Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചില ഗര്‍ഭകാല ഉത്കണ്ഠകള്‍ക്ക് പരിഹാരം
അമ്മയും മക്കളും തമ്മിലുള്ള ബന്ധത്തിന് പകരം വെയ്ക്കാന്‍ മറ്റൊന്നിനും കഴിയില്ല. ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്ന നിമിഷം തന്നെ ഈ ബന്ധത്തിന് ശക്തമായ അടിത്തറയുണ്ടാകുന്നു. എന്നാല്‍ ഗര്‍ഭകാലത്ത് ഗര്‍ഭിണികളില്‍ ചില ഉത്കണ്ഠകള്‍ സ്ഥിരമാണ്. യൂട്രസ് കരയുന്നുവോ ചിരിയ്ക്കുന്നുവോ?
പലരും കൗണ്‍സിലിംഗിനും മറ്റും ഡോക്ടറെ സമീപിക്കുമെങ്കിലും അല്പം ശ്രദ്ധിച്ചാല്‍ വീട്ടില്‍ നിന്നും നമ്മുടെ മനസ്സില്‍ നിന്നും ഈ ഉത്കണ്ഠയെ നമുക്ക് മാറ്റി നിര്‍ത്താം. എന്തൊക്കെ കാര്യങ്ങളാണ് ഇതിനായി ശ്രദ്ധിക്കേണ്ടത് എന്നു നോക്കാം.

ഉത്കണ്ഠ കൈമാറുക
ഗര്‍ഭകാലത്തുണ്ടാകുന്ന ഉത്കണ്ഠ ഒരിക്കലും സ്വന്തം മനസ്സില്‍ ഇട്ട് പ്രശ്നം വഷളാക്കരുത്. നിങ്ങളുടെ പങ്കാളിയോടോ അടുപ്പമുള്ള ബന്ധുക്കളോടോ ഇത്തരം കാര്യങ്ങള്‍ പങ്കു വെയ്ക്കാന്‍ ശ്രമിക്കുക. അവരുടെ അഭിപ്രായവും ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കുന്നു.

എഴുതാന്‍ ശ്രമിക്കുക
എന്താണ് നിങ്ങള്‍ക്ക് തോന്നുന്നതെങ്കില്‍ അത് എഴുതാന്‍ ശ്രമിക്കുക. ഒരിക്കലും മനസ്സില്‍ അടക്കി വെയ്ക്കരുത്. ഡയറി എഴുതുന്നത് ഒരു നല്ല ശീലമാണ്. ഇത് ഉത്കണ്ഠ അകറ്റുന്നു.

വ്യായാമം മുടക്കരുത്
ഗര്‍ഭകാലമാണെന്നു കരുതി ഒരിക്കലും വ്യായാമത്തിന് വിശ്രമം നല്‍കരുത്. ഇത് നമ്മുടെ ഉത്കണ്ഠയ്ക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് വ്യായാമം ചെയ്യുന്നത് നിര്‍ത്താതിരിക്കുക.

ശ്വാസോഛ്വാസം എന്ന വ്യായാമം
യോഗയും മെഡിറ്റേഷനും ശീലമാക്കുക. ഇതിലൂടെ മനസ്സിന്റെ പല ഉത്കണ്ഠകളും കുറയ്ക്കാന്‍ സാധിയ്ക്കും. മാത്രമല്ല പ്രസവം എളുപ്പമാക്കാന്‍ ഇത് സഹായിക്കുകയും ചെയ്യുന്നു.

വിശ്രമം അത്യാവശ്യം
ഗര്‍ഭധാരണ സമയത്തും അമിതമായ ആയാസം നല്കുന്ന ജോലികള്‍ ചെയ്യാതിരിക്കുക. ആവശ്യത്തിന് വിശ്രമം എടുക്കുക. ശരീരത്തിനും മനസ്സിനും ഇത് ആശ്വാസമാകും. മാത്രമല്ല ഇത് ഗര്‍ഭസ്ഥ കുഞ്ഞിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.

ഹോബികള്‍ മുടക്കാതിരിക്കുക
പാട്ട് കേള്‍ക്കുന്നതും സിനിമ കാണുന്നതും പുസ്തകം വായിക്കുന്നതും എല്ലാം ഇത്തരത്തിലുള്ള ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതൊന്നും ഒഴിവാക്കാതിരിക്കുക.

ഡോക്ടറെ സമീപിക്കുക
ഏത് കാര്യത്തിലാണെങ്കിലും ഉടന്‍ തന്നെ ഡോക്ടറുടെ സഹായം തേടുക. ഇത് നിങ്ങളുടെ ഏത് തരത്തിലുള്ള ഉത്കണ്ഠയേയും ഇല്ലാതാക്കും.



Click it and Unblock the Notifications
