Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
ഗര്‍ഭധാരണം നീട്ടിവെയ്ക്കുന്നതിന് പിന്നില്‍...
ചില ദമ്പതികള്‍ വിവാഹശേഷം കുറെക്കാലത്തേക്ക് ഗര്‍ഭധാരണം നീട്ടിവെയ്ക്കും. അവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടാകാം. സത്യത്തില്‍ ഒരു കുട്ടിയെ വളര്‍ത്തുന്നതിന് മാതാപിതാക്കളുടെ ഏറെ ശ്രദ്ധയും സാമ്പത്തികശേഷിയും ഉണ്ടാവണം. സ്ഥിരമായ ബന്ധങ്ങളും, ഉറപ്പുള്ള സാമ്പത്തിക ശേഷിയും ഇക്കാലത്ത് അല്പം വിഷമം പിടിച്ച കാര്യങ്ങളായതിനാല്‍, കുട്ടികള്‍ പിന്നീട് മതി എന്ന് തീരുമാനിക്കുന്നതില്‍ അതിശയമില്ല.
കോര്‍പ്പറേറ്റ് ലോകത്തില്‍ വലിയ നേട്ടങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ കാത്തിരിക്കുമ്പോള്‍, കുട്ടികള്‍ മൂലം നിങ്ങള്‍ തിരക്കിലാണെങ്കില്‍, ലക്ഷ്യം നേടുക സാധ്യമാകില്ല. അതുകൊണ്ട് ധാരാളം വര്‍ഷങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലുണ്ടെങ്കില്‍ കുട്ടികളുടെ കാര്യം നീട്ടിവെയ്ക്കുന്നതില്‍ കുഴപ്പമില്ല.

1. ആരോഗ്യപരമായ കാരണങ്ങള്‍ - ചില ദമ്പതികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ മൂലം കുട്ടികളുടെ ജനനം നീട്ടിവെയ്ക്കേണ്ടതായി വരാം. അത്തരം പ്രശ്നമുള്ളവര്‍ അത് പരിഹരിക്കപ്പെടുന്നത് വരെ ഗര്‍ഭധാരണത്തിനായി കാത്തിരിക്കും.
2. തൊഴില്‍പരമായ കാരണങ്ങള്‍ - നിങ്ങള്‍ തൊഴിലില്‍ ഏറെ ശ്രദ്ധാലുവും, അതിന്റെ ഉന്നതിയില്‍ നില്ക്കുന്ന അവസ്ഥയിലുമാണെങ്കില്‍ കുട്ടിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയമില്ലാത്തതിനാല്‍ ഗര്‍ഭധാരണം നീട്ടിവെയ്ക്കുന്നത് തികച്ചും സാധാരണമാണ്. എന്നാല്‍ ദീര്‍ഘകാലത്തേക്ക് മാറ്റിവെയ്ക്കുന്നുവെങ്കില്‍ നിങ്ങളുടെ പ്രായം കൂടി കണക്കിലെടുക്കുക.
3. ബന്ധത്തിന്റെ സ്ഥിരത - ചില ദമ്പതികള്‍ തങ്ങളുടെ ബന്ധത്തിന്റെ സ്ഥിരതയില്‍ സംശയിക്കുന്നവരായിരിക്കും. അവര്‍ ഗര്‍ഭധാരണത്തിന് അല്പകാലം കാത്തിരിക്കും. പിന്നീട് വിവാഹമോചനം വഴി കുട്ടിയുടെ ജീവിതം നശിക്കാതിരിക്കാന്‍ ഇത് സഹായിക്കും.
4. സാമ്പത്തികം - കുട്ടികളെ വളര്‍ത്തുന്നതിന് പണം ആവശ്യമാണ്. തങ്ങളുടെ സാമ്പത്തിക സ്ഥിരതയെ സംബന്ധിച്ച് ഉറപ്പില്ലാത്തവര്‍ പൊതുവെ കുട്ടികളെ വളര്‍ത്താനുള്ള തീരുമാനം എടുക്കുന്നതിന് മുമ്പ് അല്പകാലം കാത്തിരിക്കും.



Click it and Unblock the Notifications
