For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓവുലേഷന്‍ ലക്ഷണം തിരിച്ചറിയൂ

|

ഓവുലേഷന്‍ സ്‌ത്രീയ്‌ക്കു പ്രത്യുല്‍പാദനത്തിനുള്ള കഴിവു നല്‍കുന്ന ഒന്നാണ്‌. സാധാരണ 28 ദിവസമുള്ള ആര്‍ത്തവചക്രത്തില്‍ 14ാം ദിവസമാണ്‌ ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനം. ഇത്‌ ആര്‍ത്തവചക്രം വ്യത്യാസപ്പെടുന്നതിനനുസരിച്ചു വ്യത്യസ്‌തവുമാകും.

ഓവുലേഷന്‍ ദിവസം തിരിച്ചറിയാന്‍ സ്‌ത്രീയ്‌ക്കു തന്നെ സാധിയ്‌ക്കും. ഇതിന്‌ സ്‌ത്രീ ശരീരം തന്നെ പല ലക്ഷണങ്ങളും കാണിയ്‌ക്കും. ഇതെക്കുറിച്ചു കൂടുതലറിയൂ,

ഓവുലേഷന്‍ ലക്ഷണം തിരിച്ചറിയൂ

ഓവുലേഷന്‍ ലക്ഷണം തിരിച്ചറിയൂ

ഓവുലേഷന്‍ സമയത്ത് ശരീരത്തിന്റെ ചൂട് വര്‍ദ്ധിക്കും. ഏകദേശം .2 ഡിഗ്രിയാണ് ചൂട് വര്‍ദ്ധിക്കുക. ഇത് സ്ത്രീകള്‍ക്ക് തന്നെ തിരിച്ചറിയുവാനും സാധിക്കും. ഈ സമയം മനസിലാക്കി ബന്ധപ്പെട്ടാല്‍ ഗര്‍ഭധാരണ സാധ്യത കൂടും.

ഓവുലേഷന്‍ ലക്ഷണം തിരിച്ചറിയൂ

ഓവുലേഷന്‍ ലക്ഷണം തിരിച്ചറിയൂ

സ്ത്രീകളുടെ യോനിയില്‍ നിന്നും കട്ടിയുള്ള ഒരു ദ്രാവകം വരുന്നതാണ് മറ്റൊരു ലക്ഷണം. ഇത് സാധാരണ ഡിസ്ചാര്‍ജിനേക്കാള്‍ കട്ടി കൂടിയ, ക്രീം നിറത്തിലുള്ളതായിരിക്കും. യോനീ ഭാഗത്തിന് ഓവുലേഷന്‍ സമയത്ത് കൂടുതല്‍ നനവനുഭവപ്പെടും. ഇതൊടൊപ്പം വയറിന്റ വലത് ഭാഗത്തായി വേദന തോന്നുകയും ചെയ്യും.

ഓവുലേഷന്‍ ലക്ഷണം തിരിച്ചറിയൂ

ഓവുലേഷന്‍ ലക്ഷണം തിരിച്ചറിയൂ

ചില സ്ത്രീകള്‍ക്കെങ്കിലും ഈ സമയത്ത് വയറിന് കട്ടി കൂടിയതായി തോന്നും. വയറ് വീര്‍ത്തുനില്‍ക്കുന്നതായി അനുഭവപ്പെടുകയും ചെയ്യും.

ഓവുലേഷന്‍ ലക്ഷണം തിരിച്ചറിയൂ

ഓവുലേഷന്‍ ലക്ഷണം തിരിച്ചറിയൂ

ഓവുലേഷന്‍ സമയത്ത് ചില സ്ത്രീകളില്‍ സ്തനം കൂടുതല്‍ മൃദുവാകും. മാറിടഭാഗം പൊതുവെ കട്ടി കുറഞ്ഞതായി അനുഭവപ്പെടുകയും ചെയ്യും. എന്നാല്‍ എല്ലാ സ്ത്രീകളിലും ഓവുലേഷന്‍ സമയത്ത് ഈ മാറ്റം ഉണ്ടായിക്കൊള്ളണമെന്നില്ല.

English summary

Ovulation Signs In Women

Here are some of the ovulation signs in women. Read more,
Story first published: Friday, September 9, 2016, 23:52 [IST]
X
Desktop Bottom Promotion