Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ചില 'മോശം' ഗര്‍ഭകാല ലക്ഷണങ്ങള്‍
ഗര്‍ഭധാരണം എന്നത് സ്ത്രീത്വത്തിനുള്ള വിലയേറിയ സമ്മാനമാണ്. ഗര്‍ഭത്തിന്റെ ഒമ്പത് മാസങ്ങളില്‍ സ്ത്രീകളില്‍ ശാരീരികമായും മാനസികമായും ഏറെ മാറ്റങ്ങള്‍ സംഭവിക്കും. ചിലര്‍ ഇക്കാലം ആസ്വദിക്കുമ്പോള്‍ ചിലര്‍ ഇത് കഴിഞ്ഞ് കിട്ടാനായി ഏറെ സഹിക്കേണ്ടി വരും.
ഗര്‍ഭധാരണത്തിന്റെ കാലത്ത് കാണപ്പെടുന്ന ശല്യപ്പെടുത്തുന്ന നിരവധി ലക്ഷണങ്ങളുണ്ട്. എന്നാല്‍ വ്യക്തികള്‍ക്കനുസരിച്ച് ഇവയുടെ തീവ്രത വ്യത്യാസപ്പെട്ടിരിക്കും. ഏഴ് പ്രധാന ഗര്‍ഭകാല ലക്ഷണങ്ങളെക്കുറിച്ച് വായിക്കുക.

1. മൂത്രം ചോര്‍ച്ച
പല സ്ത്രീകള്‍ക്കും ഗര്‍ഭകാലത്ത് മൂത്രം ചോരുന്നത് ഒരു പേടി സ്വപ്നമാണ്. സ്ത്രീ ഗര്‍ഭം ധരിക്കുമ്പോള്‍ ഇടുപ്പിലെ പേശികള്‍ അയയുകയും ഇത് അല്പം മൂത്രം ചോരുന്നതിന് കാരണമാവുകയും ചെയ്യും.

2. മുഖക്കുരു
ഗര്‍ഭകാലത്ത് എണ്ണമയം ഉത്പാദിപ്പിക്കുന്നതിനായി ഹോര്‍മോണുകള്‍ ഏറെ ജോലി ചെയ്യും. ഇത് മുഖക്കുരുവിന് കാരണമാകും. ഗര്‍ഭകാലത്ത് ഇരുണ്ട പാടുകളുമുണ്ടാവാം.

3. മലബന്ധം
80% ഗര്‍ഭിണികള്‍ക്കും മലബന്ധം അനുഭവപ്പെടും. കുറഞ്ഞത് ഗര്‍ഭകാലത്തിന്റെ രണ്ടാം ഘട്ടത്തിലോ, മൂന്നാം ഘട്ടത്തിലോ എങ്കിലും ഇതുണ്ടാവും. ഹോര്‍മോണുകളുടെ പ്രവര്‍ത്തനം മൂലം മലവിസര്‍ജ്ജനം തടസ്സപ്പെടുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.

4. യോനീസ്രവങ്ങള്‍
ഗര്‍ഭകാലത്തെ ഏറ്റവും അസ്വസ്ഥകരമായ ഒരു കാര്യമാണ് യോനിയില്‍ നിന്നുള്ള സ്രവങ്ങള്‍. ഗര്‍ഭത്തിന്റെ മൂന്നാം ഘട്ടത്തില്‍ മിക്ക സ്ത്രീകള്‍ക്കും ഇതുണ്ടാവും. ഗര്‍ഭ ഹോര്‍മോണുകളുടെ വര്‍ദ്ധനവ് മൂലം സംഭവിക്കുന്ന ഇത് കുറയ്ക്കാന്‍ മാര്‍ഗ്ഗങ്ങളില്ല.

5. ഗ്യാസ്ട്രബിളും ഏമ്പക്കവും
ഗര്‍ഭകാലത്തെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍. പലവിധ ദഹന പ്രശ്നങ്ങളുള്ളതിനാല്‍ ഗര്‍ഭിണികളില്‍ ഗ്യാസും ഏമ്പക്കവും ഏത് നേരത്തും സംഭവിക്കാം.

6. രോമവളര്‍ച്ച
തലമുടി ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. എന്നാല്‍ രോമ വളര്‍ച്ച അനാവശ്യ സ്ഥലങ്ങളിലാകുന്നത് ഇഷ്ടപ്പെടാന്‍ വഴിയില്ല. ഗര്‍ഭകാലത്ത് രോമവളര്‍ച്ച വേഗത്തിലാക്കുന്നതിനായി ഹോര്‍മോണുകള്‍ ശക്തമായി പ്രവര്‍ത്തിക്കും. തലമുടിക്കും സാധാരണയില്‍ കവിഞ്ഞ തിളക്കം ലഭിക്കും. എന്നാല്‍ അമിത രോമവളര്‍ച്ച അസ്വസ്ഥകരമാകും.

7. ശരീരഭാരം വര്‍ദ്ധിക്കല്‍
ഒരു അമ്മയാകുന്നതിന് നിങ്ങളുടെ മെലിഞ്ഞ ശരീരവും അംഗവടിവും ഒമ്പത് മാസത്തേക്ക് ത്യജിക്കേണ്ടതുണ്ട്. നിങ്ങളുടെ ശരീരം കൂടുതല്‍ ഭാരം നേടുകയും തടി കൂടുതല്‍ തോന്നിക്കുകയും ചെയ്യും. ഇത് ഗര്‍ഭവുമായി ബന്ധപ്പെട്ട ഒരു സാധാരണ കാര്യമാണ്.



Click it and Unblock the Notifications
