Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
മുലയൂട്ടല്‍ ഗര്‍ഭധാരണം തടയുമോ?
ഗര്‍ഭധാരണം തടയാന്‍ സ്വാഭാവിക വഴികള്‍ ചിലതുണ്ട്. ഇതില്‍ മുലയൂട്ടല്‍ എന്ന പ്രക്രിയയും പെടുമെന്നാണ് പൊതുവെ പറഞ്ഞു കേള്‍ക്കാറ്. എങ്കിലും ഇക്കാര്യത്തില്‍ പലര്‍ക്കും സംശയവുമുണ്ടാകാം.
കുഞ്ഞിനെ മുലയൂട്ടുന്ന സമയത്ത് ഗര്‍ഭധാരണം നടക്കില്ലെന്നു പറയുന്നതിന്റെ ചില വാസ്തവങ്ങളെക്കുറിച്ചറിയൂ,

മുലയൂട്ടല്‍ ഗര്‍ഭധാരണം തടയുമോയെന്ന സാധ്യതയില്‍ ഉണ്ടെന്നും ഇല്ലെന്നും മറുപടിയെന്നതാണ് വാസ്തവം. കുഞ്ഞിന് സ്ഥിരമായി മുലയൂട്ടുന്ന സ്ത്രീകളില്‍ ഗര്‍ഭധാരണത്തിന് അത്യാവശ്യമായ ഓവുലേഷന് നടക്കില്ലെന്നതാണ് അതെ എന്ന മറുപടിയ്ക്കാധാരം. പ്രത്യേകിച്ചു പ്രസവം നടന്ന് ആദ്യ ആറുമാസങ്ങള്‍ക്കുള്ളില്‍. ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ തന്നെയാണ് ഓവുലേഷന് നടക്കില്ലെന്നു പറയുന്നതിനു പുറകില്‍.
എന്നാല്‍ മുലപ്പാല്‍ സ്ഥിരം, അതായത് നാലു മണിക്കൂറിലൊരിക്കല്‍ നല്കുമ്പോഴേ ഇതിനു ഗുണമുണ്ടാകൂ. രാത്രി സമയത്ത് ആറു മണിക്കൂറിലൊരിയ്ക്കലും.

എങ്കിലും ഇത് പൂര്‍ണമായും വിജയിക്കുമെന്നു പറയാനാകില്ല. കാരണം ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കാരണം ഓവുലേഷന് നടക്കുകയാണെങ്കില്‍ ഗര്‍ഭധാരണ സാധ്യത തള്ളിക്കളയാനാവില്ല. അതായത് കുഞ്ഞിനെ മുലയൂട്ടുന്ന ആദ്യ ആറു മാസങ്ങളില്‍ മാസമുറ വരുന്നില്ലെങ്കില്‍ ഗര്‍ഭധാരണ സാധ്യത കുറവാണ്. എന്നാല്‍ മാസമുറ വരുന്നുവെങ്കില്‍ അണ്ഡവിസര്‍ജന സാധ്യതയുമുണ്ട്. ഇത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു.
ഇതുകൊണ്ടുതന്നെ ആദ്യ ആറു മാസം മുലയൂട്ടുന്നുവെങ്കിലും ആര്‍ത്തവം വരികയാണെങ്കില്‍ മറ്റു ഗര്‍ഭനിരോധന വഴികള്‍ പരീക്ഷിയ്ക്കുകയാണ് നല്ലത്.



Click it and Unblock the Notifications
