For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓവുലഷന് സഹായിക്കും ഭക്ഷണങ്ങള്‍

|

ഗര്‍ഭധാരണത്തിന് ഓവുലേഷന്‍ വളരെ പ്രധാനമാണ്. ആര്‍ത്തവ ചക്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഓവുലേഷന്‍ കണക്കാക്കുക.

എന്നാല്‍ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കൊണ്ടും മറ്റും പല സ്ത്രീകളിലും ഓവുലേഷന്‍ വേണ്ട രീതിയില്‍ നടക്കാത്ത സാഹചര്യമുണ്ടാകും.

മാത്രമല്ല, പ്രായമേറുന്തോറും സ്ത്രീകളില്‍ ഓവുലേഷന്‍ പതുക്കെയാകുകയും അണ്ഡങ്ങളുടെ ഗുണം കുറയുകയും ചെയ്യും. ഇതെല്ലാം തന്നെ ഗര്‍ഭധാരണം പ്രയാസമാക്കും.

കൃത്യമായി ഓവുലേഷന്‍ നടക്കാന്‍ സഹായിക്കുന്ന, അണ്ഡഗുണം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്, ഇവയെക്കുറിച്ചറിയൂ, മന്ത്രവാദവും ദുര്‍മന്ത്രവാദവും കുറേ വിശ്വാസങ്ങളും

ബീന്‍സ്

ബീന്‍സ്

സസ്യങ്ങളില്‍ നിന്നുള്ള പ്രോട്ടീനുകള്‍ ഓവുലേഷന്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. ഇതുകൊണ്ടുതന്നെ ബീന്‍സ് പോലുള്ളവ ഏറെ നല്ലതാണ്.

ബ്രൊക്കോളി

ബ്രൊക്കോളി

ഫൈറ്റോഈസ്‌ട്രോളുകള്‍ അടങ്ങിയ ബ്രൊക്കോളി ഓവുലേഷന്‍ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ഏറെ നല്ലതാണ്.

സണ്‍ഫഌവര്‍ സീഡ്

സണ്‍ഫഌവര്‍ സീഡ്

സിങ്ക് അടങ്ങിയ സണ്‍ഫഌവര്‍ സീഡ് ഓവുലേഷനേയും ഗര്‍ഭധാരണത്തേയും സഹായിക്കുന്ന ഒന്നാണ്. ധാരാളം പ്രോട്ടീനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

സാല്‍മണ്‍

സാല്‍മണ്‍

സാല്‍മണ്‍ പോലുള്ള മത്സ്യങ്ങള്‍ ഒമേഗ ത്രീ ഫാററി ആസിഡിനാല്‍ സമ്പുഷ്ടമാണ്. ഇവയും ഓവുലേഷന് സഹായിക്കുന്നവ തന്നെ.

ബ്രൗണ്‍ റൈസ്

ബ്രൗണ്‍ റൈസ്

ശരീരത്തിലെ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ബ്രൗണ്‍ റൈസ് ഏറെ ഗുണകരമാണ്. ഇതും കൃത്യമായുള്ള ഓവുലേഷന് സഹായകമാകും.

ചീര, ചുവന്ന ഇറച്ചി

ചീര, ചുവന്ന ഇറച്ചി

ചീര, ചുവന്ന ഇറച്ചി എന്നിവ ശരീരത്തിലെ അയേണ്‍ തോത് വര്‍ദ്ധിയ്ക്കാന്‍ സഹായകമാണ്. അയേണ്‍ ഓവുലേഷന് പ്രധാനവുമാണ്.

പഴം

പഴം

വൈറ്റമിന്‍ ബി6 അടങ്ങിയ പഴം പോലുള്ളവയും നല്ലതു തന്നെ. വൈറ്റമിന്‍ ബി6 ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായിക്കും.

English summary

Foods That Help For Ovulation

These foods increase ovulation and quality of eggs. Eat these foods to get pregnant fast as they will boost your fertility. Here are some best foods to help for,
Story first published: Friday, January 15, 2016, 23:18 [IST]
X
Desktop Bottom Promotion