Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭകാലത്ത് ഫോലിക് ആസിഡ് നല്കുന്ന ഗുണങ്ങള്‍
ഗര്‍ഭകാലത്ത് ആരോഗ്യദായകവും പോഷക സമ്പുഷ്ടവുമായ ആഹാരങ്ങളാണ് കഴിക്കേണ്ടത്. ഗര്‍ഭകാലത്ത് ഫോലിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കണം.
ഗര്‍ഭകാലത്ത് ഫോലിക് ആസിഡിന്റെ പങ്ക് വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഗര്‍ഭിണികള്‍ ദിവസം 400 എംസിജി വരെ ഫോലിക് ആസിഡ് കഴിച്ചിരിക്കണം. ആരോഗ്യകരമായ ഗര്‍ഭകാലത്തിന് വിറ്റാമിന്‍സിയും ഫോലിക് ആസിഡും വളരെ പ്രധാനമാണ്.

ചുവന്ന രക്താണുക്കള്‍ ഉത്പാദിപ്പിക്കും
ഫോലിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനം ഉയര്‍ത്തും. ശരിരത്തിന് ആവശ്യമായ അളവില്‍ ചുവന്ന രക്താണുക്കളെ നിലനിര്‍ത്താന്‍ ഫോലിക് ആസിഡ് സഹായിക്കും.
ഭ്രൂണത്തിന്റെ വളര്‍ച്ച
ഭ്രൂണത്തിന്റെ വളര്‍ച്ചയ്ക്ക് ഫോലിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ഗുണകരമാണ്. കുഞ്ഞിന്റ തലച്ചോറും നട്ടെല്ലും വികസിക്കുന്നതിന് ഇത് സഹായിക്കും. ഗര്‍ഭസ്ഥ ശിശുവിന് ഗര്‍ഭകാലത്ത് ഇത്തരം അപാകതകള്‍ ഇല്ലന്ന് ഉറപ്പ് വരുത്താന്‍ ഇത് സഹായിക്കും.

കുഞ്ഞിന് ഗുണകരം
സ്പീന ബിഫിഡ പോലുള്ള ജനിതക വൈകല്യങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കും. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്റെ സുഷുമ്നാ നാഡിയുടെ വികാസം പൂര്‍ണമാകാത്ത അവസ്ഥയാണിത്. മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യത കുറയ്ക്കാനും ഫോലിക് ആസിഡ് സഹായിക്കും. ഇരട്ടക്കുട്ടികള്‍ വേണോ, എങ്കില്‍ ശ്രദ്ധിക്കൂ...
അമ്മയ്ക്ക് ഗുണകരം
അമ്മമാര്‍ക്കും വിവിധ തരം ഗര്‍ഭകാല സങ്കീര്‍ണതകളില്‍ നിന്നുള്ള സംരക്ഷണം ഫോലിക് ആസിഡ് നല്‍കും. ഗര്‍ഭകാല രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം വിവിധ തരം അര്‍ബുദങ്ങള്‍ , ആഘാതം, മറവി രോഗം എന്നിവ വരാനുള്ള സാധ്യത കുറയ്ക്കും.



Click it and Unblock the Notifications
