Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
സുഖപ്രസവത്തിന് ചില വഴികള്‍
ആധുനിക സൗകര്യമില്ലാതാരുന്ന കാലത്തും സ്ത്രീകള്‍ പ്രസവിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സൗകര്യങ്ങള്‍ കൂടി വരുമ്പോള്‍ പ്രസവിക്കുന്ന കാര്യത്തിലും കോംപ്ലിക്കേഷന്‍സ് കൂടി വരികയാണ്. വ്യായാമത്തിന്റെ അഭാവവും ആരോഗ്യമുള്ള ഭക്ഷണം കഴിയ്ക്കാത്തതും എല്ലാമാണ് പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്.
എന്നാല്‍ ഇന്നത്തെ കാലത്തും ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കാനും പ്രസവം സുഗമമാക്കാനും ചില വഴികളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ഗര്‍ഭകാല ഛര്‍ദ്ദിയ്ക്ക് ഈ പാനീയങ്ങള്‍

വ്യായാമം ചെയ്യുക
വ്യായാമം ചെയ്യുന്നത് പ്രസവം എളുപ്പമാക്കാന്‍ സഹായിക്കുന്നു. എന്നാല്‍ അത് തുടങ്ങുന്നതിനു മുന്‍പ് വിദഗ്ധരുടെ അഭിപ്രായം കൂടി കണക്കിലെടുത്തു വേണം വ്യായാമം തുടങ്ങാന്‍ എന്നതാണ് കാര്യം.

അസ്വസ്ഥത ഒഴിവാക്കുക
അസ്വസ്ഥത ഒഴിവാക്കുകയാണ് മറ്റൊന്ന്. ഒന്നിനെക്കുറിച്ചും ആലോചിച്ച് ടെന്‍ഷനാവാതെ എല്ലാ കാര്യത്തിലും സന്തോഷം കണ്ടെത്താന്‍ മാത്രം ശ്രമിക്കുക. തങ്ങളുടെ ഹോബികളില്‍ സമയം ചിലവഴിക്കാന്‍ ശ്രദ്ധിക്കുകയാണ് ചെയ്യേണ്ടത്.

ധ്യാനം
മെഡിറ്റേഷന്‍ അഥവാ ധ്യാനം ചെയ്യുന്നത് നന്നായിരിക്കും. ഇത് ഉത്കണ്ഠയേയും മാനസിക സമ്മര്‍ദ്ദത്തേയും ഇല്ലാതാക്കും. മസിലിനെ റിലാക്സ് ആക്കുകയും മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ആരോഗ്യമുള്ള ഡയറ്റ്
ആരോഗ്യമുള്ള ഡയറ്റ് പലപ്പോഴും ഗര്‍ഭിണികള്‍ പിന്തുടരാറില്ല. എന്നാല്‍ താന്‍ കഴിയ്ക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് കുഞ്ഞിനും ആരോഗ്യം ലഭിയ്ക്കുക എന്നതാണ് കാര്യം. അതു കൊണ്ട് തന്നെ ഫോളിക് ആസിഡ് അധികമുള്ള ഭക്ഷണങ്ങള്‍ ഗര്‍ഭിണികള്‍ കഴിയ്ക്കാന്‍ ശ്രദ്ധിക്കണം.

മസ്സാജ് ചെയ്യുന്നത്
പ്രസവത്തിന് രണ്ട് മാസം മുന്‍പ് തന്നെ മസ്സാജ് തുടങ്ങണം. ടെന്‍ഷന്‍ ഉണ്ടാക്കുന്ന ഭാഗങ്ങളില്‍ മസ്സാജ് ചെയ്യുന്നത് മാനസികാരോഗ്യം നല്‍കുകയും പ്രസവത്തോടനുബന്ധിച്ചുള്ള ടെന്‍ഷനെ ഇല്ലാതാക്കുകയും ചെയ്യും.

ശ്വാസോഛ്വാസത്തിലുമുണ്ട് ഗുണം
ശ്വാസോഛ്വാസമെടുക്കുന്നതിലും വിദഗ്ധരുമായി ആലോചിച്ച് ഒരു ഉപദേശം തേടുന്നത് പ്രസവം സുഗമമാക്കാന്‍ സഹായിക്കുന്നു.

കുളിയില്‍ ശ്രദ്ധിക്കാന്‍
കുളിയ്ക്കുന്ന കാര്യത്തിലും ഗര്‍ഭിണികള്‍ ശ്രദ്ധിക്കണം. പ്രസവത്തിനു മുന്‍പ് ഇളം ചൂടു വെള്ളത്തില്‍ കുളിയ്ക്കുന്നത് ഗര്‍ഭിണികളുടെ ശരീരം പ്രസവത്തിന് തയ്യാറെടുക്കാന്‍ സഹായിക്കും എന്നതാണ്. മാത്രമല്ല മാനസിക സമ്മര്‍ദ്ദം അകറ്റാനും ഇതിലൂടെ സഹായിക്കും.

പ്രിയപ്പെട്ടവരുടെ സാന്നിധ്യം
പ്രസവസമയത്ത് പ്രിയപ്പെട്ടവരുടെ സാന്നിധ്യമുണ്ടാകുന്നതും പ്രസവത്ത സുഗമമാക്കും. ഭര്‍ത്താവിന്റെ സാമിപ്യം ആഗ്രഹിക്കാത്ത സ്ത്രീകളുണ്ടാവില്ല. ഇത് ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറയ്ക്കുന്നു.



Click it and Unblock the Notifications
