Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
ഗര്‍ഭകാലത്ത് ഇളനീര് കുടിയ്ക്കുമ്പോള്‍.....
ഇന്തൊനേഷ്യന്‍ സമൂഹത്തില്‍ തലമുറകളായി നിലവിലുള്ള ഒരു ആചാരമാണ് ഗര്‍ഭിണിയായ സ്ത്രീയെ ഇളനീര് കുടിപ്പിക്കുക എന്നത്. പ്രത്യേകിച്ച് പച്ചനിറമുള്ള തേങ്ങയുടേത്. ഗര്‍ഭകാലത്തിന്റെ മൂന്നാം ഘട്ടത്തില്‍ ഇളനീര് കുടിക്കുന്നത് വഴി അംനിയോട്ടിക് ദ്രാവകം ശുദ്ധിയായിരിക്കുമെന്നും ജനിക്കുന്ന കുട്ടിക്ക് തിളക്കമുള്ള ചര്‍മ്മവും, നല്ല തലമുടിയും, തെളിഞ്ഞ കണ്ണുകളും ഉണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഇക്കാര്യങ്ങള്‍ ശാസ്ത്രീയമായി ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും ഗര്‍ഭിണിക്ക് ഗുണകരമായ ഏറെ ഘടകങ്ങള്‍ ഇളനീരില്‍ അടങ്ങിയിട്ടുണ്ട്. ഇവ കുഞ്ഞിനെ പരോക്ഷമായി ആരോഗ്യവാനാക്കും.

1. പ്രകൃതിദത്ത ഇലക്ട്രോലൈറ്റുകള്‍ - ഇളനീരില്‍ ഇലക്ട്രോലൈറ്റുകള്‍, ക്ലോറൈഡ്, കാല്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം, റൈബോഫ്ലേവിന്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഒരേ ഇലക്ട്രോലൈറ്റ് ബോഡിയുള്ള ഇലക്ട്രോലൈറ്റ്, ഒരു പ്രകൃതിദത്ത മിനറല്‍ സമ്പുഷ്ടമായ ഐസോട്ടോണിക് എന്നിവയാല്‍ ശരീരത്തിന് ജലാംശം വീണ്ടെടുക്കുന്നതിനും കരുത്ത് നേടുന്നതിനും ഇളനീര് ഏറെ ഫലപ്രദമാണ്.
ഗര്‍ഭിണികള്‍ക്ക് മറ്റുള്ളവര്‍ കുടിക്കുന്നതിനേക്കാള്‍ വെള്ളം ആവശ്യമാണ്. ഗര്‍ഭകാലത്ത് നിര്‍ജ്ജലീകരണം സംഭവിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. തലവേദന, പേശിവലിവ്, നീര്‍ക്കെട്ട് തുടങ്ങി അകാലപ്രസവം നടക്കാനിടയാക്കുന്ന സങ്കോചങ്ങള്‍ വരെ സംഭവിക്കാം.
2. പ്രകൃതിദത്ത ഡൈയുററ്റിക്കുകള്‍ - മൂത്രം വര്‍ദ്ധിപ്പിക്കാനുപകരിക്കുന്ന ഒരു പ്രകൃതിദത്ത ഡൈയൂററ്റിക്കാണ് ഇളനീര്. ഇത് മൂത്രനാളിയെ ശുദ്ധീകരിക്കുകയും ചെയ്യും. ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളി ഗര്‍ഭിണികളില്‍ സാധാരണമായി കാണപ്പെടുന്ന മുത്രാശയ അണുബാധയില്‍ നിന്ന് സംരക്ഷിക്കാന്‍ ഇളനീര് സഹായിക്കും.
3. രോഗപ്രതിരോധം - രോഗങ്ങളെ ചെറുക്കാന്‍ കഴിവുള്ള ലോറിക് ആസിഡ് അടങ്ങിയതാണ് ഇളനീര്. മുലപ്പാലില്‍ കാണുന്ന അതേ ലോറിക് ആസിഡ് തന്നെയാണ് ഇളനീരിലും കാണുന്നത്. ആന്റിഫംഗല്‍, ആന്റിവൈറല്‍, ആന്റിബാക്ടീരിയല്‍ കഴിവുകളുള്ള ഇത് അമ്മയെയും കുഞ്ഞിനെയും എച്ച്ഐവി, ചൊറി, പ്രോട്ടോസ, ജിയാര്‍ഡിയ ലാംബ്ലിയ, ബാക്ടീരിയ ക്ലാമിഡിയ, ഹെലിയോകോബാറ്റര്‍ തുടങ്ങിയ വൈറസുകളില്‍ നിന്ന് സംരക്ഷിക്കും.
4. ദഹനസഹായി - ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ് ഇളനീര്. ഗര്‍ഭകാലത്ത് പ്ലാസെന്റ ഉത്പാദിപ്പിക്കുന്ന പ്രോജെസ്റ്റീറോണ്‍ ഹോര്‍മോണ്‍ ഗ്യാസ്ട്രിക് പേശിയുടെ ചലനം മന്ദീഭവിപ്പിക്കുകയും അതു വഴി ദഹനം കുറയുകയും ചെയ്യും. ഇളനീരിന് ദനഹനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കാനാകും.
5. എച്ച്ഡിഎല്‍ വര്‍ദ്ധിപ്പിക്കുന്നു - ഇളനീരില്‍ കൊഴുപ്പോ കൊളസ്ട്രോളോ ഇല്ല. ഇളനീര് ശരീരത്തിലെ നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷണങ്ങള്‍ കാണിക്കുന്നത്.



Click it and Unblock the Notifications