Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
അനോമലി സ്കാന്‍ കുഞ്ഞിനെ കാണാന്‍
ഗര്‍ഭകാലത്ത് കുഞ്ഞുങ്ങളുടെ വൈകല്യങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒന്നാണ് സ്കാനിംഗ്. ഗര്‍ഭാവസ്ഥയില്‍ പല സന്ദര്‍ഭങ്ങളിലായി സ്കാന്‍ എടുക്കാറുണ്ട്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടാവുകയാണെങ്കില്‍ ഇതു കണ്ടു പിടിയ്ക്കാന്‍ പ്രത്യേകിച്ചും.
ഗര്ഭകാലത്തെടുക്കുന്ന ഒരു സ്കാനാണ് അനോമലി സ്കാന്‍. അഞ്ചാം മാസത്തിലാണ് സാധാരണ ഈ സ്കാന്‍ ചെയ്യാറുള്ളത്. അനോമലി സ്കാന്‍ കുഞ്ഞിന്റെ തലച്ചോര്‍ വരെ വെളിവാക്കപ്പെടും.
അനോമലി സ്കാനിന്റെ ഗുണങ്ങളെക്കുറിച്ചറിയൂ,

അനോമലി സ്കാന്‍ കുഞ്ഞിനെ കാണാന്‍
നാഡീവ്യൂഹവും ഇതിലെ ചെറിയ നാഡികളും എല്ലുകളും വരെ അനോമലി സ്കാനില്‍ വെളിപ്പെടും.

അനോമലി സ്കാന്‍ കുഞ്ഞിനെ കാണാന്‍
കുഞ്ഞിന്റെ കൈകാലുകളും വിരലുകളും ഇവയുടെ ചെറിയ അസ്ഥികള്‍ പോലും ഇത്തരം സ്കാനിംഗില്‍ അടുത്തു കാണാനാകും. ഇവയ്ക്ക് വൈകല്യമുണ്ടെങ്കില്് കണ്ടെത്താനാകും.

അനോമലി സ്കാന്‍ കുഞ്ഞിനെ കാണാന്‍
കിഡ്നിയും കുഞ്ഞിന്റെ മൂത്രവിസര്‍ജനം സാധാരണ ഗതിയിലാണോയെന്നും ഈ സ്കാനിംഗിലൂടെ വെളിപ്പെടും. നാലാം മാസം മുതല്‍ ഓരോ അര മണിക്കൂറിലും കുഞ്ഞ് മൂത്രമൊഴിക്കുമത്രെ.

അനോമലി സ്കാന്‍ കുഞ്ഞിനെ കാണാന്‍
കുഞ്ഞിന്റെ വയറും ആന്തരികാവയവങ്ങളും ഇത്തരം സ്കാനിംഗിലൂടെ വെളിപ്പെടുന്നുണ്ട്. ഇവയിലെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് കണ്ടെത്താനാകും.

അനോമലി സ്കാന്‍ കുഞ്ഞിനെ കാണാന്‍
മറുപിള്ള യഥാസ്ഥാനത്തു തന്നെയാണോയെന്നു കണ്ടെത്താനും അനോമലി സ്കാന്‍ സഹായിക്കും. മറുപിള്ളയുടെ സ്ഥാനം മാറുന്നത് ചിലപ്പോള്‍ സാധാരണ പ്രസവത്തിന് തടസമായേക്കാം. ഇത്തരം ഘട്ടങ്ങളില്‍ സിസേറിയന് വേണ്ടി വരുമെന്നു മുന്‍കൂട്ടി തിരിച്ചറിയാനും ഇത്തരം സ്കാനിംഗ് സഹായിക്കും.

അനോമലി സ്കാന്‍ കുഞ്ഞിനെ കാണാന്‍
പരിശോധനയില്‍ ഗര്‍ഭസ്ഥ ശിശുവിന് ശാരീരിക വൈകല്യങ്ങളുണ്ടോയെന്നും ഡൗണ്‍ സിന്‍ഡ്രോം പോലുള്ള അസുഖങ്ങളുണ്ടോയെന്നും കണ്ടെത്താന്‍ ഇത്തരം സ്കാനിംഗ് സഹായിക്കും. സ്കാനിംഗില്‍ കാര്യമായ തകരാറുകള്‍ കണ്ടെത്തുകയാണെങ്കില്‍ അബോര്ഷന് പോലുള്ള മാര്‍ഗങ്ങളോ അല്ലെങ്കില്‍ ചികിത്സയോ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയും ചെയ്യും



Click it and Unblock the Notifications
