Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കുഞ്ഞുവാവകള്‍ക്ക് വെളുത്തുള്ളി കൊടുത്താല്‍
കുട്ടികളുടെ ഭക്ഷണത്തില്‍ ഒഴിവാക്കാനാവാത്തതാണ് വെളുത്തുള്ളി. വെളുത്തുള്ളി കഴിച്ചാല്‍ കുട്ടികള്‍ക്കുണ്ടാവുന്ന പല അസുഖങ്ങള്‍ക്കും പരിഹാരം കാണാം. പ്രത്യേകിച്ച് മുലപ്പാല്‍ കുടിയ്ക്കുന്ന കുട്ടികള്‍ക്ക് വെളുത്തുള്ളി കൊടുക്കുന്നത് വളരെ നല്ലതാണ്. കുട്ടിയ്ക്ക് കാഴ്ചപ്രശ്നമുണ്ടോയെന്നറിയൂ
വിറ്റാമിന്‍ ബിയുടേയും വിറ്റാമിന്‍ ബി 6ന്റേയും കലവറയാണ് വെളുത്തുള്ളി. ഇത് കുട്ടികളുടെ വളര്‍ച്ചയ്ക്ക് ധാരാളം സഹായിക്കുന്നുണ്ട്. കുട്ടികള്‍ക്ക് വെളുത്തുള്ളി കൊടുക്കേണ്ടതിന്റെ ആവശ്യകത എന്തൊക്കെയെന്ന് നോക്കാം.

ശ്വാസതടസ്സത്തെ ഇല്ലാതാക്കുന്നു
കുട്ടികളില്‍ ഇടയ്ക്കിടയ്ക്ക് കണ്ടു വരുന്ന ശ്വാസതടസ്സത്തെ ഇല്ലാതാക്കാന്‍ വെളുത്തുള്ളിയ്ക്ക് കഴിയും. മാത്രമല്ല കുട്ടികളിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വെളുത്തുള്ളി കഴിയ്ക്കുന്നതിലൂടെ കഴിയുന്നു.

വയറിന്റെ പ്രശ്നങ്ങള്‍
കുട്ടികളില്‍ കാണുന്ന വയറിന്റെ പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ വെളുത്തുള്ളിയ്ക്ക് കഴിയും. കുട്ടികള്‍ക്ക് മാത്രമല്ല ദഹനസംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ വെളുത്തുള്ളി മിടുക്കനാണ്.

സ്ഥിരമായുണ്ടാകുന്ന അണുബാധ
കുട്ടികളില്‍ സ്ഥിരമായുണ്ടാകുന്ന അണുബാധ ഇല്ലാതാക്കാനും വെളുത്തുള്ളി കൊടുക്കുന്നതിലൂടെ സാധിയ്ക്കും. മാത്രമല്ല ഇന്ഫെക്ഷന് ഉണ്ടാക്കുന്ന ബാക്ടീരിയകളെയും ഇല്ലാതാക്കാന്‍ വെളുത്തുള്ളിയ്ക്കു കഴിയും.

വയറ്റിലെ വിരകളെ ഇല്ലാതാക്കുന്നു
കുട്ടികളില്‍ വിരകള്‍ സ്ഥിരമായി പ്രശ്നമുണ്ടാക്കുന്നവരാണ്. വയറ്റിലുണ്ടാകുന്ന വിരകളെ ഇല്ലാതാക്കാന്‍ പലപ്പോഴും വെളുത്തുള്ളി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.

മുറിവുണക്കാന്‍ നല്ലത്
കുട്ടികളില്‍ കാണുന്ന കുഞ്ഞു കുഞ്ഞു മുറിവുകളും മറ്റും ഇല്ലാതാക്കാന്‍ വെളുത്തുള്ളി ഉപയോഗിക്കുന്നതിലൂടെ കഴിയുന്നു. മാത്രമല്ല കുട്ടികളിലുണ്ടാകുന്ന വായ്പ്പുണ്ണ് പോലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്.



Click it and Unblock the Notifications
