Latest Updates
-
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം
ഗര്‍ഭിണിയ്ക്കും ചുറ്റും അന്ധവിശ്വാസം!!
ഒരു നാണയത്തിന്റെ ഇരു വശങ്ങളും പോലെ , ഗര്‍ഭകാലവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങള്‍ക്ക് അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ഇത്തരം കാര്യങ്ങള്‍ക്ക് ചില കാരണങ്ങള്‍ ഉണ്ടെന്നും ഇവയ്ക്കു പിന്നില്‍ ചില യുക്തി ഉണ്ടെന്നുമാണ് നമ്മുടെ പൂര്‍വികര്‍ പറയുന്നത്.
അതേസമയം ശാസ്ത്രം വളരെ ഏറെ പുരോഗമിച്ചതിനാല്‍ ഇത്തരം കെട്ടുകഥകളെ തള്ളി കളയുന്നു. ഗര്‍ഭകാലത്ത് നിങ്ങള്‍ കാണുന്ന ഏതൊരാളും ഗര്‍ഭത്തെ കുറിച്ച് എന്തെങ്കിലും ഒന്ന് പറയും. ഇത് നിങ്ങള്‍ അതിന്റേതായ മനോഭാവത്തില്‍ വേണം എടുക്കാന്‍.
ഗര്‍ഭകാലത്ത് നിങ്ങള്‍ കേള്‍ക്കാന്‍ ഇടയുള്ള ചില അന്ധവിശ്വാസങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. കുഞ്ഞ് ആണോ പെണ്ണോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇത്തരം അന്ധവിശ്വാസങ്ങളില്‍ ഉള്‍പ്പെടും.

വയറിന്റെ ആകൃതി
അമ്മയുടെ വയര്‍ കൂര്ത്തിരിക്കുകയാണെങ്കില് അത് ആണായിരിക്കും. വശങ്ങളിലേക്ക് പരന്നിരിക്കുകയാണെങ്കില് പെണ് കുട്ടിയും. അമ്മയുടെ മുഖം വട്ടത്തില്‍ ആണെങ്കില്‍ കുട്ടി പെണ്ണായിരിക്കും. പിന്‍ഭാഗത്ത് ഭാരം കൂടുതലാണെങ്കില്‍ ആണ് കുട്ടിയായിരിക്കും എന്നാണ് വിശ്വാസം. ഇതില്‍ ചിലത് ചിലപ്പോള്‍ ശരിയാകാറുണ്ട്, എന്നാല്‍ അള്‍ട്രാസൗണ്ട് സ്കാനിങ്ങിലൂടെ അല്ലാതെ ഇതൊന്നും ഉറപ്പിക്കാന്‍ കഴിയില്ല.
പൊക്കിള്‍ക്കൊടിയുടെ സ്ഥാനം
ഗര്‍ഭകാലത്തെ മറ്റൊരു അന്ധവിശ്വാസമാണ് നിങ്ങളുടെ ചലനങ്ങള്‍ പൊക്കിള്‍കൊടിയുടെ സ്ഥാനത്തെ ബാധിക്കുമെന്നത്. നിങ്ങള്‍ തലയ്ക്ക് മുകളിലേക്ക് കൈ ഉയര്‍ത്തിയാല്‍ പൊക്കിള്‍ക്കൊടി കുഞ്ഞിനെ ശ്വാസം മുട്ടിക്കും എന്നത് അത്തിരത്തിലൊരു കെട്ടുകഥയാണ്. യഥാര്‍ത്ഥത്തില്‍ ശരീരത്തിന്റെ ചലനങ്ങള്‍ കുഞ്ഞിന്റെയോ പൊക്കിള്‍ കൊടിയുടേയോ സ്ഥാനത്തെ ബാധിക്കില്ല.

പിളര്‍ന്ന ചുണ്ട്
ഗര്‍ഭിണികള്‍ ചന്ദ്രഗ്രഹണം കണ്ടാല്‍ കുഞ്ഞിന്റെ ചുണ്ട് പിളര്ന്നിരിക്കുമെന്ന ഒരു അന്ധവിശ്വാസമുണ്ട്. ഇത് ഒരു സാധാരണ കെട്ടുകഥയാണ്. സുരക്ഷയ്ക്കായി ഗര്‍ഭിണികളോട് ലോഹങ്ങള്‍ എന്തെങ്കിലും കൈയില്‍ കരുതാന്‍ പറയാറുണ്ട്. ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങളാലാണ് പിളര്‍ന്ന ചുണ്ട് ഉണ്ടാകുന്നത്.
മുടി
ഗര്‍ഭകാലത്ത് അമ്മയ്ക്ക് നെഞ്ചെരിച്ചില്‍ ഉണ്ടായാല്‍ കുഞ്ഞിന് മുടി ഉണ്ടായിരിക്കും എന്നാണ് വിശ്വാസം. ഗര്‍ഭകാലത്ത് ധാരാളം ചുന്ന മാംസം കഴിച്ചാലും കുഞ്ഞിന് മുടിയുണ്ടാകും എന്നാണ് പറയുന്നത്. യഥാര്‍ത്ഥത്തില്‍ മുടി ആശ്രയിച്ചിരിക്കുന്നത് കുഞ്ഞിന് പാരമ്പര്യമായി ലഭിക്കുന്ന ജീനുകള്‍ക്ക് അനുസരിച്ചാണ്. ഹോര്‍മോണുകളുടെ പ്രവര്‍ത്തന ഫലമായിട്ടാണ് സാധാരണ നെഞ്ചെരിച്ചില്‍ ഉണ്ടാവുക.

കരപ്പന്
ധാരാളം പാലുത്പന്നങ്ങള്‍ കഴിക്കുന്ന ഗര്‍ഭിണികളെ ചുറ്റിപ്പറ്റിയും ചില കഥകളുണ്ട്. ഇത്തരം സ്ത്രീകളുടെ കുഞ്ഞുങ്ങള്‍ കരപ്പനോടു കൂടിയായിരിക്കും ജനിക്കുക എന്നാണ് ഒരു വിശ്വാസം. കുഞ്ഞിന്റെ തലയോട്ടിയില്‍ അധികമായി എണ്ണ കാണുന്നതാണ് ഇതിന് കാരണം. ഇത് കുഞ്ഞിന് ഒരു തരത്തിലും ദോഷം ചെയ്യുകയില്ലന്നും ഓര്‍ക്കുക.നിങ്ങള്ക്കുമാകേണ്ടേ നല്ലൊരു മനുഷ്യന്??



Click it and Unblock the Notifications
