For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാനസിക സമ്മര്‍ദ്ദം കുഞ്ഞിന്റെ ഭാരക്കുറവിന് കാരണം

|

മാനസിക സമ്മര്‍ദ്ദമനുഭവിയ്ക്കുന്ന അമ്മമാരുടെ കുഞ്ഞിന് തൂക്കം കുറവാണെന്ന് പഠനം. ഗര്‍ഭിണിയാകുന്നതിനു മുന്‍പ് തന്നെ സ്ത്രീയ്ക്ക് മാനസിക സമ്മര്‍ദ്ദമുണ്ടെങ്കില്‍ ഇത് തൂക്കം കുറഞ്ഞ കുഞ്ഞ് ജനിയ്ക്കാന്‍ കാരണമാകും. യു എസിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇത്തരത്തിലൊരു കണ്ടു പിടുത്തം നടത്തിയത്. ഗര്‍ഭിണികള്‍ ബദാം കഴിയ്ക്കാമോ?

Can Your Stress Affect Your Fetus

കോര്‍ട്ടിസോളിന്റെ പാറ്റേണാണ് പ്രധാനമായും കുഞ്ഞിന്റെ ഭാരക്കുറവിനെ സ്വാധീനിയ്ക്കുന്നത്. മാനസിക സമ്മര്‍ദ്ദം അനുഭവിയ്ക്കുന്ന സ്ത്രീകളില്‍ അല്ലെങ്കില്‍ ഗര്‍ഭിണികളില്‍ തൂക്കക്കുറവുള്ള കുഞ്ഞുങ്ങളാണ് ഈയിടെയായി ജനിയ്ക്കുന്നത്. സമ്മര്‍ദ്ദം അനുഭവിയ്ക്കുമ്പോള്‍ കൂടുതല്‍ കോര്‍ട്ടിസോള്‍ ശരീരം ഉത്പാദിപ്പിക്കുന്നു. ഇതാണ് കുഞ്ഞിന്റെ തൂക്കക്കുറവിന് കാരണം. 142 സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ ഫലമായാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.

Can Your Stress Affect Your Fetus

ഗര്‍ഭാവസ്ഥയില്‍ സാധാരണ ഗതിയില്‍ കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിക്കാറുണ്ട്. എന്നാല്‍ ഇത് പരിധി വിട്ട് വര്‍ദ്ധിക്കുമ്പോഴാണ് കുഞ്ഞിനെ ബാധിയ്ക്കുന്നത്. ഇത് പലപ്പോഴും കുഞ്ഞിലേക്കുള്ള രക്തയോട്ടത്തിന് കാര്യമായ മാറ്റം വരുത്തുന്നു. മാത്രമല്ല കുഞ്ഞിന്റെ പ്രതികരണശേഷിയേയും നെഗറ്റീവ് ആയി ബാധിയ്ക്കുന്നു. ഹൈപ്പോതൈറോയ്‌ഡിസം വന്ധ്യത വരുത്തുമോ?

Can Your Stress Affect Your Fetus

ശിശുമരമ നിരക്ക് വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണവും ഇത് തന്നെയാണ്. അതുകൊണ്ട് തന്നെ ഇതിന് തക്കതായ മുന്‍കരുതല്‍ എടുക്കേണ്ടതും അത്യാവശ്യമാണ്. ഗര്‍ഭകാലം ആരോഗ്യപ്രദമാക്കാന്‍ വേണ്ട മുന്‍കരുതലുകളാണ് നമ്മള്‍ സ്വീകരിക്കേണ്ടത്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഗര്‍ഭകാലത്തെ സന്തോഷത്തോടെ കൊണ്ടു പോവാന്‍ ശ്രമിക്കുകയും ചെയ്യുക.

Can Your Stress Affect Your Fetus

English summary

Can Your Stress Affect Your Fetus

Some stress during pregnancy is normal, just as it is during other times of life. But if stress becomes constant, the effects on you and your baby could be lasting.
Story first published: Tuesday, June 21, 2016, 17:28 [IST]
X
Desktop Bottom Promotion