For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭാവസ്ഥയില്‍ ഈന്തപ്പഴം കഴിച്ചാല്‍

ഗര്‍ഭാവസ്ഥയില്‍ ഈന്തപ്പഴം നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം

|

ഈന്തപ്പഴത്തിന്റെ ആരോഗ്യഗുണങ്ങള്‍ നമുക്കെല്ലാം അറിയാവുന്നതാണ്. സൂപ്പര്‍ഫുഡുകളുടെ കാര്യത്തില്‍ മുന്നിലാണ് ഈന്തപ്പഴം. ഈന്തപ്പഴം കഴിയ്ക്കുന്നത് പല വിധത്തിലുള്ള രോഗങ്ങള്‍ക്ക് മരുന്ന് കഴിയ്ക്കുന്നതിന് തുല്യമാണ്.

ഈന്തപ്പഴം കഴിയ്ക്കുന്നത് വന്ധ്യത വരാനുള്ള സാധ്യതയെ ഇല്ലാതാക്കുന്നു. എന്നാല്‍ ഗര്‍ഭിണികള്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് നല്ലതാണോ? ഗര്‍ഭിണികള്‍ ഈന്തപ്പഴം കഴിയ്‌ക്കേണ്ടതിന്റെ ആവശ്യകത എന്തൊക്കെ എന്ന് നോക്കാം.

ഗര്‍ഭിണികള്‍ ഈന്തപ്പഴം കഴിച്ചാല്‍ ആരോഗ്യപരമായി എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവും എന്ന് നോക്കാം.

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ഗര്‍ഭാവസ്ഥയിലാണെങ്കില്‍ പോലും ശരീരത്തിന് ഏറ്റവും ഊര്‍ജ്ജം ആവശ്യമുള്ള സമയമാണ് ഇത്. അതുകൊണ്ട് തന്നെ ഈന്തപ്പഴത്തിലെ പ്രകൃതിദത്തമായ മധുരം ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു.

പ്രോട്ടീന്‍

പ്രോട്ടീന്‍

ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പ്രോട്ടീന്‍ ശരീരത്തിന് ലഭിയ്ക്കുന്നത് ഈന്തപ്പഴത്തിലൂടെയാണ്യ ഇത് ഗര്‍ഭസ്ഥശിശുവിന്റെ വരെ ആരോഗ്യത്തെ സ്വാധീനിയ്ക്കുന്നു.

 ഫൈബര്‍

ഫൈബര്‍

ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍ ഗര്‍ഭിണികളില്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളെ കുറയ്ക്കുന്നു. മാത്രമല്ല മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.

ഫോളിക് ആസിഡ്

ഫോളിക് ആസിഡ്

വിളര്‍ച്ച ഉണ്ടാവാനുള്ള സാധ്യത ഗര്‍ഭകാത്ത് വളരെയധികമാണ്. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ ഈന്തപ്പഴം കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. ഇതിലെ ഫോളിക് ആസിഡ് സഹായിക്കുന്നു.

 വിറ്റാമിന്‍ കെ

വിറ്റാമിന്‍ കെ

വിറ്റാമിന്‍ കെ കൊണ്ട് സമ്പുഷ്ടമാണ് ഈന്തപ്പഴം. ഇത് ശരീരത്തില്‍ രക്തം കട്ട പിടിയ്ക്കുന്നത് തടയുന്നു. അതിലൂടെ പ്രസവസങ്കീര്‍ണതകളെ എളുപ്പത്തിലാക്കാനും സഹായിക്കുന്നു.

അയേണ്‍

അയേണ്‍

മെറ്റബോളിക് പ്രവര്‍ത്തനങ്ങള്‍ക്ക് അയേണ്‍ അത്യാവശ്യമാണ്. ഈന്തപ്പഴത്തില്‍ അയേണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭകാലത്തെ പ്രശ്‌നങ്ങളില്‍ നിന്ന് സഹായിക്കുന്നു.

പൊട്ടാസ്യം

പൊട്ടാസ്യം

ശരീരത്തിന് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ഒന്നാണ് പൊട്ടാസ്യം. പ്രത്യേകിച്ച് ഗര്‍ഭിണികളല്‍. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും ഇത് വളരെയധികം സഹായിക്കുന്നു.

 മഗ്നീഷ്യം

മഗ്നീഷ്യം

മഗ്നീഷ്യം കുഞ്ഞിന്റേയും അമ്മയുടേയും ഹൃദയപ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമായ ഒന്നാണ്. ഈന്തപ്പഴം കഴിയ്ക്കുന്നതിലൂടെ ഹൃദയസംബന്ധമായ തകരാറുകളെ ഇല്ലാതാക്കുന്നു.

English summary

Surprising Benefits Of Dates During Pregnancy

We have compiled an easy guide for you to decide whether it is good to consume dates during pregnancy or not.
Story first published: Wednesday, October 12, 2016, 17:17 [IST]
X
Desktop Bottom Promotion