Latest Updates
-
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം
എന്തുകൊണ്ട് ഗര്‍ഭച്ഛിദ്രം സംഭവിക്കുന്നു?
ഗര്‍ഭകാലം സ്ത്രീകളുടെ ജീവിതത്തിലെ ഏറ്റവും മഹത്തായ കാലയളവായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍,ഇന്ന് ഗര്‍ഭച്ഛിദ്രങ്ങളുടെ എണ്ണം കൂടി വരുന്നത് ആശങ്കകള്‍ക്ക് കാരണമാകുന്നുണ്ട്.
എന്ത് കൊണ്ട് സംഭവിക്കുന്നു?
ഗര്‍ഭച്ഛിദ്രം സംഭവിക്കുന്നതിന് നിരവധി കാരണങ്ങള്‍ ഉണ്ട്.മൊത്തം ഗര്‍ഭധാരണത്തിന്റെ 75 ശതമാനത്തോളം പരാജയപ്പെടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, ഇത് വളരെ നേരത്തെ സംഭവിക്കുകയും സാധാരണ ആര്‍ത്തവം പോലെ അനുഭവപ്പെടുകയും ചെയ്യുന്നതിനാല്‍ തിരിച്ചറിയാതെ പോവുകയാണ് ചെയ്യുന്നു. 15-20 ശതമാനത്തോളം സ്ത്രീകളിലെയും ഗര്‍ച്ഛിദ്രം പരിശോധനയില്‍ കണ്ടെത്താറുണ്ട്. പാരമ്പര്യം, അണുബാധ, രോഗപ്രതിരോധം, പാരിസ്ഥിതിക കാരണങ്ങള്‍, ഘടനാപരമായ പ്രശ്നങ്ങള്‍ എന്നിവ കൊണ്ടെല്ലം ഇത് സംഭവിക്കാം.

പാരമ്പര്യം
പാരമ്പര്യം അഥവ ജനിതകപ്രശ്നങ്ങള്‍ 50 ശതമാനത്തോളം ഗര്‍ഭച്ഛിദ്രങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഭ്രൂണം ജനിതകവൈകല്യങ്ങള്‍ ഉള്ളതാണെങ്കില്‍ അവയ്ക്ക് അതിജീവിക്കാന്‍ കഴിവുണ്ടാകില്ല. ഇത് ഇടവിട്ട് സംഭവിക്കുന്നതാണ്. ഇത്തരത്തിലുള്ള ഭൂരിഭാഗം സ്്രതീകള്‍ക്കും അടുത്ത തവണ സാധാരണ ഗര്‍ഭധാരണം ആയിരിക്കും സംഭവിക്കുക.

രോഗപ്രതിരോധ പ്രശ്നങ്ങള്‍
ചില സ്ത്രീകളുടെ രക്തത്തില്‍ ആന്റിബോഡികള്‍ അടങ്ങിയിരിക്കും, ഇത് അവരുടെ തന്നെ കോശത്തെ ആക്രമിച്ചേക്കാം. ഇത്തരത്തിലുള്ള ചില ആന്റിബോഡികള്‍ പ്ലാസന്റയെ ആക്രമിക്കുകയോ ഭ്രൂണത്തിലേക്ക് എത്തുന്ന രക്തം കട്ടപിടിപ്പിക്കുകയോ ചെയ്യും . ഇത് ഭ്രൂണത്തിന്റെ വളര്‍ച്ച കുറയ്ക്കുകയും സാവധാനം നശിപ്പിക്കുകയും ചെയ്യും.

ശരീരഘടന
ചില സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ ചിലപ്പോള്‍ ഒരു ഭിത്തി(സെപ്റ്റം), ഇരട്ട അല്ലെങ്കില്‍ പകുതി പൊള്ളയായ ഭാഗം കാണപ്പെടും. ഗര്‍ഭച്ഛിദ്രം സംഭവിക്കുന്നത് ഇതു കൊണ്ടാവാം. ഗര്‍ഭപാത്രത്തില്‍ ഉണ്ടാകുന്ന വലിയ ഫൈബ്രോയിഡും ഗര്‍ഭധാരണം വിജയകരമാകുന്നത് തടസ്സപ്പെടുത്തും.

അണുബാധ
ഗര്‍ഭധാരണത്തിന്റെ ആദ്യകാലയളവില്‍ അണുബാധ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.ഇത്തരത്തില്‍ ബാധിക്കുന്ന വിവിധ തരം ബാക്ടീരിയ, വൈറസ, പരാദങ്ങള്‍ എന്നിവ ഗര്‍ഭം അലസാന്‍ കാരണമാകാറുണ്ട്. ഇത് അസാധാരണമല്ല.

അന്തസ്രാവി
ഗര്‍ഭ ധാരണത്തിന്റെ തുടക്കത്തില്‍ വിവിധതരം ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ഉണ്ടാകും. ഭ്രൂണത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകരമായ സാഹചര്യം ലഭ്യമാക്കാന്‍ ഇവയുടെ സന്തുലിതമായ പ്രവര്‍ത്തനം ആവശ്യമാണ്. അതിനാല്‍ ആര്‍ത്തവ പ്രശ്നങ്ങളും പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം തുടങ്ങിയവ ഉള്ള ചില സ്ത്രീകളില്‍ അകാലത്തില്‍ ഗര്‍ഭം അലസാനുള്ള സാധ്യത ഉണ്ട്.

പാരിസ്ഥിതിക പ്രശ്നങ്ങള്‍
മരുന്നുകള്‍, മദ്യം, പുക, കഫീന്‍ അമിത ഉപയോഗം സമ്മര്‍ദ്ദം എന്നിവയെല്ലാം ഭ്രൂണത്തിന് ഹാനികരമാവുകയും ഗര്‍ഭച്ഛിദ്രത്തിന് കാരണമാവുകയും ചെയ്യാറുണ്ട്.

പിന്നീടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍
ഗര്‍ഭച്ഛിദ്രത്തിന്റെ ആദ്യലക്ഷണം രക്തസ്രാവം ആണ്. തുള്ളികളായി കാണപ്പെടുന്നത് മുതല്‍ അമിതമായ രക്തപ്രവാഹം വരെയാകാം ഇത്. ഗര്‍ഭച്ഛിദ്രം രക്തസ്രാവത്തിന് കാരണമാകാം, നല്ല ചികിത്സലഭ്യമായാല് ഇത് അപകടരമാകാതിരിക്കാന് സഹായിക്കും. കുറച്ച് നാള് കഴിയുമ്പോള്‍ രക്തം നഷ്ടപ്പെടുന്നത് സ്ത്രീകളില്‍ വിളര്‍ച്ച ഉണ്ടാക്കും. ഇരുമ്പിന്റെ അംശം ഉയര്‍ത്താനുള്ള പൂരകങ്ങള്‍ ലഭ്യമാക്കിയാല്‍ ഇത് ഒരു പരിധി വരെ തടയാന്‍ കഴിയും. ഗര്‍ഭപാത്രത്തിലെയും ഗര്‍ഭാശയമുഖത്തെയും അണുബാധയും ഗര്‍ഭച്ഛിദ്രത്തെ തുടര്‍ന്ന് ഉണ്ടാകാം. അതിനാല്‍ ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദ്ദേശങ്ങള്‍ തീര്‍ച്ചയായും തേടണം. ചില സ്ത്രീകള്‍ക്ക് കഠിനമായ വേദനയും നഷ്ടബോധവും അനുഭവപ്പെടാറുണ്ട്. പലരും സ്വയം കുറ്റപ്പെടുത്താന്‍ തുടങ്ങും. ഇത് ഉത്കണ്ഠയ്ക്കും വിഷാദത്തിനും കാരണമായി തീര്‍ന്നേക്കാം.



Click it and Unblock the Notifications
