Latest Updates
-
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം
ഗര്‍ഭധാരണം 35-നു ശേഷമെങ്കില്‍ ശ്രദ്ധ കൂടുതല്‍
പ്രായം കൂടുമ്പോള്‍ നമ്മുടെ ആരോഗ്യസ്ഥിതിയിലും കാര്യമായ മാറ്റങ്ങള്‍ വന്നു കൊണ്ടിരിയ്ക്കുകയാണ്. ഗര്‍ഭവും പ്രസവവുമെല്ലാം പ്രായം കൂടുന്തോറും വൈകിക്കുന്നത് കൂടുതല്‍ സങ്കീര്‍ണതകള്‍ക്ക് കാരണമാകും. പ്രത്യേകിച്ച് ആദ്യപ്രസവം 35 വയസ്സിനു ശേഷമാണെങ്കില്‍ അത് സങ്കീര്‍ണതകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കള്ളഗര്‍ഭം, എന്റെ ഗര്‍ഭം ഇങ്ങനെയല്ലാ....
ഹൈറിസ്ക് പ്രഗ്നനന്‍സി എന്നാണ് ഇതറിയപ്പെടുന്നതു പോലും. ഇത് പല തരത്തിലുള്ള ശാരീരിക മാനസിക പ്രശ്നങ്ങളിലേക്ക് ഗര്‍ഭിണികളെ നയിക്കുന്നു. എന്തൊക്കെ പ്രശ്നങ്ങളാണ് പ്രായമേറും തോറുമുള്ള ഗര്‍ഭധാരണത്തിന് സഹായിക്കുന്നത് എന്ന് നോക്കാം.

ഗര്‍ഭം താമസിക്കുന്നത്
വിവാഹം കഴിഞ്ഞാലും കുട്ടികള്‍ ഉടനേ വേണ്ടെന്ന് വെയ്ക്കുന്നവരാണ് അധികവും. എന്നാല്‍ പിന്നീട് 35 വയസ്സിനു ശേഷം ഗര്‍ഭിണിയായാല്‍ ഇവരില്‍ പ്രസവസംബന്ധമായ സങ്കീര്‍ണതകള്‍ കൂടുതലായിരിക്കും.

ഗര്‍ഭധാരണശക്തി കുറയുന്നു
35 വയസ്സിനു ശേഷം ഗര്‍ഭധാരണശക്തി കുറഞ്ഞ് വരുന്നു, പ്രായം കൂടുന്തോറും അണ്ഡത്തിന്റെ എണ്ണവും ശക്തിയും കുറയുന്നു. ഇത് വന്ധ്യത പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

അമിതവണ്ണമെന്ന പ്രശ്നം
ഗര്‍ഭധാരണം വൈകിയാല്‍ അമിതവണ്ണമെന്ന പ്രശ്നവും ഉണ്ടാകുന്നു. മാത്രമല്ല അമിതവണ്ണത്തേക്കാളുപരി മറ്റ് ആരോഗ്യപ്രശ്നങ്ങളായ പ്രമേഹം, ബിപി, കരള്‍-വൃക്ക തുടങ്ങിയ പ്രശ്നങ്ങളിലേക്ക് എത്തുന്നു.

അബോര്‍ഷനുള്ള സാധ്യത
അബോര്‍ഷനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 35 വയസ്സ് കഴിഞ്ഞ സ്ത്രീകളില്‍ പ്രസവസമയത്തും ധാരാളം പ്രശ്നങ്ങള്‍ ഉണ്ടാവാം. കുഞ്ഞിന് തൂക്കക്കുറവും മാസംതികയാതെയുള്ള പ്രസവം തുടങ്ങിയവയെല്ലാം വൈകിയുള്ള ഗര്‍ഭധാരണത്തിന്റെ ഫലമാണ്.

രക്തസ്രാവം കൂടുതലാവുന്നു
പ്രായമേറിയവരില്‍ പ്രസവസമയത്ത് ഗര്‍ഭപാത്രം ചുരുങ്ങാത്തതും അതിന് സമയമെടുക്കുന്നതും രക്തസ്രാവം വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. ഗര്‍ഭപാത്രത്തിനകത്തുണ്ടാകുന്ന മുഴകളും ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.

ജനിതക തകരാറുകള്‍
ജനിയ്ക്കുന്ന കുഞ്ഞിന് ജനിതക തകറാറുകളും അംഗവൈകല്യങ്ങളും ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

വിശ്രമം അത്യാവശ്യം
പ്രായമേറിയവര്‍ ഗര്‍ഭിണിയായാല്‍ വിശ്രമം അത്യാവശ്യമായി വേണ്ട ഒന്നാണ്. പ്രത്യേകിച്ച് ആദ്യ മൂന്ന് മാസം. പടികള്‍ കയറുന്നതും ബൈക്ക് ഓട്ടോറിക്ഷ യാത്രയും കുറയ്ക്കുക.

ഭക്ഷണത്തിലും ശ്രദ്ധ
ഗര്‍ഭിണികള്‍ ഭക്ഷണ കാര്യങ്ങളിലും ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. പോഷകാഹാരം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക കൂടാതെ പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിയ്ക്കുക. ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക.



Click it and Unblock the Notifications
