Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
ഗര്‍ഭകാലം, ഓരോ ഘട്ടത്തിലും ശ്രദ്ധിക്കേണ്ടവ
അമ്മയാവുക എന്നത് ഒരു സ്ത്രീയുടെ ജന്മം പൂര്‍ണതയിലെത്തി എന്നതിന്റെ അടയാളമാണ്. ഗര്‍ഭിണിയായാല്‍ പിന്നെ അമ്മയ്ക്കും കുഞ്ഞിനും ലഭിക്കേണ്ട പരിചരണവും ശുശ്രൂഷയും എല്ലാം പ്രധാനമാണ്. നാല്‍പ്പത് ആഴ്ച അഥവാ 280 ദിവസമാണ് ഗര്‍ഭകാലം. ഇതിനെ മൂന്ന് ഘട്ടങ്ങളായാണ് തിരിച്ചിരിയ്ക്കുന്നത്. ഗര്‍ഭകാല ഛര്‍ദ്ദിയ്ക്ക് ഈ പാനീയങ്ങള്‍
ആദ്യത്തെ മൂന്ന് മാസം ഒന്നാം ഘട്ടം നാല് മുതല്‍ ആറ് മാസം വരെ രണ്ടാം ഘട്ടം ഏഴ് മുതല്‍ പ്രസവം വരെയാണ് മൂന്നാം ഘട്ടം. ഓരോ ഘട്ടത്തിലും അതിന്റേതായ പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. എന്തൊക്കെ കാര്യങ്ങളാണ് ഓരോ ഘട്ടത്തിലും ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

ഒന്നാം ഘട്ടത്തിലെ ശ്രദ്ധ
ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത് ഒന്നാം ഘട്ടത്തിലാണ്. ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ക്ഷീണം, ഛര്‍ദ്ദി എന്നിവ സാധാരണമാണെങ്കിലും അമിതമായി ഇവ കാണുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം.

കുഞ്ഞിന്റെ അവയവങ്ങള്‍
കുഞ്ഞിന് ഓരോ അവയവങ്ങളും ഉണ്ടാകുന്ന സമയമായതിനാല്‍ അതീവ ശ്രദ്ധ നല്‍കണം. അതുകൊണ്ട് തന്നെ അമ്മ ഉപയോഗിക്കുന്ന മരുന്നുകള്‍ ഭക്ഷണം എന്നിവയെല്ലാം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ഇത് കുഞ്ഞിന്റെ ഹൃദയം തലച്ചോര്‍ എന്നിവയെയെല്ലാം കാര്യമായി തന്നെ ബാധിയ്ക്കും.

ഭക്ഷണക്രമത്തിലെ വ്യത്യാസം
ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ അത്യാവശ്യമാണ്. ആദ്യത്തെ മൂന്ന് മാസങ്ങളില്‍ കുറച്ച് കുറച്ചായി ഭക്ഷണം കഴിയ്ക്കുക. പഴങ്ങള്‍ കൂടുതലായ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

നടക്കുന്നതും പ്രധാനം
ഗര്‍ഭിണികളാരും തന്നെ മടിപിടിച്ച് ഇരിയ്ക്കാന്‍ പാടുള്ളതല്ല. രാവിലെ എഴുന്നേറ്റ് അല്പം നടന്നതിനു ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല അത്താഴം കഴിച്ച് കഴിഞ്ഞും നടക്കുന്നത് നല്ലതാണ്.

അണുബാധ ശ്രദ്ധിക്കണം
ഗര്‍ഭിണികളില്‍ അണുബാധ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ ഉടന്‍ തന്നെ മൂത്രമൊഴിക്കണം. അല്ലെങ്കില്‍ അത് പലപ്പോഴും അണുബാധയ്ക്ക് കാരണമാകും.

രണ്ടാംഘട്ടത്തില്‍ ശ്രദ്ധിക്കാന്‍
ഗര്‍ഭത്തിന്റെ രണ്ടാം ഘട്ടത്തിലാണ് ശാരീരിക മാറ്റങ്ങള്‍ ഗര്‍ഭിണിയില്‍ കണ്ടു തുടങ്ങുക. സ്തനങ്ങളുടെ വലിപ്പം വര്‍ദ്ധിക്കാനും കുഞ്ഞിന്റെ വളര്‍ച്ച വേഗത്തിലായതിനാല്‍ ഗര്‍ഭം പുറത്തേക്ക് പ്രകടമാകാനും തുടങ്ങും.

ഗര്‍ഭിണിയുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍
ഗര്‍ഭിണിയുടെ ശാരീരിക പ്രവര്‍ത്തനങ്ങളിലും പ്രകടമായ മാറ്റം ഉണ്ടാകും. ഹൃദയമിടിപ്പ് വേഗത്തിലാകുകയും ശ്വാസോഛ്വാസത്തിന്റെ തോത് വര്‍ദ്ധിക്കുകയും ചെയ്യും.

വ്യായാമങ്ങള്‍
ആയാസരഹിതമായ വ്യായാമങ്ങള്‍ ശീലമാക്കുക. ഇത് പ്രസവം സുഗമമാക്കാന്‍ സഹായിക്കും. മാത്രമല്ല രണ്ടാം ഘട്ടത്തില്‍ ലൈംഗിക ബന്ധം സുരക്ഷിതവുമാണ്.

മൂന്നാം ഘട്ടത്തില്‍ ശ്രദ്ധിക്കാന്‍
ഗര്‍ഭത്തിന്റെ അവസാന ഘട്ടമാണ് ഇത്. ഏഴാം മാസത്തോടെ കുഞ്ഞിന്റെ ചലനങ്ങള്‍ തിരിച്ചറിയാന്‍ കഴിയും. ഈ ഘട്ടത്തിലും ചെറിയ വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്.

ഭയവും ആശങ്കകളും
ഗര്‍ഭിണികളില്‍ പ്രത്യേകിച്ച് ആദ്യപ്രസവമാണെങ്കില്‍ ആശങ്കകളും ഉത്കണ്ഠകളും കൂടുതലായിരിക്കും. എന്നാല്‍ കഴിവതും സന്തോഷത്തോടെ ഇരിയ്ക്കാന്‍ ശ്രമിക്കുക. ഭര്‍ത്താവിന്റെ സാമിപ്യമായിരിക്കും ഈ അവസരത്തില്‍ ഭാര്യമാര്‍ ആഗ്രഹിക്കുന്നത്.

കുഞ്ഞിന്റെ വളര്‍ച്ച
എട്ടാം മാസമാവുമ്പോഴേക്കും കുഞ്ഞ് പൂര്ണവളര്ച്ചയെത്തിയിരിക്കും. അമ്മയില്‍ നിന്നും വേറിട്ട് എല്ലാ അവയവങ്ങളോടും കൂടിയ കുഞ്ഞായി ഗര്‍ഭസ്ഥശിശു മാറിയിരിക്കും.

ഡോക്ടറെ കാണേണ്ടത്
ഒമ്പത് മാസമായാല്‍ എല്ലാ ആഴ്ചയിലും ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ഗര്‍ഭത്തിന്റെ അവസാന നാളുകളില്‍ ഡോക്ടറെ കാണണം. മാത്രമല്ല ഇതു കൂടാതെ തന്നെ എന്തെങ്കിലും അസ്വസ്ഥത തോന്നുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
