Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഗര്‍ഭകാല വയറുവേദന അബോര്‍ഷനോ?
ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് പലവിധ അസ്വസ്ഥതകളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇതിലൊന്നാണ് വയറുവേദനയും. എന്നാല്‍ വയറുവേദന പലപ്പോഴും ഗര്‍ഭിണികളെയും ചുറ്റുമുള്ളവരേയും ഭയപ്പെടുത്തും. കാരണം അബോര്‍ഷനു മുന്നോടിയായും വയറുവേദന ചിലപ്പോള്‍ അനുഭവപ്പെട്ടേക്കാമെന്നതു തന്നെ കാരണം.
എന്നു കരുതി ഗര്‍ഭകാല വയറുവേദന എപ്പോഴും അബോര്ഷന് ലക്ഷണം മാത്രമല്ല, പലവിധ കാരണങ്ങളാലും ഗര്‍ഭകാലത്തു വയറുവേദനയനുഭവപ്പെടാം. ഇത്തരം ചില കാരണങ്ങളെക്കുറിച്ചറിയൂ,
ഗര്‍ഭകാലത്തെ വയറുവേദനയ്ക്ക് കാരണങ്ങള്‍ പലതുണ്ട്. ഇത്തരം കാരണങ്ങളെപ്പറ്റി കൂടുതലറിയൂ.

ഭ്രൂണം യൂട്രസ് ഭിത്തിയില്‍
ഗര്‍ഭം ധരിച്ച് ആദ്യ രണ്ടാഴ്ച മുതല്‍ ആറാഴ്ച വരെയുള്ള സമയത്താണ് ഭ്രൂണം യൂട്രസ് ഭിത്തിയില്‍ പറ്റിപ്പിടിക്കുക. ഈ സമയത്ത് മാസമുറ സമയത്തനുഭവപ്പെടുന്ന വയറുവേദന പോലെ തോന്നലുണ്ടാവുന്നത് സാധാരണമാണ്. എ്ന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ ഭ്രൂണം ഗര്‍ഭപാത്രത്തില്‍ പറ്റിപ്പിടിക്കുമ്പോഴുള്ള വേദനയാണ്.

എക്ടോപ്പിക് പ്രഗ്നന്‍സി എന്ന ഒന്നുണ്ട്. മുന്തിരിക്കുല ഗര്‍ഭമെന്നു പറയും. യൂട്രസിനു പകരം ഫെല്ലോപിയന്‍ ട്യൂബിലായിരിക്കും ഇത്തരം ഗര്‍ഭധാരണം നടക്കുക. ഇത് സാധാരണ അബോര്ഷനിലായിരിക്കും ചെന്നവസാനിക്കുക. ഇത്തരം ഗര്‍ഭധാരണം വയറുവേദനയ്ക്ക് ഇട വരുത്തും.

ഹോര്‍മോണ്‍
ഗര്‍ഭകാലത്ത് ഹോര്‍മോണ്‍ മാറ്റങ്ങള്‍ സര്‍വസാധാരണമാണ്. ഇത്തരം ഹോര്‍മോണ്‍ മാറ്റങ്ങളും ചിലപ്പോള്‍ വയറുവേദനയുണ്ടാക്കും. ഇത് പ്രധാനമായും ഗര്‍ഭത്തിന്റെ തുടക്കത്തിലാണ് ഉണ്ടാകാറ്.

അബോര്ഷന്
വയറുവേദന അബോര്ഷന് ലക്ഷണവും കൂടിയാണ്. കഠിനമായ വയറുവേദനയും തുടര്‍ന്ന് ബ്ലീഡിംഗും അബോര്ഷന് ലക്ഷണമാകാം.

നാലഞ്ചു മാസം ഗര്‍ഭമാകുമ്പോള്‍ കുഞ്ഞ് വയറ്റില്‍ കിടന്ന് അനങ്ങാന്‍ തുടങ്ങും. ഈ സമയത്ത് ചെറിയ വയറുവേദന പോലെ അനുഭവപ്പെടുന്നത് സാധാരണമാണ്. ഇത് പെട്ടെന്ന് വന്നുപോകുന്ന വേദനയായിരിക്കും. കുഞ്ഞ് വയറ്റില്‍ ചവിട്ടുമ്പോഴും മറ്റും ഇത്തരം ചെറിയ വേദനകള്‍ അനുഭവപ്പെടാറുണ്ട്.

പ്രസവമടുക്കുമ്പോള്‍
പ്രസവമടുക്കുമ്പോള്‍ വയറുവേദന പോലെ പല സ്ത്രീകള്‍ക്കും അനുഭവപ്പെടാറുണ്ട്. ഇത് മിക്കവാറും തോന്നലായിരിക്കും. കാരണം പ്രസവം പ്രതീക്ഷിച്ചിരിക്കുന്നതു കൊണ്ടു തന്നെ പ്രസവവേദനയെന്ന തോന്നലുണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍ 7-8 മാസങ്ങളില്‍ വേദനയുണ്ടാവുകയാണെങ്കില് ഇത് മാസം തികയാതെയുള്ള പ്രസവലക്ഷണവുമാകാം. ഗര്‍ഭകാലത്തെ ലൈംഗിക ബന്ധം



Click it and Unblock the Notifications
