Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
അബോര്ഷന്, ഭയപ്പെടുത്തും വസ്തുതകള്‍
അബോര്ഷന് അസാധാരണമല്ല. ജീവിതശൈലികള്‍, അപകടങ്ങള്‍, ക്രോമസോം തകരാറുകള്‍, ഭക്ഷണം, സ്ട്രെസ് തുടങ്ങി പല കാരണങ്ങളും അബോര്ഷനുണ്ട്.
അബോര്‍ഷനെക്കുറിച്ചുള്ള ചിന്ത ഏതു ഗര്‍ഭിണിയ്ക്കും ഭയം തന്നെയായിരിയ്ക്കും.
ഇതെക്കുറിച്ചു ഭയപ്പെടുത്തുന്ന ചില കാര്യങ്ങളുമുണ്ട്. അബോര്ഷന് ഭയം വര്‍ദ്ധിപ്പിയ്ക്കുന്ന ചിലത്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

അബോര്ഷന്, ഭയപ്പെടുത്തും വസ്തുതകള്‍
ഒരു സ്ത്രീയ്ക്ക് രണ്ടോ മൂന്നോ അബോര്‍ഷനുകള്‍ സംഭവിയ്ക്കാം. അപൂര്‍വം ചിലരില്‍ ഇതിന്റെ എണ്ണം ഇതിലും വര്‍ദ്ധിയ്ക്കാം.

അബോര്ഷന്, ഭയപ്പെടുത്തും വസ്തുതകള്‍
ഗര്‍ഭത്തിന്റെ തുടക്കത്തില്‍ എതു സ്ത്രീയ്ക്കും അബോര്ഷന് ഭയമുണ്ടാകുന്നത് സ്വാഭാവികം. കാരണം അബോര്ഷന് സംഭവിയ്ക്കുന്നത് പലപ്പോഴും 12 ആഴ്ചകള്‍ക്കു മുന്‍പാണ്. ഇതുകൊണ്ടുതന്നെ തുടക്കത്തിലുണ്ടാകുന്ന എന്തു പ്രശ്നങ്ങളും ഭയത്തോടെയായിരിയ്ക്കും കാണുന്നത്.

അബോര്ഷന്, ഭയപ്പെടുത്തും വസ്തുതകള്‍
ആദ്യതവണ പല സ്ത്രീകള്‍ക്കും അബോര്ഷന് നടന്നുവെന്ന കാര്യം പോലും തിരിച്ചറിയാന്‍ സാധിച്ചെന്നു വരില്ല. ഗര്‍ഭത്തിന്റെ തുടക്കത്തില്‍ സ്പോട്ടിംഗ് കാണപ്പെട്ടേയ്ക്കാം. ഇതും അബോര്ഷന് ലക്ഷണവും തമ്മില്‍ സാമ്യവുമുണ്ട്.

അബോര്ഷന്, ഭയപ്പെടുത്തും വസ്തുതകള്‍
അബോര്ഷന് പല സ്ത്രീകള്‍ക്കും കുറ്റബോധമുണ്ടാക്കും. തന്റെ കുറ്റം കൊണ്ടോ ശ്രദ്ധക്കുറവോ കൊണ്ടാണ് ഇത് സംഭവിച്ചതെന്ന തോന്നാല്‍. ഇത് ചിലപ്പോള്‍ ഡിപ്രഷന് പോലുള്ള പ്രശനങ്ങളിലേയ്ക്കു തന്നെ നയിച്ചേക്കാം. എന്നാല്‍ അബോര്ഷന് കാരണം ജനിതക വൈകല്യങ്ങളടക്കമുള്ള പ്രശ്നങ്ങളുമാകാം.

അബോര്ഷന്, ഭയപ്പെടുത്തും വസ്തുതകള്‍
30കള്‍ക്കു മേല്‍ ഗര്‍ഭം ധരിയ്ക്കുമ്പോള്‍ ശ്രദ്ധ കൂടുതല്‍ വേണം. ഈ പ്രായത്തിലെ സ്ത്രീകള്‍ക്ക് അബോര്ഷന് ഭയം കൂടുതലാകാന്‍ കാരണവുമുണ്ട്. പ്രായമേറുന്തോറും സ്ത്രീകളുടെ അണ്ഡത്തിന്റെ പ്രായവുമേറും. ഇത് അബോര്ഷന് സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കും.

അബോര്ഷന്, ഭയപ്പെടുത്തും വസ്തുതകള്‍
അമിതവണ്ണമുള്ളവരും തൂക്കം കുറഞ്ഞവുരമെല്ലാം അബോര്ഷന് സാധ്യത വര്‍ദ്ധിച്ചവരില്‍ പെടുന്നവരാണ്. ആരോഗ്യകരമായ ഗര്‍ഭത്തിന് ശരീരഭാരം കൃത്യമായി കാത്തു സൂക്ഷിയ്ക്കേണ്ടത് ഏറെ പ്രധാനമാണ്.

അബോര്ഷന്, ഭയപ്പെടുത്തും വസ്തുതകള്‍
പുകവലി, മദ്യപാന ശീലങ്ങള്‍ അബോര്ഷന് സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നവ തന്നെയാണ്. ഇതുപോലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും.

അബോര്ഷന്, ഭയപ്പെടുത്തും വസ്തുതകള്‍
ആരോഗ്യകരമായ സെ്ക്സ് ഗര്‍ഭകാലത്ത് ഗുണകരം തന്നെയാണ്. എന്നാല്‍ ഗര്‍ഭത്തിന്റെ തുടക്കത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. അനാരോഗ്യകരമായ പൊസിഷനുകളും രീതികളുമെല്ലാം അബോര്ഷന് വഴി വച്ചേക്കും.



Click it and Unblock the Notifications
