For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണ ചികിത്സയില്‍ ശ്രദ്ധിക്കേണ്ടവ

By Super Admin
|

ഐവിഎഫ് വഴി ഗര്‍ഭധാരണത്തിന് തീരുമാനിച്ചാല്‍ അത് പങ്കാളികള്‍ ഇരുവരെയും ശാരീരികമായും മാനസികമായും ബാധിക്കും. ചികിത്സയുടെ ആദ്യ ഘട്ടത്തില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത പ്രത്യുത്പാദന അവയവങ്ങളുടെ ആരോഗ്യത്തെയും മറ്റ് മനശാസ്ത്രപരമായ ഘടകങ്ങളെയും ആശ്രയിച്ചായിരിക്കും. ഗര്‍ഭകാലത്ത് ഭര്‍ത്താവില്‍ നിന്നും ആഗ്രഹിക്കുന്നത്

ഇക്കാരണത്താല്‍ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനായി നിങ്ങള്‍ക്ക് ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. മദേഴ്സ് ലാപ് ഐവിഎഫ് സെന്‍റര്‍, ഡെല്‍ഹിയിലെ മെഡിക്കല്‍ ഡയറക്ടറും ഐവിഎഫ് സ്പെഷ്യലിസ്റ്റുമായ ഡോ.ശോഭ ഗുപ്ത അത്തരം പത്തു കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.

ഐവിഎഫിനായി സ്വയം തയ്യാറാവുക

ഐവിഎഫിനായി സ്വയം തയ്യാറാവുക

ആര്‍ത്തവം ആരംഭിക്കുന്ന തീയതിയും, എത്ര ദിവസം നീണ്ടുനില്‍ക്കുന്നു എന്നും, ആര്‍ത്തവം സംബന്ധിച്ച് മറ്റെന്തെങ്കിലും കാര്യങ്ങളുണ്ടെങ്കില്‍ ഉണ്ടെങ്കില്‍ അതും രേഖപ്പെടുത്തി വെയ്ക്കുക. (ചികിത്സ ആരംഭിക്കുന്നതിന് മൂന്ന് മാസം മുമ്പെങ്കിലും). ഇത് നിങ്ങളുടെ ഡോക്ടര്‍ക്ക് ചികിത്സ ചാര്‍ട്ട് ചെയ്യാന്‍ സഹായകരമാകും. ഗര്‍ഭധാരണത്തില്‍ നിങ്ങള്‍ക്ക് വിഷമം നേരിടുന്നുണ്ടെങ്കില്‍ ഇത് സഹായകരമാകും.

മാനസികസമ്മര്‍ദ്ദം ഒഴിവാക്കുക

മാനസികസമ്മര്‍ദ്ദം ഒഴിവാക്കുക

എല്ലാത്തരത്തിലുമുള്ള മാനസിക സമ്മര്‍ദ്ദവും നിയന്ത്രിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കാതെ വരാം. എന്നാല്‍ തുടക്കമെന്ന നിലയില്‍ ചികിത്സാ കാലയളവില്‍, പുതിയ വീട്ടിലേക്ക് മാറുക, പുതിയ ജോലി ആരംഭിക്കുക, ജോലി മാറുക പോലുള്ള വലിയ മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്തരുത്. ഈ സമയത്ത് അധിക സമ്മര്‍ദ്ദം ഉണ്ടാകരുത്. സമ്മര്‍ദ്ദം അധികമാകുന്നത് സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യുദ്പാദനശേഷിയെ ബാധിക്കുകയും ഐവിഎഫ് ചികിത്സയുടെ ഫലത്തെ സ്വാധീനിക്കുകയും ചെയ്യും.

 അക്യുപങ്ങ്‍ചര്‍

അക്യുപങ്ങ്‍ചര്‍

സല്‍പ്പേരുള്ളതും വിശ്വസനീയവുമായ ഒരു സെന്‍ററുണ്ടെങ്കില്‍ അവിടെ, അല്ലെങ്കില്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചാല്‍ മാത്രം അക്യുപങ്ങ്‍ചര്‍ ചെയ്യുക. ഐവിഎഫ് ചികിത്സക്ക് വിധേയരാകുന്ന ചില സ്ത്രീകളില്‍ ഇത് ഗുണകരമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഭ്രൂണം ട്രാന്‍സ്ഫര്‍ ചെയ്ത് ഒരു ദിവസത്തിനുള്ളില്‍ ഇത് ചെയ്തിരിക്കണം. ഇത് ഭ്രൂണം സ്ഥാപിക്കപ്പെടുന്നതിനും ഗര്‍ഭധാരണത്തിനും സഹായിക്കും.

ശരിയായ ഭക്ഷണം

ശരിയായ ഭക്ഷണം

വന്ധ്യതാ ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ നടപ്പാക്കുകയും ഗര്‍ഭധാരണത്തിനുള്ള സാഹചര്യം ശക്തിപ്പെടുത്തുന്ന ഭക്ഷണങ്ങള്‍ കഴിക്കുകയും ചെയ്യുക. പോഷകപ്രദമായ ആഹാരങ്ങള്‍ ആരോഗ്യമുള്ള അണ്ഡം രൂപപ്പെടാനും ഭ്രൂണം വളരാനും സഹായിക്കും. നന്നായി ബാലന്‍സ് ചെയ്ത ആഹാരക്രമം പിന്തുടരുക. ദിവസം ചെറിയ അളവില്‍ നാലു മുതല്‍ ആറു തവണ വരെ കഴിക്കുക. ഇവയിലോരോന്നിലും ഏതാനും കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റുകളും (ഉണക്കലരിയും ക്വിനോവയും പോലുള്ളവ) ഫ്രഷായ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക.

ഇതൊക്കെ ഗര്‍ഭത്തിന്റെ ദോഷവശങ്ങളോ?ഇതൊക്കെ ഗര്‍ഭത്തിന്റെ ദോഷവശങ്ങളോ?

ധാരാളം പാനീയങ്ങള്‍ കുടിക്കുക

ധാരാളം പാനീയങ്ങള്‍ കുടിക്കുക

ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളാന്‍ മാത്രമല്ല ഐവിഎഫ് ചികിത്സയുടെ ചില ദോഷഫലങ്ങള്‍ മാറ്റാനും ഇത് സഹായകരമാണ്. ചില സ്ത്രീകള്‍ക്ക് ഐവിഎഫ് ഇഞ്ചക്ഷന്‍ മൂലം ഒഎച്ച്എസ്എസ്(ഓവേറിയന്‍ ഹൈപ്പര്‍ സ്റ്റിമുലേഷന്‍ സിന്‍ഡ്രോം) അനുഭവിക്കേണ്ടതായി വരും. ഇത് അണ്ഡാശയത്തിലെ വീക്കത്തിനും വേദനയ്ക്കും കാരണമാകും.

മദ്യപാനം ഒഴിവാക്കുക

മദ്യപാനം ഒഴിവാക്കുക

സാന്ദര്‍ഭികമായ മദ്യപാനം പ്രത്യുത്പാദന ശേഷിയയെും, ഗര്‍ഭധാരണത്തെയും ബാധിക്കുമോ എന്ന കാര്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ പതിവായി മദ്യപിച്ചാല്‍, ചെറിയ അളവിലാണെങ്കില്‍ പോലും ഗര്‍ഭധാരണത്തിനുള്ള കഴിവിനെ 50 ശതമാനത്തോളം ഇത് സ്വാധീനിക്കും.

കഫീന്‍ ഒഴിവാക്കുക

കഫീന്‍ ഒഴിവാക്കുക

ദിവസം അഞ്ചോ അതിലധികമോ കപ്പ് കാപ്പി കുടിക്കുന്നത് ഗര്‍ഭം അലസാനുള്ള സാധ്യത ഇരട്ടിയാക്കും. കോള, എയ്റേറ്റഡ് ഫ്രൂട്ട് ജ്യൂസുകള്‍, സ്പോര്‍ട്സ് ഡ്രിങ്കുകള്‍ എന്നിവ വഴി കഫീന്‍ ഉപയോഗിച്ചാലും ഇത് സംഭവിക്കും.

 സ്വയം പരിരക്ഷ

സ്വയം പരിരക്ഷ

ഐവിഎഫിന്‍റെ സമ്മര്‍ദ്ദത്തെ ആശ്വാസവും മനസുഖവും നല്‍കുന്ന സന്തോഷകരമായ പ്രവര്‍ത്തനങ്ങള്‍ വഴി സന്തുലനപ്പെടുത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. പുസ്തകം വായിക്കുക, പങ്കാളിയുമായി സംസാരിക്കുക, ഹോബികളിലേര്‍പ്പെടുക, ഉദ്യാനത്തിലൂടെ ഉലാത്തുക എന്നിവയൊക്കെ ചെയ്യാം.

ഡോക്ടറുമായി സംസാരിക്കുക

ഡോക്ടറുമായി സംസാരിക്കുക

എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അല്ലെങ്കില്‍ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കില്‍ അനുവദിക്കപ്പെട്ട സമയത്ത് ഡോക്ടറെ വിളിക്കാന്‍ മടിക്കരുത്. നിങ്ങളുടെ ഭീതികളും സംശയങ്ങളും ഡോക്ടറോട് ചോദിക്കാം.

പ്ലാന്‍ ബി തയ്യാറാക്കുക

പ്ലാന്‍ ബി തയ്യാറാക്കുക

ഐവിഎഫ് ചികിത്സ പരാജയപ്പെട്ടാല്‍ പ്രയോഗിക്കുന്നതിനായി പ്ലാന്‍ ബി തയ്യാറാക്കുക. നിങ്ങള്‍ പ്രത്യാശ കൈവെടിയേണ്ട കാര്യമില്ല. ഐവിഎഫ് സ്പെഷ്യലിസ്റ്റിനെ കണ്‍സള്‍ട്ട് ചെയ്തതിന് ശേഷം ഒരു അണ്ഡദാതാവിനെ കണ്ടെത്തുകയോ മറ്റൊരു ഐവിഎഫ് ചികിത്സാ നടപടി ആരംഭിക്കുകയോ ചെയ്യുക.

English summary

Ten dos and don’ts during IVF treatment

When a couple chooses IVF for conception, it affects both the partners physically and emotionally.
X
Desktop Bottom Promotion