Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
പറഞ്ഞിട്ടെന്താ, ഗര്ഭിണിയ്ക്കേ മനസിലാകൂ
ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്കു സംഭവിയ്ക്കുന്ന മാറ്റങ്ങള്‍ പലതാണ്. പുറമെ നിന്നും നോല്‍ക്കുന്ന ഒരാള്‍ക്ക് ഇത്തരം മാറ്റങ്ങളെല്ലാം മനസിലാകണമെന്നില്ല.
ശാരീരിക മാറ്റങ്ങള്‍ മാത്രമല്ല, മാനസികമായ വ്യത്യാസങ്ങള്‍, പെരുമാറ്റ വ്യത്യാസങ്ങള്‍ എല്ലാം ഇതില്‍ പെടുന്നു.
ഗര്‍ഭകാലത്തു സ്ത്രീ ശരീരത്തില്‍ സംഭവിയ്ക്കുന്ന ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇതിന് പ്രധാനമായും കാരണമാകുന്നത്. ഗര്‍ഭിണിയ്ക്കു മാത്രം മനസിലാകുന്നവ. ഇവയെക്കുറിച്ചറിയൂ,

വൈകാരിക വ്യതിയാനങ്ങള്‍
വൈകാരിക വ്യതിയാനങ്ങള്‍ ഗര്‍ഭകാലത്തു പതിവാണ്. ചിലപ്പോള്‍ സന്തോഷം, അടുത്ത നിമിഷം സങ്കടം, ദേഷ്യം., ഉത്കണ്ഠ എന്നിവ മാറി മാറി വരും.

മോണിംഗ് സിക്നസ്
ചിലരുടെ മോണിംഗ് സിക്നസ് വൈകിട്ടുവരെ നീളും. അപൂര്‍വം ചിലര്‍ക്കെങ്കിലും ഈവനിംഗ് സിക്നസും ഉണ്ടാകാറുണ്ട്. ഏതു സമയത്തും ഛര്ദിയ്ക്കാം. മോണിംഗ് സിക്നസ് എന്നു പേരെന്തിനെന്നു ചിലരെങ്കിലും ചിന്തിയ്ക്കും. രാവിലെ സമയത്താണ് തോന്നല്‍ കൂടുതല്‍.

മലബന്ധത്തിന്
ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ ഗര്‍ഭകാലത്തു മലബന്ധത്തിന് കാരണമാകാറുണ്ട്.

പ്രസവ ഭയം
പല ഗര്‍ഭിണികള്‍ക്കും ഭയം നല്കുന്ന ഒന്നായിരിയ്ക്കും പ്രസവത്തെക്കുറിച്ചുള്ള ചിന്ത. ഇത് വേദനയേറിയ ഒരു ഘട്ടമാണെന്ന തിരിച്ചറിവു തന്നെ കാരണം.

വയറ്റില്‍ ചവിട്ടുമ്പോള്‍
കുഞ്ഞ് വയറ്റില്‍ ചവിട്ടുമ്പോള്‍ അമ്മയ്ക്കു സന്തോഷം തോന്നുന്നതു സാധാരണം ഇതിന്റെ കാരണത്തെക്കുറിച്ചു മറ്റുള്ളവര്‍ക്കു മനസിലാകണമെന്നില്ല. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധമെന്നു പറയാം.

മൂത്രമൊഴിയ്ക്കാനുള്ള തോന്നല്‍
എപ്പോഴും മൂത്രമൊഴിയ്ക്കാനുള്ള തോന്നല്‍ ഗര്‍ഭകാലത്തു പതിവാണ്. വയറില്‍ മര്‍ദം വരുന്നതു തന്നെ കാരണം. മറ്റുള്ളവര്‍ക്കു ചിലപ്പോള്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്ന്.

പുതിയ വസ്ത്രങ്ങള്‍
ഗര്‍ഭകാലത്ത് പുതിയ വസ്ത്രങ്ങള്‍ വാങ്ങേണ്ടതും അത്യാവശ്യം. പഴയ വസ്ത്രങ്ങള്‍ പാകമാകാതിരിയ്ക്കുന്നതും ഗര്‍ഭകാലത്തിന് ശരീരത്തിന് സുഖകരമായതുമായ വസ്ത്രങ്ങള്‍ ധരിയ്ക്കേണ്ടത് അത്യാവശ്യം.



Click it and Unblock the Notifications
