Latest Updates
-
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം
ഗര്‍ഭ ലക്ഷണങ്ങള്‍ പുരുഷന്‍മാരിലും?
ഒരു സ്ത്രീ അവൾ ഗർഭിണിയാണെന്ന് അറിയിക്കുമ്പോൾ അവൾക്കു ഉപദേശം നൽകാൻ ചുറ്റും ആൾക്കാർ എത്തും . എന്നാൽ നിങ്ങൾക്കറിയാമോ പിതാവിനും ഉണ്ടാകും ചില ലക്ഷണങ്ങൾ . ഗര്‍ഭിണിയാവാന്‍ ഭക്ഷണമോ?
തന്റെ പങ്കാളി ഗർഭിണിയാണെന്നറിയുമ്പോൾ സ്ത്രീക്ക് സമാനമായ ചില ലക്ഷണങ്ങൾ പുരുഷനിലും കാണും . നമുക്കിവിടെ ഒരു അച്ഛനാകാൻ പോകുന്ന വ്യക്തിയുടെ ചില ലക്ഷങ്ങൾ നോക്കാം.

അമിതമായ ഉത്ക്കണ്ഠ
ഉത്ക്കണ്ഠയാണ് പല പിതാക്കന്മാരിലും കാണുന്ന ആദ്യ ലക്ഷണം .പുതിയ കുഞ്ഞിനെ കാത്തിരിക്കുന്ന ഉത്കണഠ ,ചെലവ് കൂടുന്നതും ,ഉത്തരവാദിത്വം കൂടുന്നതുമെല്ലാം ഇതിൽ ഉൾപ്പെടും .

ഓക്കാനം ,ഛർദ്ദി
അമിതമായ ഉത്ക്കണ്ഠമൂലം പല പിതാക്കന്മാർക്കും സ്ത്രീകളെപ്പോലെ ഓക്കാനം ,ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .

മൂഡ് മാറ്റം
മൂഡ് മാറ്റം ആണ് മറ്റൊരു ലക്ഷണം .കുഞ്ഞു വരുമ്പോൾ ഉത്തരവാദിത്വം കൂടുന്നതും ,ആരോഗ്യമാറ്റവുമെല്ലാം പിതാക്കന്മാരുടെ മൂഡും ,വൈകാരികതയെയും ബാധിക്കുന്നു .

ലൈംഗിക താല്പര്യം
ലൈംഗികതയിലെ മാറ്റമാണ് മറ്റൊന്ന് .പുരുഷന്മാർ കൂടുതൽ ലൈംഗിക താല്പര്യം കാണിക്കുകയും പങ്കാളി ഗർഭിണി ആയതിനാൽ അതിനു കഴിയാതെ വരികയും ചെയുമ്പോൾ അവരുടെ അടുത്തിഴകാനുള്ള അവസരങ്ങൾ നഷ്ടപ്പെടുന്നു .

'സിംപതറ്റിക് പ്രെഗ്നൻസി '
പങ്കാളി ഗർഭിണി ആയിരിക്കുമ്പോൾ പല പുരുഷന്മാർക്കും ഭാരം കൂടാറുണ്ട് .'സിംപതറ്റിക് പ്രെഗ്നൻസി ' എന്നിതിനെ വിളിക്കാം .അതായതു പങ്കാളിയുടെ അതേ രീതി പുരുഷനും തുടരുന്നു .പ്രധാനമായും ഭക്ഷണം കഴിക്കുന്നതിലും മറ്റും .

ശരീര വേദനയും
പല പുരുഷന്മാർക്കും ശരീര വേദനയും അനുഭവപ്പെടാറുണ്ട് .നടുവേദന ,കാലുവേദന തുടങ്ങി തന്റെ പങ്കാളിക്കു അനുഭവപ്പെടുന്നതൊക്കെയും അബോധമായ രീതിയിൽ പുരുഷനും അനുഭവപ്പെടുന്നു .

തളർച്ച അനുഭവപ്പെടുന്നു
സ്‌ട്രെസും .ഉത്കണ്ഠയും കാരണം പുരുഷനും കൂടുതൽ തളർച്ച അനുഭവപ്പെടുന്നു .ഗർഭിണിയായിരിക്കുന്ന സ്ത്രീ കൂടുതൽ വിശ്രമം ആഗ്രഹിക്കുന്നതുപോലെ പുരുഷനും വിശ്രമം വേണ്ടി വരുന്നു .



Click it and Unblock the Notifications
