Latest Updates
-
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക!
പ്രസവം എളുപ്പമാക്കാന്‍....
സുഖപ്രസവം എന്നത് ഒരു പരിധി വരെ ഭാഗ്യം മാത്രമല്ല, നമ്മുടെ ഭാഗത്തു നിന്നുണ്ടാകുന്ന പ്രയത്നത്തിന്റെ ഫലം കൂടിയാണ്. വേദനയൊഴിവാക്കാന്‍ ചിലര്‍ സുഖപ്രസവത്തിന്റെ സ്ഥാനത്ത് സിസേറിയന് ആവശ്യപ്പെട്ടു നടത്തുന്നുണ്ടെങ്കില്ക്കൂടി സുഖപ്രസവം കൊണ്ട് അതിന്റേതായ ഗുണങ്ങളും മറുവശത്ത് സിസേറിയന് അതിന്റേതായ ദോഷങ്ങളുമുണ്ട്.
പ്രസവം എളുപ്പത്തില്‍ നടക്കാന്‍, സുഖകരമാക്കാന്‍ നമുക്കു തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

പ്രസവം എളുപ്പമാക്കാന്‍....
ഗര്ഭിണിയാകാനൊരുങ്ങുമ്പോള്ത്തന്നെ ശരീരം ഫിറ്റാക്കുക. വ്യായാമം ശീലമാക്കുക. ഗര്‍ഭിണിയായാലും ഡോക്ടറുടെ നിര്‍ദേശപ്രകാരം വ്യായാമങ്ങള്‍ ചെയ്യാം.

പ്രസവം എളുപ്പമാക്കാന്‍....
ഗര്ഭകാലക്ലാസുകളുണ്ടെങ്കില് ഇതില്‍ പങ്കെടുക്കുന്നതു ഗുണം ചെയ്യും. പ്രത്യേകിച്ചു വീട്ടില്‍ പറഞ്ഞു തരാന്‍ മുതിര്‍ന്ന സ്ത്രീകളില്ലെങ്കില്‍. ഇത് സുഖപ്രസവത്തെക്കുറിച്ചറിയാന് സഹായിക്കും.

പ്രസവം എളുപ്പമാക്കാന്‍....
പ്രസവസമയത്ത് പങ്കാളി അടുത്തുള്ളത്. സുഖപ്രസവത്തിന് സഹായിക്കുമെന്നും പ്രസവവേദന അധികം തോന്നാതിരിയ്ക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഈ വഴി താല്പര്യമെങ്കില് പരീക്ഷിയ്ക്കാം.

പ്രസവം എളുപ്പമാക്കാന്‍....
യൂട്രസ് ചുരുങ്ങുന്നതും വികസിയ്ക്കുന്നതുമാണ് പ്രസവവേദന തീക്ഷ്ണമാക്കുന്നതിന്റെ ഒരു പടി. ഇത് സംയമനത്തോടെ നേരിടുക. ഈ വേദനയെ അപ്രതീക്ഷിതം എന്ന രീതിയില്‍ കാണുകയുമരുത്.

പ്രസവം എളുപ്പമാക്കാന്‍....
പ്രസവമടുക്കുമ്പോള്‍ ഇളംചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നത് ഗുണകരമാണെന്നു പഠനങ്ങള്‍ പറയുന്നു. ഇത് മസിലുകള്‍ അയയാന്‍ സഹായിക്കും. ഈ മാര്‍ഗം പരീക്ഷിയ്ക്കാം.

പ്രസവം എളുപ്പമാക്കാന്‍....
പ്രസവവേദന കുറയ്ക്കാന്‍ ഇളംചൂടുവെള്ളം നിറച്ച ടബ്ബില്‍ ഇരിയ്ക്കുന്നത് ഗുണകരമാണ്. ഇത് നാഡികള്‍ അയയാനും ഇതുവഴി സുഖപ്രസവം നടക്കാനും സഹായിക്കും. വാട്ടല്‍ ബര്‍ത്ത് അഥവാ വെള്ളത്തില്‍ പ്രസവിയ്ക്കുകയെന്നതിന്റെ പ്രസക്തി ഇവിടെയാണ്.

പ്രസവം എളുപ്പമാക്കാന്‍....
ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യുക. ഇത് പ്രസവവേദനയ്ക്കിടെ ആശ്വാസം നല്‍കാനും സുഖപ്രസവത്തിനും സഹായിക്കും.



Click it and Unblock the Notifications
