Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഗര്‍ഭിണികള്‍ നടക്കുന്നതിന്റെ ആരോഗ്യഗുണങ്ങള്‍
അമ്മയാവുക എന്നത് ഏത് സ്ത്രീയുടേയും ജീവിതത്തിന് പുതിയ അര്‍ത്ഥങ്ങളും മാനങ്ങളും നല്‍കുന്നതാണ്. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തമാണ് ഗര്‍ഭാവസ്ഥ. കുഞ്ഞിന് തലയണ വേണ്ടാത്തത് എന്തുകൊണ്ട്?
ആരോഗ്യ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധയും കരുതലും ലഭിക്കേണ്ട സമയം. അതുകൊണ്ട് തന്നെ ഈ സമയത്ത് ചെയ്യുന്നതെല്ലാം കുഞ്ഞിന്റെ കൂടി ആരോഗ്യത്തിനായുള്ള കാര്യങ്ങളായിരിക്കും. എന്തു തന്നെയായാലും ഗര്‍ഭ കാലത്ത് ഗര്‍ഭിണികള്‍ നടക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മാനസിക സമ്മര്‍ദ്ദത്തിന് ആശ്വാസം
മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഗര്‍ഭകാലത്തെ നടത്തം സഹായിക്കും. ഇത് പലപ്പോഴും ഗര്‍ഭം സുഖകരമാക്കാനും സഹായിക്കും.

ശോധന സുഖകരമാക്കും
ശോധന എളുപ്പമാക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും നടത്തം സഹായിക്കുന്നു.

ശാരീരികാസ്വസ്ഥതകള്‍ കുറയ്ക്കുന്നു
ഗര്‍ഭ കാലത്തുണ്ടാകുന്ന ശാരീരികാസ്വസ്ഥതകള്‍ കുറയ്ക്കാനും നടത്തം സഹായിക്കുന്നു. കൂടുതല്‍ റെസ്റ്റെടുക്കുന്നത് പ്രസവം പ്രശ്നത്തിലാക്കും.

രക്തസമ്മര്‍ദ്ദത്തിനെ കൃത്യമാക്കുന്നു
രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുന്നതിനും നടത്തം സഹായിക്കുന്നു. പലപ്പോഴും ഗര്‍ഭിണികളില്‍ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കൂടുതലായിരിക്കും. ഇത് കുറയ്ക്കാന്‍ നടത്തത്തിലൂടെ സഹായിക്കുന്നു.

സാധാരണ പ്രസവം സാധ്യമാകും
നടക്കുന്നത് പലപ്പോഴും സാധാരണ പ്രസവത്തിന് വഴിവെയ്ക്കുന്നു. ഇത് സിസേറിയനുള്ള സാധ്യത വളരെയധികം കുറയ്ക്കുന്നു.

നല്ല ഉറക്കം
നല്ല ഉറക്കം ലഭിയ്ക്കുന്നതിനും ഗര്‍ഭിണികളുടെ നടത്തം സഹായിക്കുന്നു. ദിവസവും 30 മിനിട്ട് നടക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ശരീരഭാരം നിയന്ത്രിക്കുന്നു
ശരീരഭാരം നിയന്ത്രിക്കുന്നതിനും പലപ്പോഴും നടത്തത്തിലൂടെ കഴിയുന്നു. ഗര്‍ഭിണികളില്‍ അമിതമായി ശരീരഭാരം വര്‍ദ്ധിക്കുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും.



Click it and Unblock the Notifications
