Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഗര്‍ഭകാലത്തെ സ്തനരഹസ്യങ്ങള്‍ !!
ഗര്‍ഭകാലത്ത് സ്ത്രീ ശരീരത്തില്‍ ഏറെ മാറ്റങ്ങള്‍ വരുന്നുണ്ട്. തടി കൂടുന്നതും ചര്‍മം കൂടുതല്‍ സെന്സിറ്റീവാകുന്നതും ശാരീരിക ദ്രവങ്ങള്‍ വര്ദ്ധിയ്ക്കുന്നതുമെല്ലാം സാധാരണം.
ഗര്‍ഭകാലത്ത് സ്ത്രീ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളില്‍ മാറിടങ്ങള്ക്കുണ്ടാകുന്ന മാറ്റങ്ങള്‍ ഏറെ പ്രാധാന്യമുള്ളതാണ്. ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ് ഇതിനു കാരണം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പ്രകൃതി കുഞ്ഞിനെ മുലയൂട്ടാന്‍ സ്ത്രീ ശരീരത്തെ ഒരുക്കുന്നു.
ഗര്‍ഭകാലത്തു നടക്കുന്ന സ്തനമാറ്റങ്ങളെക്കുറിച്ചറിയൂ,

ഗര്‍ഭകാലത്തെ സ്തനരഹസ്യങ്ങള്‍ !!
ഗര്‍ഭകാലത്ത് സ്തനങ്ങള്‍ കൂടുതല്‍ മൃദുവാകും. സ്തനങ്ങളില്‍ വീര്‍പ്പു പോലെ അനുഭവപ്പെടും. പ്രത്യേകിച്ച് ഗര്‍ഭത്തിന്റെ ആദ്യ മൂന്നു മാസങ്ങളില്‍. ഈസ്ട്രജന്, പ്രൊജസ്ട്രോണ്‍ ഹോര്‍മോണുകള്‍ വര്‍ദ്ധിയ്ക്കുന്നതാണ് ഇതിനു കാരണം.

ഗര്‍ഭകാലത്തെ സ്തനരഹസ്യങ്ങള്‍ !!
ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കൊണ്ടുതന്നെ മാറിടവലിപ്പം വര്‍ദ്ധിയ്ക്കുന്നതും സ്വാഭാവികമാണ്. ആറാമത്തെ ആഴ്ച മുതല്‍ മാറിട വലിപ്പം വര്‍ദ്ധിച്ച് പ്രസവത്തിനടുത്ത സമയം വരെ വലിപ്പം വര്‍ദ്ധിയ്ക്കും.

ഗര്‍ഭകാലത്തെ സ്തനരഹസ്യങ്ങള്‍ !!
മാറിടങ്ങളില്‍ രക്തക്കുഴലുകള്‍ തെളിഞ്ഞു പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. മാറിടത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതാണ് ഇതിനു കാരണം. പ്രസവശേഷവും ഈ വെയിനുകള്‍ കൂടുതല്‍ തെളിഞ്ഞു വ്യക്തതയോടെ കാണാനാകും.

ഗര്‍ഭകാലത്തെ സ്തനരഹസ്യങ്ങള്‍ !!
നിപ്പിളിലും നിപ്പിളിനു ചുറ്റുമുള്ള ഏരിയോള എന്ന ഭാഗത്തും വ്യത്യാസങ്ങളുണ്ടാകും. ഇത് കൂടുതല്‍ കറുപ്പു നിറത്തില്‍ കാണപ്പെടും. വലിപ്പം വര്‍ദ്ധിയ്ക്കും.

ഗര്‍ഭകാലത്തെ സ്തനരഹസ്യങ്ങള്‍ !!
ചില സ്ത്രീകളുടെ മാറിടത്തില്‍ ഗര്‍ഭകാലത്ത് മുഴകളും തടിപ്പിുകളുമെല്ലാം ഉണ്ടാകും. ഫൈബറസ് ടിഷ്യൂ പോലുള്ളവയാണ് ഇതിനു സാധാരണ കാരണം. ഇവയ്ക്കു പുറമെ ഗ്യാലക്ടോസീല്സും. ഇവ അസാധാരണമല്ലെങ്കിലും സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ ഇവയും പെടും.

ഗര്‍ഭകാലത്തെ സ്തനരഹസ്യങ്ങള്‍ !!
ചില സ്ത്രീകളുടെ ഏരിയോളയില്‍ ചെറിയ തടിപ്പുകള്‍ കാണപ്പെടും. ചെറിയ കുരുക്കള്‍ പോലെയുള്ള ഇവ പൊട്ടിയ്ക്കാന്‍ ശ്രമിയ്ക്കരുത്. ഇത് ഗര്‍ഭകാലത്തു സാധാരണമാണ്. ഇവയുടെ വലിപ്പത്തില്‍ വ്യത്യാസമോ വേദനയോ അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറെ കാണുക.

ഗര്‍ഭകാലത്തെ സ്തനരഹസ്യങ്ങള്‍ !!
ഗര്‍ഭകാലത്തു സ്തനങ്ങളില്‍ നിന്നും മുലപ്പാലിനു സമാനമായ ദ്രവം വരുന്നതും സ്വാഭാവികമാണ്.



Click it and Unblock the Notifications
