Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ചിലർക്ക് പണനഷ്ടം സംഭവിക്കാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ
ഗര്‍ഭകാലത്തെ ദന്ത സംരക്ഷണം
ആരോഗ്യം നിലനിര്‍ത്താന്‍ പല്ലുകള്‍ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ഗര്‍ഭകാലത്ത്. നിങ്ങളുടെ പല്ലുകളുടെ ആരോഗ്യം ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
ശരിയായ ദന്ത പരിചരണം ഇല്ലാത്തതും വായിലെ അണുബാധയും ഭ്രൂണത്തിന്റെ വളര്‍ച്ചയെ ചിലപ്പോള്‍ ബാധിക്കാം. അണുബാധ മൂലം ശരീരം സ്രവിക്കുന്ന ഹോര്‍മോണുകള്‍ പ്രസവ സമയത്ത് പുറത്ത് വരുന്ന ഹോര്‍മോണുകള്‍ക്ക് സമാനമാണന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ഗര്‍ഭകാലത്തെ ദന്ത സംരക്ഷണത്തെ കുറിച്ച് എല്ലാ സ്ത്രീകളും അറിയേണ്ട അഞ്ച് കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
നിങ്ങളുടെ പല്ലുകളുടെ ആരോഗ്യക്കുറവ് കുഞ്ഞിനെ ബാധിക്കുന്ന ചില രീതികള്‍
കുഞ്ഞിന്റെ പല്ലുകള്‍ക്ക് ക്ഷയം
യിലുണ്ടാകുന്ന അണുബാധ പകര്‍ച്ച വ്യാധിയാണ് . ഇത് അമ്മയില്‍ നിന്നും കുഞ്ഞിലേക്കും പകരാം. അമ്മയുടെ പല്ലുകളുടെ ആരോഗ്യവും കുഞ്ഞുങ്ങളുടെ ദന്ത ക്ഷയവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. ലോക വ്യാപകമായി ആറ് വയസ്സില്‍ താഴെയുള്ള പത്തില്‍ ഒരു കുഞ്ഞിനെ ഇത് ബാധിക്കുന്നുണ്ടെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്സിലെ ഡോ. ജരാദി പറയുന്നത്.
ഗര്‍ഭകാലത്ത് മോണകളുടെ ആരോഗ്യം സംരക്ഷിക്കണം എന്നു പറയുന്നത് ഇതു കൊണ്ടാണ്.
അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ അപകടകരം
വളര്ച്ചയെത്താതുള്ള ജനനം, ഭാരക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നതിനാല്‍ കുഞ്ഞുങ്ങളില്‍ ജീവിതകാലം മുഴുവന്‍ ബാധകമാകുന്ന പക്ഷാഘാതം, വിട്ടുമാറാത്ത ശ്വാസകോശ അസുഖങ്ങള്‍, അകാല മരണം എന്നിവയ്ക്കുള്ള സാധ്യത ഉയരും. ഗര്‍ഭകാലത്ത് മോണ രോഗങ്ങള്‍ ഉള്ളവര്‍ക്ക് അതില്ലാത്തവരേക്കാള്‍ പ്രസവം നേരത്തെ നടക്കാനുള്ള സാധ്യത ആറ് മടങ്ങ് കൂടുതലാണ്.
ഈ പ്രശ്നങ്ങള്‍ അകറ്റിനിര്‍ത്താന്‍ എന്തെല്ലാം ചെയ്യാം

1. മുന്‍ കൂട്ടി പരിശോധന നടത്തുക
ഗര്‍ഭകാലത്ത് ആദ്യം പരിഗണന നല്‍കേണ്ട കാര്യങ്ങളില്‍ ഒന്നാണ് ദന്ത സംരക്ഷണം. ഗര്‍ഭകാലത്തിന്റെ തുടക്കത്തില്‍ തന്നെ ദന്ത ഡോക്ടറെ കണ്ട് പല്ലിന്റെ ആരോഗ്യ സ്ഥിതി മനസ്സിലാക്കുക, അണുബാധയോ പല്ലിന് പോടോ ഉണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ പല്ലുകള്‍ വൃത്തിയാക്കിക്കുക.
2. പതിവായി പല്ല് തേച്ച് വൃത്തിയാക്കുക
രാവിലെ മാത്രം ചെയ്യേണ്ട ചടങ്ങല്ല ഇത്. ഓരോ ഭക്ഷണത്തിന് ശേഷവും പല്ല് തേയ്ക്കുന്നത് പല്ലില്‍ അഴുക്കടിയുന്നത് തടയാന്‍ സഹായിക്കും.
3.ഗര്‍ഭകാലത്ത് ഇടയ്ക്കും പരിശോധന
ഹോര്‍മോണിനുണ്ടാകുന്ന വ്യതയാനവും പല്ലുകള്‍ക്ക് പ്രശ്നമുണ്ടാക്കാം. അതിനാല്‍ ആദ്യ മൂന്ന് മാസം കഴിയുമ്പോഴും ദന്ത ഡോക്ടറെ കണ്ട് പല്ല് വൃത്തിയാക്കുക.
4. ഇടയ്ക്കിടെ വായ കഴുകുക
ഗര്‍ഭ കാലത്ത് പലര്‍ക്കും രാവിലെ ഛര്‍ദ്ദി പതിവാണ്. അങ്ങനെയെങ്കില്‍ ഛര്‍ദ്ദിച്ചതിന് ശേഷം വായ നന്നായി കഴുകുക. വീണ്ടും വൃത്തിയാക്കണമെന്നുണ്ടെങ്കില്‍ ബ്രഷ് ഉപയോഗിക്കുക. അടിഞ്ഞ് കൂടുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വായില്‍ അസിഡിറ്റി ഉണ്ടാക്കുകയും പല്ലുകള്‍ ക്ഷയിക്കാന്‍ കാരണമാവുകയും ചെയ്യും.
5. ഭക്ഷണങ്ങള്‍
പഴങ്ങള്‍, പച്ചക്കറികല്‍, പാലുത്പന്നങ്ങള്‍ എന്നിവ പല്ലുകള്‍ക്ക് മികച്ചതാണ്. എല്ലാ ഭക്ഷണങ്ങളിലും പച്ചക്കറികള്‍ ഉള്‍പ്പെടുത്തുകയും ലഘുഭക്ഷണമായി പഴങ്ങള്‍ കഴിക്കുകയും ചെയ്യുക. ഫൈബര്‍ ധാരാളം അടങ്ങിയ ധാന്യങ്ങള്‍ ധാരാളം കഴിക്കുക.
6. ധാരാളം വെള്ളം കുടിക്കുക
ധാരാളം വെള്ളം കുടിക്കുന്നത് ഗര്‍ഭ കാലത്ത് പലതരത്തില്‍ ആരോഗ്യത്തിന് ഗുണകരമാണ് കൂടാതെ വായുടെ ആരോഗ്യത്തിനും മികച്ചതാണ്. വായില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും മോണയുടെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യും. ദിവസവും ഒരു ഗ്ലാസ്സ് പാല് കുടിക്കുന്നത് കാത്സ്യത്തിന്റെ അളവ് ഉയര്‍ത്തുകയും പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
7. ദന്ത ചികിത്സ ഒഴിവാക്കുക
ദന്ത ചികിത്സയുടെ ഭാഗമായി എക്സ്-റെ എടുക്കുന്നതും മരുന്നുകള്‍ കഴിക്കുന്നതും ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയെ ബാധിക്കും. അതിനാല്‍ ആദ്യ മൂന്ന് മാസങ്ങളിലും അവസാന മൂന്ന് മാസങ്ങളിലും ദന്ത ചികിത്സകള്‍ ഒഴിവാക്കുന്നതാണ് ഉചിതം.
8. പല്ല് തേയ്ക്കാതിരിക്കരുത്
ഗര്‍ഭകാലത്ത് മോണയില്‍ നിന്നും രക്തം വരുന്നുണ്ട് എങ്കിലും പല്ലുതേയ്ക്കുന്നത് ഒഴിവാക്കരുത്. നേര്‍ത്ത നാരുകള്‍ ഉള്ള ബ്രഷ് തിരഞ്ഞെടുത്ത് പല്ല് തേയ്ക്കുക.
9. മധുരപലഹാരം ഒഴിവാക്കുക
സംസ്കരിച്ച പഞ്ചസാര ധാരാളം അടങ്ങിയിട്ടുള്ള മധുരപലഹാരങ്ങളും മറ്റും ഒഴിവാക്കുക. ലഘുഭക്ഷണങ്ങള്‍ കഴിച്ചതിന് ശേഷം മധുരമില്ലാത്ത ഗം പത്ത് മിനുട്ട് നേരം ചവച്ച് പല്ലും മോണയും ആരോഗ്യത്തോടെ നിലനിര്‍ത്തുക.പല്ലിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ഉപേക്ഷിക്കേണ്ട നിരവധി ഭക്ഷണങ്ങള്‍ ഉണ്ട്.
10. സ്വയം ചികിത്സിക്കരുത്
യാതൊരു കാരണവശാലും പല്ലുകള്‍ക്കുണ്ടാകുന്ന വേദനയും മോണയിലെ രക്തസ്രാവവും സ്വയം ചികിത്സിക്കരുത്. ഗര്‍ഭകാലത്ത് പല്ലിനുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ദന്ത ഡോക്ടറുടെയും ഗൈനക്കോളജിസ്റ്റിന്റെയും നിര്‍ദ്ദേശങ്ങള്‍ തേടുക.



Click it and Unblock the Notifications











