For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേദന സംഹാരികള്‍ വന്ധ്യതയ്ക്ക് കാരണമോ?

|

ഒരു കുഞ്ഞിക്കാലിനു വേണ്ടി കാത്തിരിയ്ക്കുന്ന ദമ്പതികളുടെ എണ്ണം വളരെ കൂടുതലാണ്. എന്നാല്‍ ഓരോ ദിവസം ചെല്ലുന്തോറും വന്ധ്യത ബാധിച്ചവരുടെ എണ്ണത്തിലും ഗണ്യമായ ഉയര്‍ച്ചയാണ് ഉണ്ടാവുന്നത്. വന്ധ്യതയുടെ പ്രധാന കാരണം നമ്മുടെ തന്നെ പല ജീവിത രീതികളുമാണ്. പ്രസവിപ്പിയ്ക്കും ഭക്ഷണ, പാനീയങ്ങള്‍

ഇതിന് പ്രധാന കാരണമാകുന്നത് തന്നെ വേദന സംഹാരികളാണ്. അനിയന്ത്രിതമായ വേദന സംഹാരികളുടെ ഉപയോഗം പലപ്പോഴും പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. പല മരുന്നുകള്‍ക്കുമുണ്ട് പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍. വേദന സംഹാരി എങ്ങനെ വന്ധ്യതയ്ക്ക് കാരണമാകുന്നു എന്ന് നോക്കാം.

ഗര്‍ഭിണിയാകാനുള്ള സാധ്യത

ഗര്‍ഭിണിയാകാനുള്ള സാധ്യത

സ്ത്രീകള്‍ വേദനസംഹാരികള്‍ കഴിയ്ക്കുമ്പോള്‍ ഗര്‍ഭിണിയാകാനുള്ള സാധ്യത 75 ശതമാനമാണ് ഇല്ലാതാവുന്നത്. പ്രത്യേകിച്ച് ചെറുപ്പകാലങ്ങളില്‍ തന്നെ വേദനസംഹാരികള്‍ക്ക് അടിമപ്പെട്ടാല്‍ ഇത്തരം അവസ്ഥ കൂടുതലായിരിക്കും.

 തലവേദന സ്ഥിരം

തലവേദന സ്ഥിരം

എന്നാല്‍ തലവേദന മാറാന്‍ വേണ്ടിയാണ് വേദനസംഹാരികള്‍ കഴിയ്ക്കുന്നതെങ്കിലും പലപ്പോഴും ഇത് ഭാവിയിലെ തലവേദന വര്‍ദ്ധിപ്പിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

 ആര്‍ത്തവ ചക്രത്തെ ബാധിയ്ക്കുന്നു

ആര്‍ത്തവ ചക്രത്തെ ബാധിയ്ക്കുന്നു

സ്ഥിരമായി വേദന സംഹാരികള്‍ കഴിയ്ക്കുന്നത് ആര്‍ത്തവ ചക്രത്തേയും പ്രശ്‌നത്തിലാക്കുന്നു. ആര്‍ത്തവം ക്രമമല്ലാത്തതും വന്ധ്യതയുടെ പ്രധാന കാരണമായി മാറുന്നു.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദത്തിന്റെ പ്രധാന കാരണവും ഇത്തരത്തിലുള്ള വേദനസംഹാരികളാണ്. ഇതും പ്രധാനമായും വന്ധ്യതയ്ക്ക് കാരണമാകുന്നു.

ആരോഗ്യകരമായ ജിവിതം

ആരോഗ്യകരമായ ജിവിതം

ഗര്‍ഭിണിയാകുന്നതിനു മുന്‍പ് തന്നെ ആരോഗ്യകരമായ ജീവിതമായിരിക്കണം നയിക്കേണ്ടത്. വേദന സംഹാരികളുടെ ഉപയോഗം കുറച്ച് പ്രകൃതി ദത്തമായ രീതിയില്‍ വേദനയെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ മതി. ഇത് വന്ധ്യതയെ ഒരു പരിധി വരെ ഇല്ലാതാക്കും.

ഡോക്ടറെ സമീപിക്കുക

ഡോക്ടറെ സമീപിക്കുക

വേദന സംഹാരികള്‍ സ്വയം ഇഷ്ടത്തിന് ഉപയോഗിക്കുന്നതിനു മുന്‍പ് ഡോക്ടറെ സമീപിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഡോക്ടറുടെ ശരിയായ നിര്‍ദ്ദേശം വന്ധ്യതയുടെ തോത് കുറയ്ക്കാന്‍ സഹായകമാകും.

English summary

Do Painkillers Cause Infertility

Are you taking too many medicines or pain killers? Do you think this is the main reason for infertility? Well, read on to know if pain killers cause infertility.
Story first published: Tuesday, May 3, 2016, 10:38 [IST]
X
Desktop Bottom Promotion