For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭനിരോധന ഗുളിക സ്ത്രീകളോട് ചെയ്യുന്നത്

|

ജീവിതത്തെക്കുറിച്ചുള്ള മനുഷ്യന്റെ കാഴ്ച്ചപ്പാടില്‍ മാറ്റം വരുന്നതിന്റെ ഭാഗമായി ഗര്‍ഭ നിരോധന ഗുളികകളുടെ ആവശ്യവും ദിനംപ്രതി വര്‍ദ്ധിച്ചു കൊണ്ടിരിയ്ക്കുകയാണ്. പണ്ടത്തെ കാലത്ത് എട്ടും പത്തും മക്കളുണ്ടായിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്നാകട്ടെ ഇത് ഒന്നിലേക്കോ കൂടിപ്പോയാല്‍ രണ്ട് മക്കളോ ആയി ചുരുങ്ങുന്നു.

ഗര്‍ഭിണി കാലിന്മേല്‍ കാല്‍ കയറ്റിയാല്‍....

ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുമ്പോള്‍ ഇതിലുള്ള പ്രോജസ്‌ട്രോണാണ് ഗര്‍ഭധാരണത്തെ തടയുന്നത്. ഇത് അണ്‍വിസര്‍ജ്ജനം അഥവാ ഓവുലേഷന്‍ പ്രക്രിയയ്ക്ക് തടസ്സം സൃഷ്ടിക്കുന്നു. എന്നാല്‍ യാതൊരു വിധ പ്രിസ്‌ക്രിപ്ഷനും ഇല്ലാതെ ഉപയോഗിക്കുന്ന ഇത്തരം ഗുളികകള്‍ ഗുണത്തേക്കാള്‍ ദോഷത്തിനാണ് കാരണമാകുന്നത്.

ആര്‍ത്തവ മാറ്റങ്ങള്‍ക്ക് സാധ്യത

ആര്‍ത്തവ മാറ്റങ്ങള്‍ക്ക് സാധ്യത

സ്ത്രീകള്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുമ്പോള്‍ ഇത് പലപ്പോഴും ആര്‍ത്തവസംബന്ധമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. വൈകിയുള്ള ആര്‍ത്തവും നേരത്തേയുള്ള ആര്‍ത്തവം അമിതമായ രക്തസ്രാവം തുടങ്ങിയവയാണ് ഇതുമൂലം ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍.

ഗര്‍ഭകാല ലക്ഷണങ്ങള്‍ ഉണ്ടാവുന്നു

ഗര്‍ഭകാല ലക്ഷണങ്ങള്‍ ഉണ്ടാവുന്നു

പലപ്പോഴും ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം മൂലം ഗര്‍ഭകാലത്തുണ്ടാകുന്ന പല ലക്ഷണങ്ങളും ഉണ്ടാവുന്നു. ഓക്കാനം, ഛര്‍ദ്ദി, അടിവയറ്റില്‍ വേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു.

 മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍

മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍

ഇത്തരം പ്രശ്‌നങ്ങള്‍ക്കു പുറമേ മുഖക്കുരുവും എണ്ണമയമുള്ള ചര്‍മ്മത്തില്‍ അനുഭവപ്പെടുന്ന സൗന്ദര്യപ്രശ്‌നങ്ങളും ഉണ്ടാവുന്നു.

ഗര്‍ഭധാരണത്തെ തടയുന്നു

ഗര്‍ഭധാരണത്തെ തടയുന്നു

ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗത്തിനു ശേഷം വീണ്ടും ഗര്‍ഭിണിയാകണമെന്ന ആഗ്രഹം ഉണ്ടാവുകയാണെങ്കില്‍ അത് പലപ്പോഴും ഗര്‍ഭധാരണത്തെ തടയാന്‍ കാരണമാകുന്നു.

ശരീരത്തിലെ പോരായ്മകള്‍

ശരീരത്തിലെ പോരായ്മകള്‍

പലപ്പോഴും ആവശ്യത്തിനുള്ള വിറ്റാമിനുകളും പോഷകങ്ങളും ശരീരത്തിലേക്ക് ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം മൂലം ഇല്ലാതാവുന്നു.

ടെസ്‌റ്റോസ്റ്റിറോണ്‍ അളവ് കുറയ്ക്കുന്നു

ടെസ്‌റ്റോസ്റ്റിറോണ്‍ അളവ് കുറയ്ക്കുന്നു

സ്ത്രീകളിലുള്ള ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ അളവ് കുറയ്ക്കുന്നതിന് ഇത് കാരണമാകുന്നു. ഇത് ലൈംഗിക ജീവിതത്തേയും പ്രതികൂലമായി ബാധിയ്ക്കുന്നു.

ഹോര്‍മോണ്‍ വ്യതിയാനം

ഹോര്‍മോണ്‍ വ്യതിയാനം

സ്ത്രീകളില്‍ വിവിധ തരത്തിലുള്ള ഹോര്‍മോണ്‍ വ്യതിയാനത്തിന് ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭ നിരോധന ഗുളികകളുടെ ഉപയോഗം അല്‍പം സൂക്ഷിക്കുന്നത് നല്ലതാണ്.

ഡിപ്രഷന് കാരണമാകുന്നു

ഡിപ്രഷന് കാരണമാകുന്നു

ഗര്‍ഭനിരോധന ഗുളികകളുടെ അമിതോപയോഗം ഡിപ്രഷനിലേക്ക് നയിക്കുന്നു. മാത്രമല്ല മാനസിക സമ്മര്‍ദ്ദവും ഡിപ്രഷനും ചേര്‍ന്ന് പ്രശ്‌നം ഗുരുതരമാക്കുന്നു.

 ക്യാന്‍സര്‍ കാരണം

ക്യാന്‍സര്‍ കാരണം

സ്ഥിരമായി ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നത് വന്ധ്യതയ്ക്കും അതിലുപരി ക്യാന്‍സറിനും കാരണമാകുന്നു.

English summary

Surprising Facts You Did Not Know About Birth Control Pills

Birth control pills have become quite popular these days, but they do come with a lot of undesirable side effects.
Story first published: Wednesday, July 13, 2016, 16:55 [IST]
X
Desktop Bottom Promotion