For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലേബര്‍ റൂമിലെ ചില അനുഭവസാക്ഷ്യങ്ങള്‍

ചില സ്ത്രീകള്‍ അവരുടെ വിചിത്രമായ പ്രസവാനുഭവങ്ങളെ കുറിച്ച് പറയുന്നു.

By Lekhaka
|

പ്രസവിയ്ക്കുക അമ്മയാകുക എന്നതൊക്കെ ഏത് സ്ത്രീയുടേും ആഗ്രഹമാണ്. എന്നാല്‍ പ്രസവസമയത്ത് ഒരമ്മ അനുഭവിയ്ക്കുന്ന മാനസിക സംഘര്‍ഷങ്ങളും ശാരീരികാനുഭവങ്ങളും പലര്‍ക്കും അറിയില്ല. അങ്ങനെ ചില അനുഭവസ്ഥരുടെ തുറന്ന് പറച്ചിലിലൂടെ. ലേബര്‍ റൂമിനുള്ളില്‍ സംഭവിക്കുന്നതോ ഇതെല്ലാം?

ആദ്യമായാണ് നിങ്ങള്‍ ഗര്‍ഭം ധരിക്കുന്നതെങ്കില്‍ പ്രസവത്തിന്റെ സാധാരണ ലക്ഷണങ്ങള്‍ എന്തെല്ലാമാണന്ന് തീര്‍ച്ചയായും വായിച്ചിരിക്കണം. അംനിയോട്ടിക് സാക്ക് ഭേദിച്ച് ഫ്‌ളൂയിഡ് വരുന്നതോടെ സങ്കോചം ആരംഭിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാം.

എന്നാല്‍ വെബ്‌സൈറ്റുകളും ബുക്കുകളും പറയാത്ത ചില കാര്യങ്ങള്‍ കൂടി ഉണ്ട്. അന്ത്യന്തം രസകരവും വിചിത്രവും ഭയപ്പെടുത്തുന്നതുമായ കാര്യങ്ങളാണിവ. ചില
സ്ത്രീകള്‍ അവരുടെ വിചിത്രമായ പ്രസവാനുഭവങ്ങളെ കുറിച്ച് പറയുന്നു. ഉണക്കമീന്‍ കഴിയ്ക്കുന്നത് വിഷത്തിന് തുല്യമോ?

നിലവിളി

നിലവിളി

'ഞാന്‍ വല്ലാത്ത വേദനയിലായിരുന്നു, അതിനാല്‍ ഉറക്കെ കൂകി നിലവിളിച്ചികൊണ്ടിരുന്നു. അപ്പോള്‍ നഴ്‌സ് അടുത്തേക്ക് വന്ന് എന്നോട് പറഞ്ഞു നിങ്ങള്‍ മറ്റ് മുറികളില്‍ ഉള്ള അമ്മമാരെ കൂടി ഭയപ്പെടുത്തുകയാണെന്ന്. എന്നാല്‍ അപ്പോള്‍ മറ്റുള്ളവരെ കുറിച്ച് ചിന്തിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല, കുട്ടി പുറത്ത് എത്തുന്നവരെ ഞാന്‍ നിലവിളിച്ചു കൊണ്ടേയിരുന്നു' ജന പറയുന്നു

യോനിയ്ക്ക് ഉന്മാദം

യോനിയ്ക്ക് ഉന്മാദം

സങ്കോചം തുടങ്ങി മണിക്കൂറുകളോളം പരിശ്രമിച്ച് കഴിഞ്ഞ് അവസാനം ഞാന്‍ എപിഡൂറല്‍ ആവശ്യപ്പെട്ടു. അവര്‍ അത് തന്നതോടെ ഞാന്‍ വേദനയില്‍ നിന്നും മുക്തയായി. അതിന് ശേഷം അനസ്‌തെഷ്യോളജിസ്റ്റ് എന്നെ പരിശോധിക്കാനായി എത്തി, എന്റ യോനിക്ക് ഉന്മാദം അനുഭവപ്പെടുന്നതായി ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്റെ വാക്കുകള്‍ നേരെ നിന്നു കേള്‍ക്കാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തിരിഞ്ഞ് നിന്ന് ചിരി തുടങ്ങി. ' ലിന്‍ഡ പറഞ്ഞു.

ചെറിയ തെറ്റ്

ചെറിയ തെറ്റ്

പ്രസവിച്ച ഉടനെ എന്റെ മകനെ എടുത്ത് വൃത്തിയാക്കാന്‍ നഴ്‌സിന് കുറച്ച് ഭയവും പരിഭ്രമവും ഉണ്ടായിരുന്നു. അതു കാരണം പൊക്കിള്‍ക്കൊടി മുറിക്കുന്നതിന് മുമ്പ് തന്നെ അവര്‍ കുഞ്ഞിനെ എടുത്തു. ആ സമയം ആ സ്ത്രീയെ ഇടിക്കാനാണ് എനിക്ക് തോന്നിയത്. വളരെ ആഘാതങ്ങള്‍ പ്രസവ മുറിയില്‍ ഒന്നിച്ചനുഭവിക്കാന്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും കഴിയില്ല.

ഭീകരമായ കാഴ്ച

ഭീകരമായ കാഴ്ച

പ്രസവ മുറിയില്‍ എല്ലാ സാധാരണമായിരുന്നു. എന്നാല്‍ ഡോക്ടര്‍ എന്നെ പ്ലാസന്റ കാണിച്ചു തന്നതോടെ സ്ഥിതി മാറി. ഞാന്‍ ഏതാണ്ട് ഛര്‍ദ്ദിക്കുന്ന അവസ്ഥയിലായി' ട്രേസി പറഞ്ഞു.

 വൈകാരിക പ്രസവം

വൈകാരിക പ്രസവം

എന്റെ മകള്‍ ഉണ്ടായ സമയത്ത്, പരിശീലനം നേടാന്‍ എത്തിയിട്ടുള്ള പെണ്‍കുട്ടിയെ പ്രസവം കാണാന്‍ അുവദിച്ചു കൊള്ളട്ടെ എന്നു ചോദിച്ചു . എനിക്കതില്‍ പ്രശ്‌നമില്ലായിരുന്നു. എന്നാല്‍ തുടങ്ങി അല്‍പം കഴിഞ്ഞതോടെ ആ കുട്ടി മൂക്ക് ചീറ്റാനും കരയാനും തുടങ്ങി. വികാര പ്രകടനങ്ങള്‍ കൂടിയതാടെ നഴ്‌സ് ആ കുട്ടിയെ മുറിക്കുപുറത്താക്കി' അദിതിയുടെ അനുഭവം ഇങ്ങനെയാണ്.

 കുട്ടിയുടെ സ്ഥാനം മാറുക

കുട്ടിയുടെ സ്ഥാനം മാറുക

' പ്രസവ ലക്ഷണങ്ങള്‍ തുടങ്ങി ഏതാനം മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ കിടക്കുന്നിടത്തു നിന്നും നോക്കിയാല്‍ എന്റെ വയര്‍ ഒരു കുന്നും താഴ്‌വരയും പോലെ തോന്നിപ്പിച്ചു. എന്റെ കുഞ്ഞിന്റെ സ്ഥാനം കോണോടു കോണായിരുന്നു, അതു കണ്ടാല്‍ കുഞ്ഞ് ഒരു വശത്തേക്ക് മാറിയിരിക്കുകയാണന്ന് തോന്നും. പ്രസവം കഴിയുന്നത് വരെ കിടന്നുള്ള വിശ്രമം ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. ' സ്വപ്‌ന പറഞ്ഞു.

സുഖ പ്രസവം

സുഖ പ്രസവം

' പത്ത് സെന്റ്ി മീറ്റര്‍ വികസിച്ച് കഴിഞ്ഞപ്പോള്‍ ഇനി നല്ല വേദന അനുഭവപ്പെടുമ്പോള്‍ വിളിക്കാന്‍ നഴ്‌സ് ആവശ്യപ്പെട്ടു. എന്നാല്‍ എനിക്ക് വിഷമം ഒന്നും അനുഭവപ്പെട്ടില്ല, ഫോണില്‍ സഹോദരനെ വിളിക്കുകയും സുഹൃത്തുക്കള്‍ക്ക് മെസ്സേജ് അയക്കുകയും മറ്റും ചെയ്തു കൊണ്ടിരുന്നു. പെട്ടെന്ന് എനിക്കൊരു സമ്മര്‍ദ്ദം അനുഭവപ്പെട്ടു. കൈ താഴ്ത്തിയ്‌പ്പോള്‍ ഏതാണ്ട് കുഞ്ഞിന്റെ തലയില്‍ തൊട്ടതായി അനുഭവപ്പെട്ടു. ഞാന്‍ പെട്ടെന്ന് നഴ്‌സിനെ വിളിച്ചു, പ്രസവം വളരെ എളുപ്പമായിരുന്നു. എന്റെ പണം തിരികെ തരാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണന്ന് ഞാന്‍ ഹോസ്പിറ്റല്‍ അധികൃതരോട് പറഞ്ഞു ' പ്രഭാപ്രീത് പറയുന്നു.

English summary

Real women share their most bizarre experiences of labour

We got a few real women to tell us their most bizarre experiences of labour.
X
Desktop Bottom Promotion