For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓവുലേഷനും സ്ത്രീ സൗന്ദര്യവും തമ്മില്‍!

By Super
|

ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജ്ജനം എന്നത് ഒരു പുംബീജവുമായി ചേര്‍ന്ന് പ്രത്യുദ്പാദനത്തിലേക്ക് നയിക്കാന്‍ സ്ത്രീയുടെ ശരീരം അണ്ഡം ഉത്പാദിപ്പിക്കുകയും പുറത്ത് വിടുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ്.

ആര്‍ത്തവകാലത്തിന്‍റെ പകുതിയോടെയാണ് അണ്ഡവിസര്‍ജ്ജനം സംഭവിക്കുന്നത്. ശരാശരി ആര്‍ത്തവചക്രം ആര്‍ത്തവത്തിന്‍റെ ആദ്യ ദിനം മുതല്‍ അടുത്ത ആര്‍ത്തവത്തിന്‍റെ ആദ്യ ദിനം വരെയുള്ളതാണ്.

ഓരോ മാസവും ഗര്‍ഭധാരണ സാധ്യതയുള്ള 2 മുതല്‍ 10 ദിവസങ്ങള്‍ അണ്ഡവിസര്‍ജ്ജനത്തിന് മുമ്പായോ ശേഷമോ ഉണ്ടാകും. അണ്ഡവിസര്‍ജ്ജന സമയത്ത് സ്ത്രീകള്‍ കൂടുതല്‍ സൗന്ദര്യവതികളായി കാണപ്പെടും എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

ഈ സമയത്ത് സ്ത്രീകളുടെ ചിന്തകള്‍ക്ക് പിന്നില്‍ പല കാരണങ്ങളുമുണ്ടാകാം. പുരുഷന് സ്ത്രീയിലെ ഈ മാറ്റം മനസിലാക്കാന്‍ സാധിക്കും. അണ്ഡവിസര്‍ജ്ജന സമയത്ത് സ്ത്രീകള്‍ കൂടുതല്‍ സുന്ദരികളായി കാണപ്പെടുന്നതിന്‍റെ കാരണങ്ങള്‍ അറിയുക.

ഓവുലേഷന്‍ സമയത്ത് സൗന്ദര്യം കൂടുമോ?

ഓവുലേഷന്‍ സമയത്ത് സൗന്ദര്യം കൂടുമോ?

അണ്ഡവിസര്‍ജ്ജന സമയത്ത് കരുത്തും, ഏറ്റവും ഉത്പാദനശേഷിയുമുള്ള പുരുഷനെ ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കാനായി സ്ത്രീ ശരീരം ആകര്‍ഷിക്കാന്‍ ശ്രമിക്കും. ഇക്കാര്യത്തില്‍ സാധ്യമായത്ര സ്ത്രൈണത ഉണ്ടാകും. ഈ സമയത്ത് സ്ത്രീ അബോധപൂര്‍വ്വം പുരുഷനെ ആകര്‍ഷിക്കാന്‍ ശ്രമിക്കും. ഒരാളെ ശ്രദ്ധിക്കുക വഴി ഇത് മനസിലാക്കാനാവും.

ഓവുലേഷന്‍ സമയത്ത് സൗന്ദര്യം കൂടുമോ?

ഓവുലേഷന്‍ സമയത്ത് സൗന്ദര്യം കൂടുമോ?

അണ്ഡവിസര്‍ജ്ജന സമയത്ത് ഈസ്ട്രജന്‍ വര്‍ദ്ധിക്കുകയും രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നത് വഴി കവിളുകളും ചുണ്ടും തുടുക്കുകയും ചെയ്യും. ഈ സമയത്ത് സ്ത്രീകള്‍ കൂടുതല്‍ സുന്ദരികളാകാനുള്ള ഒരു കാരണമാണിത്.

ഓവുലേഷന്‍ സമയത്ത് സൗന്ദര്യം കൂടുമോ?

ഓവുലേഷന്‍ സമയത്ത് സൗന്ദര്യം കൂടുമോ?

ശാരീരികമായ മാറ്റങ്ങള്‍ സംഭവിക്കുന്നതാണ് അണ്ഡവിസര്‍ജ്ജന സമയത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ സൗന്ദര്യം ഉണ്ടാകാനുള്ള ഒരു കാരണം. നിതംബം ഒരിഞ്ചോളം ചുരുങ്ങുകയും ശരീരത്തിന് കൂടുതല്‍ ആകാരംഭംഗി തോന്നുകയും ചെയ്യും. കൃഷ്ണമണി അല്പം വലുതാവുകയും, സ്തനങ്ങള്‍ കൂടുതല്‍ രൂപഭംഗിയോടെ കാണപ്പെടുകയും ചെയ്യും.

ഓവുലേഷന്‍ സമയത്ത് സൗന്ദര്യം കൂടുമോ?

ഓവുലേഷന്‍ സമയത്ത് സൗന്ദര്യം കൂടുമോ?

അണ്ഡവിസര്‍ജ്ജന സമയത്ത് സ്ത്രീകള്‍ക്ക് മാനസികസമ്മര്‍ദ്ദം മറ്റ് സമയങ്ങളെ അപേക്ഷിച്ച് കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. തലവേദന അനുഭവപ്പെടുന്നത് കുറയുകയും, സ്വയം ഒരു പോസിറ്റീവ് മൂഡ് അനുഭവപ്പെടുകയും ചെയ്യും.

ഓവുലേഷന്‍ സമയത്ത് സൗന്ദര്യം കൂടുമോ?

ഓവുലേഷന്‍ സമയത്ത് സൗന്ദര്യം കൂടുമോ?

ശാരീരികമായ കാരണങ്ങളാല്‍ മാത്രമല്ല സ്ത്രീകള്‍ അണ്ഡവിസര്‍ജ്ജന സമയത്ത് സുന്ദരികളായി കാണപ്പെടുന്നത്. ഈ സമയത്ത് ശരീരത്തിന് സുഗന്ധവും, കൂടുതല്‍ തീവ്രതയുള്ള സ്വരവും അനുഭവപ്പെടും. പുരുഷന്‍ ഇവയില്‍ വശീകരിക്കപ്പെടുകയും ചെയ്യും.

English summary

Why Ovulating Women Look Irresistible

Here are some of the reasons why ovulation women look irresistible. Read more to know about,
X
Desktop Bottom Promotion