Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭിണിയാകും മുന്‍പേ.....
ഗര്‍ഭധാരണത്തിന് ഒരുങ്ങും മുമ്പ് മാനസികവും ശാരീരികവുമായി നിങ്ങള്‍ അതിന് തയ്യാറാണോ എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യമാണ് ഗര്‍ഭധാരണം എന്നാല്‍ മാനസികവും ശാരീരികവുമായി ഇതിന് തയ്യാറായിട്ടില്ല എങ്കില്‍ ഈ കാലയളവ് വിചാരിക്കുന്നത് പോലെ മനോഹരമായിരിക്കില്ല.
തേങ്ങയും ഗര്‍ഭവും തമ്മില്‍...
ഈ ഒമ്പത് മാസക്കാലയളവില്‍ നിങ്ങളും കുഞ്ഞും സുരക്ഷിതമായി ഇരിക്കുന്നതിന് ഗര്‍ഭധാരണത്തിന് മുമ്പ് ശരിയായ തയ്യാറെടുപ്പ് നടത്തണം. ഗര്‍ഭകാലത്ത് അസുഖങ്ങള്‍ വരുന്നത് തടയുന്നതിനായി ശരിയായ മെഡിക്കല്‍ പരിശോധന നടത്തണം. മരുന്നുകള്‍ കുഞ്ഞിന് സുരക്ഷിതമല്ല എന്നതിനാല്‍ ഗര്‍ഭകാലത്ത് അസുഖങ്ങള്‍ വന്നാല്‍ ഭേദമാക്കാന്‍ പ്രയാസമായിരിക്കും.
ഗര്‍ഭധാരണത്തിന് മുമ്പ് പരിശോധിക്കേണ്ട സമാനമായ മറ്റ് പല കാര്യങ്ങളുണ്ട്. അത്തരം ചിലതാണ് ഇവിടെ പറയുന്നത്.

ദന്ത പരിശോധന
ഗര്‍ഭം ധരിക്കുന്നതിന് മുമ്പായി ദന്ത ഡോക്ടറെ കണ്ട് പല്ലിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുക. ഗര്‍ഭകാലത്ത് ആന്റിബയോട്ടിക്കുകളും വേദന സംഹാരികളും കഴിക്കാന്‍ കഴിയില്ല എന്നതിനാല്‍ പല്ലിനുണ്ടാകുന്ന പ്രശ്നങ്ങള്‍ കുഞ്ഞിനും നിങ്ങള്‍ക്കും വിഷമമുണ്ടാക്കും. ഗര്‍ഭകാലത്തെ മോണ രോഗങ്ങളും കുഞ്ഞിനും അമ്മയ്ക്കും ദോഷകരമാകും.

രക്ത ഗ്രൂപ്പ്
രക്ത ഗ്രൂപ്പ് ഏതാണന്ന് പരിശോധിക്കുക. രക്ത ഗ്രൂപ്പ് നേരത്തെ തന്നെ അറിയാമെങ്കില്‍ പങ്കാളിയുടെ രക്തഗ്രൂപ്പുമായി ചേരുന്നതാണോ എന്ന് പരിശോധിക്കുക. നിങ്ങളുടെ ആര്‍എച്ച് നെഗറ്റീവും ഭര്‍ത്താവിന്റേത് പോസിറ്റീവും ആണെങ്കില്‍ ഡോക്ടറോട് ഇതെ കുറച്ച് പറയുക. പരസ്പരം ചേരുന്ന രക്ത ഗ്രൂപ്പുകളല്ല എങ്കില്‍ എറിത്രോബ്ലാസ്റ്റോസിസ് ഫീറ്റെല്സിന് കാരണമാകും. അമ്മയുടെ ശ്വേത രക്താണുക്കള്‍ കുഞ്ഞിന്റെ ചുവന്ന രക്താണുക്കളെ ആക്രമിക്കുന്ന അവസ്ഥയാണിത്.

തൈറോയിഡ് പരിശോധന
ഗര്‍ഭ ധാരണത്തിന് മുമ്പ് തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം പരിശോധിക്കുക.രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണായ തൊറോക്സിന് കുറയുന്നത് മൂലം ഹൈപ്പോതൈറോയിഡിസം ഉണ്ടാവാനുള്ള സാധ്യത ഉണ്ട്. കുട്ടികളുടെ തലച്ചോറിന്റെ വികസനത്തിന് ഈ ഹോര്‍മോണ്‍ വളരെ പ്രധാനമാണ്. അമ്മയ്ക്ക് തൈറോയിഡിന്റെ പ്രശ്നം ഉണ്ടെങ്കില്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള സാധ്യത കൂടുതലാണ്.

സമ്മര്‍ദ്ദവും ഉത്കണ്ഠയും
ഉത്കണ്ഠ അനുഭവപ്പെടുന്നവരാണെങ്കില്‍ ഗര്‍ഭധാരണത്തിന് മുമ്പ് മനശാസ്ത്രജ്ഞനെ കണ്ട് മനസിന്റെ ആയാസം കുറയ്ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ആരായുക. ഗര്‍ഭകാലത്ത് സമ്മര്‍ദ്ദം അനുഭവിക്കുന്നത് വളരെ ഹാനികരമാണ്. ഗര്‍ഭകാലത്ത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ മരുന്നുകള്‍ കഴിക്കാന്‍ കഴിയില്ല.

ഹീമോഗ്ലോബിന്‍
രക്തം പരിശോധിച്ച് ഹീമോഗ്ലോബിന്റെയും അളവ് എത്രയുണ്ടെന്ന് നോക്കുക. ഗര്‍ഭകാലത്ത് പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഫോലിക് ആസിഡ് പൂരകങ്ങള്‍ കഴിക്കുക. ഫോലിസിക് ആസിഡിന് ഒപ്പം വിറ്റാമിന്‍ ബി12 ഉം കഴിച്ച് തുടങ്ങുക.

ശരീര ഭാരം
ശരീര ഭാരം കൂടുതലാണെങ്കില്‍ ഗര്‍ഭ ധാരണത്തിന് പ്രയാസം ഉണ്ടാകാം അതുപോലെ ഗര്‍ഭകാലത്ത് ഉയര്‍ന്ന കൊളസ്ട്രോള്‍ , രക്ത സമ്മര്‍ദ്ദം തുടങ്ങിയ പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകാം. അതിനാല്‍ ഗര്‍ഭധാരണത്തിന് മുമ്പ് ആരോഗ്യകരമായ ശരീര ഭാരം നിലനിര്‍ത്താന്‍ ശ്രമിക്കുക.

പോഷകങ്ങള്‍
ഗര്‍ഭം ധരിക്കുന്നതിന് മുമ്പ് ശരീരത്തില്‍ അവശ്യ പോഷകങ്ങളുടെ കുറവില്ല എന്ന് ഉറപ്പ് വരുത്തു. പഥ്യാഹാര ക്രമം ഉപേക്ഷിക്കുകയും ആരോഗ്യദായകങ്ങളായ ഭക്ഷണങ്ങള്‍ കഴിച്ച് തുടങ്ങുകയും ചെയ്യുക.നിങ്ങള്‍ ശാരീരികമായി ദുര്‍ബലരാണെങ്കില്‍ ഗര്‍ഭകാലത്ത് കുഞ്ഞിന്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ഇത് ബാധിക്കും. കൂടാതെ ഗര്‍ഭകാലത്ത് പലതരം ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും.



Click it and Unblock the Notifications
