്‍ഭസ്ഥ കുഞ്ഞിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.

ഹോബികള്‍ മുടക്കാതിരിക്കുക

ഹോബികള്‍ മുടക്കാതിരിക്കുക

പാട്ട് കേള്‍ക്കുന്നതും സിനിമ കാണുന്നതും പുസ്തകം വായിക്കുന്നതും എല്ലാം ഇത്തരത്തിലുള്ള ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതൊന്നും ഒഴിവാക്കാതിരിക്കുക.

 ഡോക്ടറെ സമീപിക്കുക

ഡോക്ടറെ സമീപിക്കുക

ഏത് കാര്യത്തിലാണെങ്കിലും ഉടന്‍ തന്നെ ഡോക്ടറുടെ സഹായം തേടുക. ഇത് നിങ്ങളുടെ ഏത് തരത്തിലുള്ള ഉത്കണ്ഠയേയും ഇല്ലാതാക്കും.

English summary

Tips To Control Anxiety During Pregnancy

If you are going through anxiety during your pregnancy it not a healthy sign for sure. Read on to know more about how to deal with anxiety...
Story first published: Tuesday, June 7, 2016, 17:24 [IST]
X
Desktop Bottom Promotion