For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തെ ബിപി കുറയ്ക്കാം

|

ഗര്‍ഭകാലത്ത് ബിപി കൂടുന്നത് പല സ്ത്രീകള്‍ക്കുമുണ്ടാകുന്ന ആരോഗ്യപ്രശ്‌നമാണ്. ഇത് ഗുരുതരമായ ഒരു അവസ്ഥയുമാണ്. വേണ്ട രീതിയില്‍ മുന്‍കരുതലുകളെടുത്തില്ലെങ്കില്‍ അമ്മയുടെ ജീവനു തന്നെ ഭീഷണിയാകാന്‍ സാധ്യതയുള്ള ഒന്ന്.

കുഞ്ഞിന്റെ ഭാരക്കുറവിനും മാസം തികയാതെയുള്ള പ്രസവത്തിനും ഇതു കാരണമായേക്കാം. ചില കേസുകളില്‍ അമ്മയുടെ കിഡ്‌നി, ബ്രെയിന്‍ തകരാറു പോലും സംഭവിച്ചേക്കാം.

ഗര്‍ഭകാലത്തെ ബിപിയ്ക്കു പല കാരണങ്ങളുണ്ടായേക്കാം. സ്‌ട്രെസ്, ആരോഗ്യകരമല്ലാത്ത ജീവിതരീതികള്‍ എന്നിവയെല്ലാം കാരണമാകാം. ഇതല്ലാതെയും ഗര്‍ഭകാലത്ത് ബിപിയുണ്ടാകാന്‍ സാധ്യതയേറെയാണ്. തല ചൊറിയാതെ.....

എന്നു കരുതി ഈ ബിപിയ്ക്കു പരിഹാരങ്ങളില്ലെന്നല്ല. ഗര്‍ഭകാല ബിപി നിയന്ത്രിയ്ക്കാനുളള ചില വഴികളെക്കുറിച്ചറിയൂ,

കൊക്കോ

കൊക്കോ

കൊക്കോ ബിപി നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതടങ്ങിയ ഭക്ഷണവസ്തുക്കള്‍ കഴിയ്ക്കുന്നതു ഗുണം ചെയ്യും.

വെളുത്തുളളി

വെളുത്തുളളി

വെളുത്തുളളിയാണ് മറ്റൊരു വഴി. വെളുത്തുള്ളി കഴിയ്ക്കുന്നത് ബിപി കുറയ്ക്കാന്‍ നല്ലതാണ്. ഇതിന് ആന്റികൊളസ്‌ട്രോള്‍ ഗുണങ്ങളുണ്ട്.

ഉപ്പ്

ഉപ്പ്

കൂടുതല്‍ ഉപ്പ് ബിപി കൂട്ടുന്ന ഒന്നാണ്. ഉപ്പിന്റെ അളവു നിയന്ത്രിയ്ക്കുന്നത് ഗുണം ചെയ്യും.

പൊട്ടാസ്യം

പൊട്ടാസ്യം

പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ബിപി നിയന്ത്രിയ്ക്കാന്‍ നല്ലതാണ്. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, പഴം, ഡ്രൈ ഫ്രൂട്‌സ്, ഓറഞ്ച് ജ്യൂസ് എന്നിവ ഗുണം ചെയ്യും.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് ഗര്‍ഭകാലത്തു മാത്രമല്ല, ഏതു സമയത്തും ബിപി കൂട്ടുന്ന ഒരു കാരണമാണ്. സ്‌ട്രെസ് നിയന്ത്രിയ്‌ക്കേണ്ടത് ഏറെ പ്രധാനം. ഇതിനുള്ള വഴികള്‍ കണ്ടെത്തുക.

യോഗ

യോഗ

യോഗ ചെയ്യുന്നത് ഗര്‍ഭകാല ബിപിയ്ക്കു ഗുണം ചെയ്യും. ഇതിലെ ശ്വസനവ്യായാമങ്ങളും റിലാക്‌സേഷന്‍ ടെക്‌നിക്കുകളുമെല്ലാം നല്ലതാണ്.

വ്യായാമങ്ങള്‍

വ്യായാമങ്ങള്‍

ഗര്‍ഭകാലത്ത് ശരീരം തീരെ അനങ്ങാത്തതും ബിപി കൂടാന്‍ ഇടയാക്കാറുണ്ട്. ആരോഗ്യകരമായ വ്യായാമങ്ങള്‍ ചെയ്യുക.

പുകവലി, മദ്യപാന ശീലങ്ങള്‍

പുകവലി, മദ്യപാന ശീലങ്ങള്‍

പുകവലി, മദ്യപാന ശീലങ്ങള്‍ ഗര്‍ഭകാല ബിപിയ്ക്കുള്ള പ്രധാന കാരണങ്ങളാണ്. ഇവ ഉപേക്ഷിയ്ക്കുക.

English summary

How To Reduce High Blood Pressure During pregnancy

Here are some of the tips to know about reducing pregnancy blood pressure. Read more to know about,
Story first published: Tuesday, February 16, 2016, 13:07 [IST]
X
Desktop Bottom Promotion