Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പ്രസവത്തീയതി കഴിഞ്ഞു പോയാല്‍.....
പ്രസവത്തിന്റെ തിയ്യതി കഴിഞ്ഞും പ്രസവം നടക്കുന്നില്ലെങ്കില്‍ സിസേറിയന് അല്ലെങ്കില്‍ സാധാരണ പ്രസവത്തിന് വേണ്ടി അഡ്മിറ്റ് ചെയ്യപ്പെടേണ്ടതാണ്. എന്നാല്‍ മറുവശത്ത് പ്രസവതിയ്യതി കടന്ന് പോകുന്നത് സാധാരണമാണെന്നും മനസിലാക്കേണ്ടതുണ്ട്.
ഒട്ടേറെ സ്ത്രീകള്‍ ഇത്തരം സാഹചര്യത്തിലൂടെ കടന്ന് പോകുന്നവരാണ്. പ്രസവ തിയ്യതി കടന്ന് പോയാല്‍ ഗര്‍ഭിണികള്‍ അകറ്റി നിര്‍ത്തേണ്ടുന്ന ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുക.

മാനസിക സമ്മര്‍ദ്ദം
ഗര്‍ഭിണിയായിരിക്കുന്ന ഒമ്പത് മാസങ്ങളിലും സ്ത്രീകള്‍ മാനസികസമ്മര്‍ദ്ദമുണ്ടാക്കുന്ന സാഹചര്യങ്ങളെ അഭിമുഖീകരിക്കരുത്. മാനസികസമ്മര്‍ദ്ദം ഒരു നിശബ്ദ കൊലയാളിയാണ്. ഇത് ഗര്‍ഭം അലസാനും ഗര്‍ഭസ്ഥശിശുവിന്റെ മരണത്തിനും കാരണമാകാം. സമ്മര്‍ദ്ദം തുടക്കത്തില്‍ തന്നെ നിയന്ത്രിക്കാന്‍ യോഗ ചെയ്യുക. ഇത് ശരീരത്തിനും മനസിനും അനുയോജ്യമാണ്.

പരിഹാസ്യമായ പരിഹാരങ്ങള്‍
ഗര്‍ഭിണികള്‍ പ്രസവവേദന കുറയ്ക്കാനായി വീട്ടില്‍ തയ്യാറാക്കുന്ന പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കരുത്. മുതിര്‍ന്നവരുടെ നിര്‍ദ്ദേശങ്ങളേക്കാളും ഡോക്ടറുടെ ഉപദേശം തേടുകയാണ് ഉചിതം.

അമിതവ്യായാമം
ഒമ്പതാം മാസത്തിന്റെ അവസാനം നന്നായി വ്യായാമം ചെയ്യുന്നത് കുഞ്ഞിനും അമ്മയ്ക്കും നല്ലതാണെന്നാണ് വിശ്വാസം. അമിത വ്യായാമം കുഞ്ഞിനും അമ്മയ്ക്കും ദോഷം ചെയ്യും. വ്യായാമങ്ങള്‍ മിതമായ തോതില്‍ ചെയ്യുന്നതാണ് ഉചിതം.

അമിത ഭക്ഷണം
പ്രസവ തിയ്യതി കഴിഞ്ഞ് പോയെങ്കില്‍ അമിതഭക്ഷണം ഒഴിവാക്കണം. വൈകാരികമായ ഭക്ഷണം കഴിക്കല്‍ ഗര്‍ഭിണിക്ക് ക്ഷീണത്തിനും ഊര്ജ്ജസ്വലത നഷ്ടമാകാനും കാരണമാകും. അത് പ്രസവ സമയത്ത് ദോഷം ചെയ്യും.

വിഷാദം
വിഷാദം കുട്ടിക്കും അമ്മയ്ക്കും ദോഷം ചെയ്യുന്നതാണ്. വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നത് ഗര്‍ഭിണികള്‍ എല്ലാത്തരത്തിലുമുള്ള വിഷാദങ്ങളിലും നിന്ന് അകന്ന് നില്‍ക്കണമെന്നാണ്. അത് ഗര്‍ഭസ്ഥ ശിശുവിന് ദോഷം ചെയ്യുന്നതാണ്. വിഷാദം ഗര്‍ഭിണി സ്വന്തം കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കാനും അത് വഴി കുഞ്ഞിനെ ദോഷകരമായി ബാധിക്കാനും കാരണമാകും.

അമിത ജോലി
പ്രസവതിയ്യതി കടന്നാല്‍ ഗര്‍ഭിണികള്‍ സമയം കണ്ടെത്തി മനസും ശരീരവും റിലാക്സ് ചെയ്യുകയ്യണം. അധികം വീട്ടുജോലികള്‍ ചെയ്യുന്നത് ക്ഷീണമുണ്ടാക്കും. ഒമ്പതാം മാസത്തിന്റെ അവസാനം അത് നല്ല കാര്യമല്ല.



Click it and Unblock the Notifications
