Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
മോഡേണ്‍ സ്ത്രീയ്ക്ക് ഗര്‍ഭം ധരിയ്ക്കാന്‍ തടസമോ?
നിങ്ങള്‍ സാധ്യമായ മാര്‍ഗ്ഗങ്ങളെല്ലാം പരീക്ഷിച്ചിട്ടും ഗര്ഭിണിയാകുന്നില്ലേ? ഇതിന് പിന്നില്‍ പല ആരോഗ്യപരമായ കാരണങ്ങളുമുണ്ടാകാം. ചികിത്സ നേടിയാല്‍ ഇവ പരിഹരിക്കപ്പെടും.
ഇതില്‍ നിന്ന് വ്യത്യസ്ഥമായി അമിത വണ്ണമുള്ള, രാസവസ്തുക്കളുമായി പതിവായി ഇടപഴകേണ്ടി വരുന്ന, പുകവലി, മദ്യപാനം പോലുള്ള ദുശ്ശീലങ്ങളുള്ള സ്ത്രീകള്‍ക്കും ഗര്‍ഭധാരണത്തിന് തടസ്സം നേരിടുകയോ, ചിലപ്പോള്‍ സാധ്യമാകാതെ വരുകയോ ചെയ്യാം. ഗര്‍ഭധാരണം സാധ്യമാകാതിരിക്കുന്നതിന് ചില കാരണങ്ങളുണ്ട്. ഇവ കണ്ടെത്തുകയും പരിഹാരം നേടുകയും ചെയ്യേണ്ടതുണ്ട്.

1. ദുശ്ശീലങ്ങള്‍
പുകവലി സ്ത്രീകളിലെ അണ്ഡവിസര്‍ജ്ജനത്തിന് തടസ്സം സൃഷ്ടിക്കും. മദ്യപാനവും ഇതേ പ്രശ്നം സൃഷ്ടിക്കുന്നതാണ്. സ്ത്രീയെ ഗര്‍ഭധാരണത്തില്‍ നിന്ന് തടയുന്ന ഒരു കാരണമാണിത്.

2. മുലയൂട്ടല്‍
നിലവില്‍ മുലയൂട്ടല്‍ നടത്തുന്ന സ്ത്രീക്ക് അണ്ഡവിസര്‍ജ്ജനത്തിന് തടസ്സമുണ്ടാകുമെന്നതിനാല്‍ ഗര്‍ഭധാരണം സാധ്യമാകാതെ വരും.

3. അമിതവ്യായാമം
സാധാരണ ശരീരഭാരമുള്ള, ആഴ്ചയില്‍ അഞ്ച് മണിക്കൂറിലേറെ കഠിന വ്യായാമം ചെയ്യുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭധാരണത്തിന് തടസ്സം നേരിടാം.

4. ജനനനിയന്ത്രണം
സ്ഥിരമായി ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭധാരണത്തില്‍ പ്രയാസം നേരിടാം. ഗര്‍ഭനിരോധന ഗുളികകള്‍ ഹോര്‍മോണ്‍ സന്തുലനത്തെ തകരാറിലാക്കുകയും ഗര്‍ഭധാരണം അസാധ്യമാക്കുകയും ചെയ്യും.

5. തൈറോയ്ഡ്
ചികിത്സിച്ചില്ലെങ്കില്‍ ഹൈപ്പോതൈറോയ്ഡും ഹൈപ്പര്‍ തൈറോയ്ഡും ആര്‍ത്തവത്തെയും അണ്ഡവിസര്‍ജ്ജനത്തെയും ബാധിക്കും. ഇത് ഗര്‍ഭധാരണത്തിനുള്ള സാധ്യത കുറയ്ക്കും.

6. കഫീന്‍
കാപ്പി കൂടുതലായി കുടിക്കുന്നത് ഗര്‍ഭപാത്രത്തിലെ പേശികളുടെ സങ്കോചത്തിന് കാരണമാകുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഇത് അണ്ഡം ഗര്‍ഭപാത്രത്തിലേക്ക് സഞ്ചരിക്കുന്നതിന് തടസ്സമുണ്ടാക്കും.

7. ലൈംഗികപ്രശ്നങ്ങള്‍
ഒന്നിലധികം പങ്കാളികളുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം വിഷമകരമാകും. പങ്കാളികളുടെ എണ്ണത്തിലുള്ള ആധിക്യം ക്ലാമിഡിയ, ഗൊണേറിയ തുടങ്ങിയ ലൈംഗിക രോഗങ്ങള്‍ക്കും പ്രത്യുദ്പാദന അവയവങ്ങളുടെ തകരാറിനും കാരണമാകും.

8. മുന്‍കാല രോഗങ്ങള്‍
ഗുരുതരമായ രോഗങ്ങളും, ഉയര്‍ന്ന അളവിലുള്ള മരുന്നുകളുടെ ഉപയോഗവും പ്രത്യുദ്പാദനത്തെ തടസ്സപ്പെടുത്തും. ഓട്ടോഇമ്യൂണ്‍ രോഗങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ ഡോക്ടറെ കാണുകയും എങ്ങനെ ഗര്‍ഭധാരണം സാധ്യമാക്കാമെന്നുള്ള ഉപദേശം നേടുകയും ചെയ്യണം.



Click it and Unblock the Notifications
