Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഗര്‍ഭധാരണം മൂര്‍ദ്ധാബാദ്!!
ഗര്ഭപാത്രമാണ് സ്ത്രീയെ അബലയാക്കുന്നതെന്ന വാദമുള്ളവരുടെ മുദ്രാവാക്യമല്ല, വാസ്തവമാണ്. അമ്മയാകുന്നത് സ്ത്രീയെന്ന നിലയ്ക്കു മഹത്തരമാണ്. എന്നാല്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഗര്‍ഭധാരണം ഒഴിവാക്കുന്നതാണ് നല്ലത്.
അമ്മയ്ക്കു കുഞ്ഞിനും ദോഷം വരുത്തുന്ന സാഹചര്യങ്ങളായതു കൊണ്ടാണ് പറയുന്നത്. ഏതെല്ലാം സന്ദര്‍ഭങ്ങളിലാണ് ഗര്‍ഭധാരണം ഒഴിവാക്കുന്നതു നല്ലതെന്നു പറയുന്നത്.

ഗര്‍ഭധാരണം മൂര്‍ദ്ധാബാദ്!!
ഗര്‍ഭധാരണത്തിന് സ്ത്രീയുടെ ആരോഗ്യവും വളരെ പ്രധാനം തന്നെ. ഇതെടുക്കുമ്പോള്‍ ശരീരത്തിലെ ഹീമോഗ്ലോബിന്‍ അളവിനും വളരെ പ്രാധാന്യമുണ്ട്. രക്തക്കുറവ് സ്ത്രീകളില്‍ വിളര്‍ച്ചയുണ്ടാക്കുന്നു. ഇതൊരിക്കലും ഗര്‍ഭധാരണത്തിന് പറ്റിയ സമയമല്ല. ഗര്‍ഭം ധരിക്കുന്ന സ്ത്രീക്ക് ഹീമോഗ്ലോബിന്‍ അളവ് 12ണ്ടെങ്കിലും വേണം.

ഗര്‍ഭധാരണം മൂര്‍ദ്ധാബാദ്!!
തൈറോയ്ഡ് ഗര്‍ഭധാരണത്തെ ബാധിക്കുന്ന പ്രധാന രോഗമാണ്. ഹൈപ്പോതൈറോയ്ഡ് ഉള്ളവര്‍ക്ക് ഗര്‍ഭധാരണത്തിന് വരെ ബുദ്ധിമുട്ടുണ്ടാകും. എന്നാല്‍ ഹൈപ്പര്‍തൈറോയ്ഡ് ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിനെ വരെ ബാധിക്കും. തൈറോയ്ഡുള്ളവര്‍ ഗര്‍ഭം ധരിക്കുന്നതിന് മുന്‍പ് ഈ പ്രശ്നം പരിഹരിക്കുന്നതാണ് നല്ലത്.

ഗര്‍ഭധാരണം മൂര്‍ദ്ധാബാദ്!!
പുരുഷനോ സ്ത്രീക്കോ ആര്‍ക്കെങ്കിലും മലേറിയ, ചിക്കന്‍ പോക്സ്, ഹെപ്പറ്റൈറ്റിസ് തുടങ്ങിയവ പോലുള്ള രോഗങ്ങളുണ്ടായിരുന്നുവെങ്കില് ഇതിനു ശേഷം മൂന്നു മാസമെങ്കിലും കഴിഞ്ഞ് ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഗര്ഭശ്ഥ ശിശുവിന് ആരോഗ്യപ്രശ്ങ്ങളുണ്ടാകാനും അബോര്ഷന് സംഭവിക്കാനുമുള്ള സാധ്യത കൂടുതലാണ്.

ഗര്‍ഭധാരണം മൂര്‍ദ്ധാബാദ്!!
അബോര്ഷന് നടന്നിട്ടുണ്ടെങ്കില്‍ ഇതിന് ശേഷം ഒരു വര്‍ഷമെങ്കിലും കഴിഞ്ഞ ശേഷം വീണ്ടും ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നതാണ് നല്ലത്. കാരണം അബോര്ഷന് യൂട്രസിന് ഏല്‍പ്പിച്ച മുറിവുണക്കാന്‍ ഇത്ര സമയമെങ്കിലും വേണ്ടി വരും.

ഗര്‍ഭധാരണം മൂര്‍ദ്ധാബാദ്!!
പ്രമേഹമുള്ളവരും ഇത് നിയന്ത്രണത്തില്‍ വരുത്തിയ ശേഷം ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നതാണ് നല്ലത്. പ്രമേഹമുള്ളവരില്‍ ഗര്‍ഭകാല പ്രമേഹം കൂടി വന്നാല്‍ കാര്യങ്ങള്‍ ഗുരുതരമാകും.

ഗര്‍ഭധാരണം മൂര്‍ദ്ധാബാദ്!!
ടെന്‍ഷനും സ്ട്രെസും ഗര്‍ഭത്തെ ബാധിക്കും. ഇത്തരം സാഹചര്യങ്ങളില്‍ ഗര്‍ഭധാരണം ഒഴിവാക്കുക. കാരണം ഇവ അബോര്‍ഷനടക്കമുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഗര്‍ഭകാലത്തെ അമ്മയുടെ മാനസികനില കുഞ്ഞിനെയും സ്വാധീനിക്കുമെന്നു പറയുന്നത് മറ്റൊരു കാര്യവും.



Click it and Unblock the Notifications
