Latest Updates
-
ഒക്ടോബർ 22 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
ഇന്ന് അഭിജിത്ത് മുഹൂർത്തമില്ല: പ്രധാന കാര്യങ്ങൾക്കായി ഈ സമയം ശ്രദ്ധിക്കൂ -
ചന്ദ്ര-രാഹു യുതി: ഇന്ന് പുലർച്ചെ സംഭവിക്കുന്ന 'ഗ്രഹൺ യോഗം'; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? -
ഒക്ടോബർ 22-ന് ഭദ്ര സമയം: പണമിടപാടുകളും യാത്രകളും ഒഴിവാക്കണോ? അറിയേണ്ടതെല്ലാം ഇതാ -
ശരത് പൗർണ്ണമിക്ക് വീട് ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിന് വഴിതുറക്കാം -
2026 ഒക്ടോബർ 21: മിഥുനം, കർക്കടകം രാശിക്കാർക്ക് ഇന്ന് ചന്ദ്രാഷ്ടമം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കനത്ത മഴക്കാലം: വീടിന്റെ സുരക്ഷയ്ക്കും ഐശ്വര്യത്തിനും ഈ വാസ്തു ടിപ്സ് മറക്കരുത് -
ശരദ് പൗർണ്ണമി 2026: കൊജാഗരി ലക്ഷ്മി പൂജയും ചന്ദ്രോദയ സമയവും; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
മുടിക്ക് തിളക്കം കിട്ടാന്‍ അരിവെള്ളം മതിയോ? അറിയേണ്ട സത്യങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
പാപാങ്കുശ ഏകാദശി 2026: വ്രതമെടുക്കേണ്ടത് എപ്പോൾ? പ്രധാന നഗരങ്ങളിലെ സൂര്യോദയ സമയവും പാരണ രീതികളും
ഗര്‍ഭമുണ്ടാക്കും ഗര്‍ഭനിരോധന വഴികള്‍
ഗര്‍ഭധാരണം തടയാന്‍ ഏറെ വഴികള്‍ നിലവിലുണ്ട്. എന്നാല്‍ ഏതു ഗര്‍ഭനിരോധന മാര്‍ഗമെങ്കിലും നൂറു ശതമാനം വിജയമാണെന്നുറപ്പു പറയാന്‍ പറ്റില്ല. ഇത് ആരും ഉറപ്പു നല്‍കുന്നുമില്ല.
എന്നാല്‍ ഗര്‍ഭധാരണം തടയാന്‍ നാമുപയോഗിയ്ക്കുന്ന ചില വഴികള്‍ ചിലപ്പോള്‍ പരാജയപ്പെടും. ഒരുപേക്ഷേ നമ്മുടെ ഭാഗത്തു നിന്നു തന്നെയുണ്ടാകുന്ന തെറ്റു കാരണം. ഗര്‍ഭം തടയുമെന്നു കരുതി ചിലപ്പോള്‍ പ്രതീക്ഷിയ്ക്കാത്ത ഗര്ഭധാരണമാകും ഫലം.
ഇത്തരം ചില അബദ്ധങ്ങളെക്കുറിച്ചറിയൂ. 'ഛെ, ഇന്നത്തെ ദിവസം പോയി'

ഗര്‍ഭമുണ്ടാക്കും ഗര്‍ഭനിരോധന വഴികള്‍
കോണ്ട്രാസെപ്റ്റീവ് പില്‍സ് ഉപയോഗിയ്ക്കുന്നവരിലും പ്ലാന്‍ ചെയ്യാതെ ഗര്‍ഭധാരണം നടക്കാറുണ്ട്. പില്‍സ് കൃത്യമായി കഴിയ്ക്കാത്തതായിരിയ്ക്കും ഒരു കാരണം. ഇത് കൃത്യദിവസം മുതല്‍ ഒരേ സമയത്ത് കഴിയ്ക്കണം. ഒന്നോ രണ്ടോ ദിവസം കഴിയ്ക്കാതിരുന്നാല്‍, കഴിച്ചയുടന്‍ ഛര്‍ദിച്ചു പോയാല്‍ എല്ലാം ഇത് പരാജയപ്പെടാനുള്ള സാധ്യതയേറെയാണ്. എമര്‍ജന്‍സി പില്‍സ് ഉപയോഗിയ്ക്കമ്പോഴും ശ്രദ്ധ വേണം.

ഗര്‍ഭമുണ്ടാക്കും ഗര്‍ഭനിരോധന വഴികള്‍
സ്ഖലത്തിനു മുന്‍പുള്ള വിത്ഡ്രോവല്‍ മെത്തേഡ് 30-40 ശതമാനം പ്രതീക്ഷിയ്ക്കാത്ത ഗര്‍ഭധാരണത്തിന് വഴിയൊരുക്കുന്നുണ്ട്. വിചാരിയ്ക്കുന്ന സമയത്ത് ഈ മാര്‍ഗം ഫലിയ്ക്കണമെന്നില്ല. ചെറിയ പിഴവുകള്‍ വരെ ഗര്‍ഭധാരണത്തിനിട വരുത്തും.

ഗര്‍ഭമുണ്ടാക്കും ഗര്‍ഭനിരോധന വഴികള്‍
എക്സ്പെയറി തീയതി കഴിഞ്ഞ കോണ്ടംസ് ഉപയോഗിയ്ക്കുന്നത് ഗര്‍ഭധാരണത്തിന് വഴിയൊരുക്കാറുണ്ട്.

ഗര്‍ഭമുണ്ടാക്കും ഗര്‍ഭനിരോധന വഴികള്‍
പല്ലുപയോഗിച്ചോ നഖമുപയോഗിച്ചോ കോണ്ടംസ് പായ്ക്കറ്റ് തുറക്കുന്നത് ചിലപ്പോള്‍ ഇതില്‍ ദ്വാരങ്ങളുണ്ടാക്കും. ഇതറിയാതെ ഉപയോഗിയ്ക്കുന്നത് ഗര്‍ഭധാരണത്തിനു വഴിയൊരുക്കും.

ഗര്‍ഭമുണ്ടാക്കും ഗര്‍ഭനിരോധന വഴികള്‍
ഓയില്‍ ബേസ്ഡ് ലൂബ്രിക്കന്റ് ഉപയോഗിയ്ക്കുന്നത് കോണ്ടംസ് ലാറ്റെക്സിനെ ദുര്‍ബലമാക്കും. ഇത് സെക്സ് സമയത്ത് കീറാന്‍ ഇടയാക്കും. വാട്ടര്‍ ബേസ്ഡ് ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുന്നതാണ് നല്ലത്.

ഗര്‍ഭമുണ്ടാക്കും ഗര്‍ഭനിരോധന വഴികള്‍
ശരിയായ രീതിയില്‍ കോണ്ടംസ് ധരിയ്ക്കാത്തതു കാരണവും ഇതിന്റെ പ്രയോജനം നഷ്ടപ്പെടാം, ഗര്‍ഭധാരണം നടക്കാം.

ഗര്‍ഭമുണ്ടാക്കും ഗര്‍ഭനിരോധന വഴികള്‍
സുരക്ഷിതസമയം നോക്കിയുളള സെക്സും ചിലപ്പോള്‍ ഗര്‍ഭധാരണത്തിനിട വരുത്താം. പ്രത്യേകിച്ച് മാസമുറ കൃത്യമല്ലാത്തവരില്‍.

ഗര്‍ഭമുണ്ടാക്കും ഗര്‍ഭനിരോധന വഴികള്‍
കോപ്പര്‍ ടി പോലുള്ള ഐയുഡികള്‍ സ്ഥാനം തെറ്റിപ്പോകുന്നതും കാലാവധി കഴിഞ്ഞു മാറ്റാത്തതുമെല്ലാം ഗര്‍ഭധാരണത്തിനിട നല്കുന്നവയാണ്.



Click it and Unblock the Notifications
