Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
പ്രസവശേഷം വജൈനല്‍ വൃത്തി
പ്രസവശേഷം വജൈനല്‍ അണുബാധകള്‍ക്ക് സാധ്യതയേറെയാണ്. ഇതുകൊണ്ടു തന്നെ വൃത്തിയുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിയ്ക്കുകയും വേണം.
ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞ സമയമായതു കൊണ്ടു കൂടിയാണ് ഇത് സംഭവിയ്ക്കുന്നത്.
വജൈന എപ്പോഴും നനവില്ലാതെ വയ്ക്കാന്‍ ശ്രദ്ധിയ്ക്കണം. ഇത് വളരെ പ്രധാനം. ഇല്ലെങ്കില്‍ അണുബാധകള്‍ക്ക് സാധ്യതയേറെയാണ്.

പ്രസവശേഷം ബ്ലീഡിംഗുണ്ടാകുന്നത് സാധാരണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ടാമ്പൂണ് ഉപയോഗിയ്ക്കാതെ പാഡുകള്‍ ഉപയോഗിയ്ക്കുക. ഇത് ഇടയ്ക്കിടെ മാറ്റുകയും വേണം. ടാമ്പൂണുകള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോഗിയ്ക്കുന്നത് അണുബാധകള്‍ വര്‍ദ്ധിപ്പിയ്ക്കും.
വജൈനല്‍ ഭാഗത്ത് തടിപ്പോ അസ്വസ്ഥതയോ തോന്നുകയാണെങ്കില്‍ ഐസ് പായ്ക്കു വയ്ക്കുന്നത് നല്ലതാണ്. ഇത് അസ്വസ്ഥത കുറയ്ക്കും. ഐസ് തുണിയില്‍ പൊതി്ഞ്ഞു വേണം വയ്ക്കാന്‍.
അടിവസ്ത്രങ്ങളുടെ കാര്യത്തില്‍ ശുചിത്വം പ്രധാനം. കഴിവതും കോട്ടന്‍ മാത്രം ഉപയോഗിയ്ക്കുക. ഇത് വൃത്തിയായി കഴുകുകയും വേണം.
യോനീഭാഗം വൃത്തിയായി കഴുകുക. ഓരോ തവണയും മൂത്ര വിസര്‍ജനത്തിനു ശേഷം നനവു മാറ്റുക.
മലവിസര്‍ജനത്തിനു ശേഷം മുന്പില് നിന്നും പുറകിലേയ്ക്കായി കഴുകുക. ഇത് അണുബാധ ഒഴിവാക്കാന്‍ പ്രധാനമാണ്.
ഡോക്ടറുടെ നിര്‍ദേശ പ്രകാരം ആന്റിസെപ്റ്റിക് ലോഷനുകള്‍ ഉപയോഗിച്ചു കഴുകാം. എ്ന്നാല്‍ സോപ്പ്, ബോഡി വാഷ് ഇവയൊന്നും ഉപയോഗിയ്ക്കരുത്. ഇത് അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും.



Click it and Unblock the Notifications
