Latest Updates
-
സെപ്റ്റംബർ 16: ഗണേശ പ്രതിഷ്ഠയ്ക്ക് ഇന്ന് ശുഭമുഹൂർത്തം ഉണ്ടോ? അശുഭസമയങ്ങൾ ഒഴിവാക്കി പൂജ നടത്താം -
ഗജകേസരി യോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഇന്നത്തെ ഈ സമയം അത്യുത്തമം! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ വിഷമാണോ? ഈ രണ്ട് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ, ജാഗ്രത! -
മഴക്കാലത്ത് വീടിന്റെ മുൻവശം വൃത്തിയായി സൂക്ഷിക്കണോ? വാസ്തുവും ശുചിത്വവും ഒന്നിച്ച് കൊണ്ടുപോകാൻ ഈ വഴികൾ നോക്കൂ -
വിശ്വകർമ്മ പൂജ 16നോ 17നോ? ഓഫീസിലും കടയിലും ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്പുകൾ ശ്രദ്ധിക്കൂ -
ഇന്ന് രാത്രി അപൂർവ്വ യോഗം: സർവ്വാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗങ്ങൾ ഒന്നിച്ചെത്തുന്നു; അറിയേണ്ടതെല്ലാം -
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യയോഗം: നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയേണ്ടതെല്ലാം -
മഴക്കാലത്ത് ചർമ്മത്തിൽ ചൊറിച്ചിലും കുരുക്കളും? ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
സെപ്റ്റംബർ 18-ന് ലക്ഷ്മി യോഗമുണ്ടോ? സത്യം ഇതാണ്, ഒപ്പം ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങളും
ഗർഭകാലത്തു കഴിക്കാവുന്ന ചില സപ്ലിമെന്റുകൾ
ഗർഭിണിയായ ഒരു സ്ത്രീ ചില കഠിന സമയങ്ങളിലൂടെ കടന്നു പോകാറുണ്ട് .ചിലർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല ,എന്നാൽ മറ്റു ചിലർക്ക് 9 മാസം വരെയും കഠിനമായിരിക്കും. വേദനകളും ബുദ്ധിമുട്ടും മോണിംഗ് സിക് നെസും അവയിൽ ചിലതാണ്. ഇവയെ അതിജീവിക്കാൻ ചില മാർഗങ്ങൾ ഉണ്ട്.

ആദ്യത്തെ മൂന്നു മാസം ഏതാണ്ട് 80 ശതമാനം സ്ത്രീകൾക്കും മോണിംഗ് സിക് നസ് ഉണ്ടാകാറുണ്ട് .ഇത് പരിഹരിക്കാനായി വിറ്റാമിൻ ബി 6 ദിവസത്തിൽ മൂന്നോ നാലോ തവണ കഴിക്കാവുന്നതാണ് .10 മുതൽ 25 മില്ലിഗ്രാം ആണ് ശുപാർശിക്കുന്ന അളവ്.

ചില സ്ത്രീകൾ മുഴുവൻ സമയവും ക്ഷീണിതരായിരിക്കും .ഇത് ഭക്ഷണത്തിൽ അയണിന്റെ കുറവ് കൊണ്ടാണ് സംഭവിക്കുന്നത് .അയണിന്റെ കുറവ് നേരത്തെ ഉള്ളവർക്ക് കുഞ്ഞു കൂടി ആകുമ്പോൾ ക്രമാതീതമായി കുറയുന്നു .ഇത്തരത്തിലുള്ളവർ അയൺ സപ്ലിമെൻറ് കഴിക്കേണ്ടതാണ്.

ചിലർക്ക് മലബന്ധം അനുഭവപ്പെടാം .ഹോർമോൺ ,അയൺ അടങ്ങിയ ഭക്ഷണം ഇവ മുഖേന ആകാം ഇങ്ങനെ ഉണ്ടാകുന്നതു . അതിനാൽ ധാരാളം നല്ല പച്ചക്കറികളും പഴവർഗങ്ങളും കഴിക്കുക .അതിൽ ഫലപ്രദമായില്ലെങ്കിൽ ലാക്‌സാറ്റിവ് എടുക്കാം ഒപ്പം വിറ്റാമിൻ സി സപ്ലിമെന്റും.

ചില സ്ത്രീകൾക്ക് നടുവേദനയും ,ശരീരം മുഴുവൻ വേദനയും അനുഭവപ്പെടാം .ഇത് പരിഹരിക്കാനായി മഗ്‌നീഷ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക .ഒപ്പം എപ്‌സം ഉപ്പു ഇട്ട ചെറു ചൂടുവെള്ളത്തിൽ കുളിക്കുകയും ചെയ്യുക.



Click it and Unblock the Notifications

