Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഗര്‍ഭം, കുഞ്ഞ്, ചില വിചിത്ര വിശേഷങ്ങള്‍!!
ഗര്‍ഭകാലവും പ്രസവവും കുഞ്ഞുമെല്ലാം ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാന അധ്യായങ്ങളാണെന്നു പറയാം. ദാമ്പത്യത്തിലും ദമ്പതിമാരുടെ കുടുംബങ്ങളിലുമെല്ലാം സന്തോഷം നിറയ്ക്കുന്ന സംഭവങ്ങള്‍.
ഗര്‍ഭത്തെക്കുറിച്ചും ഇതോടനുബന്ധിച്ചും വിചിത്രങ്ങളായ പല വാസ്തവങ്ങളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

ഗര്‍ഭം, കുഞ്ഞ്, ചില വിചിത്ര വിശേഷങ്ങള്‍ !!
ഗര്‍ഭിണിയ്ക്കു മാത്രമല്ല, ഭര്‍ത്താവിനും ഗര്‍ഭലക്ഷണങ്ങള്‍ കാണാറുണ്ട്. അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ പ്രസവവേദനയും. സിംപതറ്റിക് പ്രഗ്നന്‍സി എന്നാണ് ഇത് അറിയപ്പെടുന്നത്. ഗര്‍ഭത്തിന്റെ മൂന്നു മാസം കഴിഞ്ഞാണ് ഇത് സാധാരണ അനുഭവപ്പെടുന്നത്. മനംപുരട്ടലും തലചുറ്റുമെല്ലാം ഇവര്‍ക്കും അനുഭവപ്പെടും.

ഗര്‍ഭം, കുഞ്ഞ്, ചില വിചിത്ര വിശേഷങ്ങള്‍ !!
ഗര്‍ഭകാലത്ത് യൂട്രസ് 500 മടങ്ങോളം വലുതാകും. കുഞ്ഞിനെ ഉള്ക്കൊള്ളാനാണിത്. ചുരുക്കിപ്പറഞ്ഞാല്‍ പീച്ച് ഫലത്തിനോളമുള്ള യൂട്രസ് തണ്ണിമത്തനോളം വലുതാകും.

ഗര്‍ഭം, കുഞ്ഞ്, ചില വിചിത്ര വിശേഷങ്ങള്‍ !!
ഗര്‍ഭിണികളില്‍ യൂട്രസ് മാത്രമല്ല, ഹൃദയവും വലുതാകും.

ഗര്‍ഭം, കുഞ്ഞ്, ചില വിചിത്ര വിശേഷങ്ങള്‍ !!
4ഡി സ്കാന്‍ എടുത്തു നോക്കിയാല്‍ ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ കുഞ്ഞുങ്ങള്‍ മുഖം ചുളിയ്ക്കുന്നതും മുഷിച്ചില് കാണിയ്ക്കുന്നതുമടക്കമുള്ള ഭാവഭേദങ്ങള്‍ അറിയാന്‍ സാധിയ്ക്കും. ഗര്‍ഭപാത്രത്തിനകത്തെ കുഞ്ഞിന്റെ ശ്വാസോച്ഛാസ രീതി പരീക്ഷിച്ച് കുഞ്ഞുങ്ങള്‍ കരയുന്നതും തിരിച്ചറിയാമെന്നു സയന്റിസ്റ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്.

ഗര്‍ഭം, കുഞ്ഞ്, ചില വിചിത്ര വിശേഷങ്ങള്‍ !!
രണ്ടാം മാസത്തിനു ശേഷം കുഞ്ഞ് യൂടസില് മൂത്രവിസര്‍ജനം നടത്തും. പിന്നീടിത് കുടിയ്ക്കുകയും ചെയ്യും.

ഗര്‍ഭം, കുഞ്ഞ്, ചില വിചിത്ര വിശേഷങ്ങള്‍ !!
21 ആഴ്ചയ്ക്കു ശേഷമാണ് ആദ്യമായി കുഞ്ഞ് മലവിസര്‍ജനം നടത്തുക. ഇത് ജനിച്ചതിനു ശേഷമാണ് സാധാരണ നടക്കേണ്ടത്. ഗര്‍ഭപാത്രത്തില്‍ വച്ചു തന്നെ ഈ പ്രക്രിയ നടക്കുന്നത് ദോഷകരമാണ്.

ഗര്‍ഭം, കുഞ്ഞ്, ചില വിചിത്ര വിശേഷങ്ങള്‍ !!
ഗര്‍ഭകാലത്ത് രക്തം 50 ശതമാനത്തോളം വര്‍ദ്ധിയ്ക്കും. ഇതുകൊണ്ടുതന്നെ ഗര്‍ഭിണിയുടെ ഹൃദയമിടിപ്പിന്റെ തോതും വര്‍ദ്ധിയ്ക്കും.

ഗര്‍ഭം, കുഞ്ഞ്, ചില വിചിത്ര വിശേഷങ്ങള്‍ !!
പ്രസവത്തിനൊരുക്കാന് ഗര്‍ഭിണിയുടെ ശരീരം റിലാക്സിന് എന്നൊരു ഹോര്‍മോണ്‍ പുറപ്പെടുവിയ്ക്കും. ഇത് എല്ലുകളേയും ലിഗ്മെന്റുകളേയും കൂടുതല്‍ മൃദുവാക്കും. ഇത് പ്രസവപ്രക്രിയ കൂടുതല്‍ എളുപ്പമാക്കുകയും ചെയ്യും.

ഗര്‍ഭം, കുഞ്ഞ്, ചില വിചിത്ര വിശേഷങ്ങള്‍ !!
ഗര്‍ഭകാലത്ത് കൂടുതല്‍ ഈസ്ട്രജന് ഉല്‍പാദിപ്പിയ്ക്കപ്പെടും. ഇത് സ്ത്രീകളിലെ മുടിവളര്‍ച്ച ത്വരിതപ്പെടുത്തും.

ഗര്‍ഭം, കുഞ്ഞ്, ചില വിചിത്ര വിശേഷങ്ങള്‍ !!
റിലാക്സിന് എന്ന ഹോര്‍മോണ്‍ പാദം വളരാനും ഇടയാക്കും. ലിഗ്മെന്റുകള്‍ വളരുന്നതാണ് കാരണം. എന്നാല്‍ പ്രസവശേഷം പാദവലിപ്പം സാധാരണ നിലയിലാകുന്നു.

ഗര്‍ഭം, കുഞ്ഞ്, ചില വിചിത്ര വിശേഷങ്ങള്‍ !!
ഗര്‍ഭിണിയ്ക്ക് പലതരം ഗന്ധങ്ങളും ദുസഹമാകും. ഗര്‍ഭിണി അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിയ്ക്കാതിരിയ്ക്കാന്‍ ശരീരം തന്നെയെടുക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണിത്. ഈസ്ട്രജന്, എച്ച്സിജി ഹോര്‍മോണുകളാണ് ഇതിനു കാരണം.

ഗര്‍ഭം, കുഞ്ഞ്, ചില വിചിത്ര വിശേഷങ്ങള്‍ !!
ഉയരവും തൂക്കവും കൂടുതലുള്ള സ്ത്രീകള്‍ ഇരട്ടകളെ ഗര്‍ഭം ധരിയ്ക്കാനുള്ള സാധ്യത ഏറെയാണെന്ന് പഠനം തെളിയിച്ചിട്ടുണ്ട്.

ഗര്‍ഭം, കുഞ്ഞ്, ചില വിചിത്ര വിശേഷങ്ങള്‍ !!
ഗര്‍ഭിണി കഴിയ്ക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങള്‍ ആദ്യം തന്നെയെത്തുന്നത് കുഞ്ഞിന്റെ ശരീരത്തിലാണ്. ഗര്‍ഭിണി ഭക്ഷണം കഴിയ്ക്കാതിരുന്നാല്‍ ഗര്‍ഭിണിയുടെ ശരീരത്തില്‍ നിന്നുള്ള പോഷകങ്ങള്‍ കുഞ്ഞിന്റെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെടും.

ഗര്‍ഭം, കുഞ്ഞ്, ചില വിചിത്ര വിശേഷങ്ങള്‍ !!
അമ്മ കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ സ്വാദ് കുഞ്ഞിനും തിരിച്ചറിയാന്‍ സാധിയ്ക്കും.

ഗര്‍ഭം, കുഞ്ഞ്, ചില വിചിത്ര വിശേഷങ്ങള്‍ !!
ഗര്‍ഭകാലത്ത് മൂക്കില്‍ നിന്നും രക്തം വന്നേക്കാം. ഇതിനു കാരണം ശരീരത്തില്‍ വര്‍ദ്ധിച്ചു വരുന്ന രക്തചംക്രമണമാണ്.



Click it and Unblock the Notifications
