For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇരട്ടകുട്ടികളാണോ, നേരത്തേ തന്നെ അറിയാം

ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ ഇരട്ടക്കുട്ടികളാണോ എന്ന് മനസ്സിലാക്കാം, എങ്ങനെയെന്ന് നോക്കാം.

|

ഏതൊരു സ്ത്രീയുടേയും ജന്മസാഫല്യമാണ് അമ്മയാവുക എന്നത്. ഒന്നല്ല രണ്ട് കുട്ടികളാണ് തനിയ്ക്ക് ജനിയ്ക്കാന്‍ പോകുന്നത് എന്നറിയുമ്പോള്‍ സന്തോഷത്തോടൊപ്പം അല്‍പം ആകാംഷയും വര്‍ദ്ധിയ്ക്കും എന്നതാണ് മറ്റൊരു കാര്യം. എന്നാല്‍ ഇരട്ടക്കുട്ടികളെയാണ് ഗര്‍ഭം ധരിച്ചിരിയ്ക്കുന്നതെന്ന് ഇനി നിങ്ങള്‍ക്ക് നേരത്തേ അറിയാം. പുരുഷന്‍ കാപ്പി കുടിച്ചാല്‍ വന്ധ്യത കൂടപ്പിറപ്പ്‌

സാധാരണ ഗര്‍ഭലക്ഷണങ്ങളേക്കാള്‍ അല്‍പം കൂടുതലായിരിക്കും ഇരട്ടക്കുട്ടികളാണെങ്കില്‍ നിങ്ങളിലുണ്ടാകുന്ന ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങളിലൂടെ തന്നെ നമുക്ക് ജനിയ്ക്കാന്‍ പോകുന്നത് ഇരട്ടക്കുട്ടികളാണ് എന്ന് മുന്‍കൂട്ടി മനസ്സിലാക്കാം.

ഭാരം വര്‍ദ്ധിയ്ക്കുന്നത്

ഭാരം വര്‍ദ്ധിയ്ക്കുന്നത്

ശരീരഭാരം വര്‍ദ്ധിയ്ക്കുന്നത് ഗര്‍ഭകാലങ്ങളില്‍ സാധാരണമാണ്. എന്നാല്‍ ശരീരഭാരം വര്‍ദ്ധിയ്ക്കുന്നത് സാധാരണയില്‍ നിന്നും അല്‍പം കൂടുതലാണെങ്കില്‍ ഇരട്ടക്കുട്ടികളുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഗര്‍ഭസ്ഥശിശുവിന്റെ ചലനം

ഗര്‍ഭസ്ഥശിശുവിന്റെ ചലനം

സാധാരണ ആറ് ഏഴ് മാസങ്ങളിലാണ് ഗര്‍ഭസ്ഥശിശുവിന്റെ ചലനം അനുഭവപ്പെടുക. എന്നാല്‍ ഇരട്ടക്കുട്ടികളാണെങ്കില്‍ നേരത്തേ തന്നെ ഗര്‍ഭസ്ഥശിശുവിന്റെ അനക്കം അനുഭവിക്കാന്‍ കഴിയും.

 അമിതക്ഷീണം

അമിതക്ഷീണം

അമിത ക്ഷീണമായിരിക്കും മറ്റൊരു പ്രശ്‌നം. എപ്പോഴും തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടുന്നത് ഇരട്ടക്കുട്ടികളായിരിക്കുന്നത് കൊണ്ടാണ്. ആദ്യ മൂന്ന് മാസങ്ങളില്‍ സാധാരണ ഗര്‍ഭിണികളേക്കാള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ആയിരിക്കും ഇരട്ടക്കുട്ടികളാണെങ്കില്‍.

ശ്വാസതടസ്സം

ശ്വാസതടസ്സം

ശ്വാസതടസ്സമാണ് മറ്റൊന്ന്. ഓരോ മാസം കഴിയുന്തോറും ശ്വാസമെടുക്കാന്‍ അല്‍പം ബുദ്ധിമുട്ട് ഗര്‍ഭിണികളില്‍ ഉണ്ടാവും.

 ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങളാണ് മറ്റൊരു പ്രശ്‌നം. ശരീരത്തിനകത്ത് രണ്ട് ജീവന്‍ വളരുന്നു എന്നത് കൊണ്ട് തന്നെ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഇവരില്‍ കൂടുതലായിരിക്കും. സാധാരണ ഗര്‍ഭിണികള്‍ കഴിയ്ക്കുന്നതിനേക്കാള്‍ ഭക്ഷണം ഇവര്‍ കഴിയ്‌ക്കേണ്ടതായി വരുന്നു.

 പുറം വേദന

പുറം വേദന

പുറംവേദനയാണ് മറ്റൊരു പ്രശ്‌നം. കുട്ടികളുടെ വളര്‍ച്ചയനുസരിച്ച് വേദനയുടെ സ്വഭാവവും മാറിക്കൊണ്ടിരിയ്ക്കും. അതുകൊണ്ട് തന്നെ എല്ലാ വേദനകളും പുറം വേദനയില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കും.

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

ഗര്‍ഭകാല അസ്വസ്ഥതകള്‍ ചെറുതല്ല. എന്നാല്‍ പലപ്പോഴും രാത്രിയിലെ ഉറക്കമില്ലായ്മയും അസ്വസ്ഥതകളും കൂടുതലായിരിക്കും.

ഡിപ്രഷന്‍

ഡിപ്രഷന്‍

ഡിപ്രഷനാണ് മറ്റൊരു പ്രശ്‌നം. ജീവിതം തന്നെ മാറ്റിമറിയ്ക്കുന്ന ഒന്നാണ് ഗര്‍ഭധാരണം. അതുകൊണ്ട് തന്നെ ഇതിനെ പലപ്പോഴും നേരിടുന്ന വഴിയായിരിക്കും അറിയാതെയുള്ള ഡിപ്രഷന്‍ പോലും.

 സ്തനങ്ങളിലെ മാറ്റങ്ങള്‍

സ്തനങ്ങളിലെ മാറ്റങ്ങള്‍

സ്തനങ്ങളിലെ മാറ്റങ്ങള്‍ കൊണ്ട് തന്നെ നിങ്ങള്‍ക്ക് ജനിയ്ക്കാന്‍ പോകുന്നത് ഇരട്ടക്കുട്ടികളാണോ എന്ന് മനസ്സിലാക്കാം. സ്തനങ്ങളില്‍ വീക്കവും തടിപ്പും കൂടുതല്‍ ഉണ്ടെങ്കില്‍ ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത ഇരട്ടിയാണ്.

English summary

early Signs and Symptoms Of Twin Pregnancy

Here, we talk about the twin pregnancy signs and symptoms, read to know more.
Story first published: Thursday, December 22, 2016, 10:26 [IST]
X
Desktop Bottom Promotion