Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
ഗര്‍ഭകാലത്ത് തൂക്കം കുറയ്ക്കാമോ?
നിങ്ങളുടെ ശരീരം, ഭാരം, ഗര്‍ഭം എന്നിവ സംബന്ധിച്ച് സുരക്ഷിതവും ന്യായവുമായ കാര്യങ്ങളെ സംബന്ധിച്ച് ആദ്യത്തേതും പ്രധാനപ്പെട്ടതുമായ കാര്യം ഒരു ഡോക്ടറുടെ ഉപദേശം തേടുകയാണ്.
നിങ്ങള്‍ ഗര്‍ഭിണിയായിരിക്കുന്ന അവസരത്തില്‍ ശരീരഭാരം കുറയ്ക്കാനുദ്ദേശിക്കുന്നുവെങ്കില് ഏതൊക്കെ എക്സര്‍സൈസ് എത്രത്തോളം ചെയ്യണം അല്ലെങ്കില്‍ ഏത് ഭക്ഷണം കഴിക്കണം തുടങ്ങി പല കാര്യങ്ങള്‍ തീരുമാനിക്കേണ്ടതുണ്ട്. അത്തരം സാഹചര്യത്തില്‍ ഡോക്ടറുമായി സംസാരിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.

1. വിറ്റാമിനുകള്‍ - വിറ്റാമിനുകള്‍ പ്രധാനപ്പെട്ടവയാണ്. സാധാരണ ഗര്‍ഭത്തിന്റെ സാഹചര്യങ്ങളില്‍ പോലും വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കുറവ് സംബന്ധിച്ച പ്രശ്നങ്ങളുണ്ടാകാം. ചെറിയ പോഷക അപര്യാപ്തത പോലും ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിലെ തകരാറിന് കാരണമാവുകയും, ജീവിതകാലം മുഴുവന്‍ നീണ്ടു നില്ക്കുന്ന പ്രശ്നങ്ങള്‍ക്കിടയാക്കുകയും ചെയ്യും. ഗര്‍ഭാവസ്ഥയിലെ ആരോഗ്യം സംരക്ഷിച്ച് കൊണ്ട് തന്നെ നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കാനുള്ള നിരവധി മാര്‍ഗ്ഗങ്ങളുണ്ട്.
ഗര്‍ഭിണിയായിരിക്കുമ്പോള്‍ ചെയ്യാവുന്ന വിവിധ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും, മെനുകളും ഉണ്ട്. ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്തുന്നവര്‍ ഗര്ഭിണികളാകുമ്പോളും ഇവ പിന്തുടരാം. ഇത് കൃത്യമായ മേല്നോട്ടത്തിലായിരിക്കുമ്പോള് നിങ്ങളുടെ ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്തുന്നതിനൊപ്പം കുട്ടിയുടെ ആരോഗ്യത്തിനും പോഷണത്തിനും ആവശ്യമായതാണ് ചെയ്യുന്നതെന്ന് ഉറപ്പിക്കാനുമാവും.
2. ആരോഗ്യകരമായ ഭക്ഷണം - നിങ്ങള്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യം, അമിതഭാരമുണ്ടെങ്കിലും അത് കുറയ്ക്കാനല്ല മറിച്ച് ആരോഗ്യത്തോടെയിരിക്കാനാണ്. ആരോഗ്യകരമായ, കൊഴുപ്പ് കുറഞ്ഞ, പഞ്ചസാരയുടെ അളവ് കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുകയും, മികച്ച ആഹാരങ്ങള്‍ തെരഞ്ഞെടുക്കുകയും ചെയ്യുക. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ശരീരഭാരം കുറയ്ക്കാനുള്ള സപ്ലിമെന്റുകളോ, ഡയറ്റ് എയ്ഡുകളോ ഉപയോഗിക്കരുത്. ഇത്തരം ഉത്പന്നങ്ങളുടെ ദീര്‍ഘകാല ഉപയോഗത്തെ സംബന്ധിച്ച പഠനങ്ങള്‍ കാണിക്കുന്നത് ഇവ ഗര്‍ഭിണികള്‍ക്ക് അനുയോജ്യമല്ല എന്നതാണ്.
3. കലോറിയുടെ അളവ് - മിക്ക ഡോക്ടര്‍മാരും ഗര്‍ഭിണികളുടെ കലോറി വര്‍ദ്ധിപ്പിക്കാനാണ് ആവശ്യപ്പെടുക. എന്നാല്‍ നിങ്ങളുടെ ഭക്ഷണരീതി കലോറി കുറയ്ക്കുന്ന തരത്തിലായിരിക്കും. ഗര്‍ഭിണിയായിരിക്കുന്ന അവസരത്തിലുള്ള ഭക്ഷണനിയന്ത്രണം അമിതമായാല്‍ അത് ഗര്‍ഭസ്ഥ ശിശുവിന്റെ ഭാരക്കുറവിനും, പോഷകക്കുറവിനും കാരണമാകും.
ശരീരഭാരത്തിലും ഗര്‍ഭത്തിലും നിരവധി സുപ്രധാനമായ ഘടകങ്ങളുണ്ട്. ഇക്കാരണത്താലാണ് ഓരോ തവണയും ആശുപത്രി സന്ദര്‍ശനത്തില്‍ ഗര്‍ഭിണികളുടെ ഭാരമളക്കുന്നത്. ഗര്‍ഭിണിയാകുന്നതിന് മുമ്പ് നിങ്ങള്‍ക്ക് അല്പം ഭാരക്കൂടുതലുണ്ടെങ്കില്‍ അത് ശരീരഭാരം അല്പം കൂട്ടാനുള്ള ഡോക്ടറുടെ നിര്‍ദ്ദേശം ഒഴിവാക്കാന്‍ സഹായിക്കും. ഉദാഹരണമായി, ഗര്‍ഭത്തിന്റെ ആരംഭത്തിലുള്ളതിനേക്കാള് 25 മുതല്‍ 35 പൗണ്ട് വരെ ഒമ്പതാം മാസമാകുമ്പോളേക്കും ഭാരം വര്‍ദ്ധിക്കണം. അമിതവണ്ണമുള്ള സ്ത്രീകള്‍ക്ക് ഇക്കാലയളവില്‍ 11 മുതല്‍ 20 പൗണ്ട് വരെയേ കൂടുകയുള്ളു.
4. നടപ്പ് - ഗര്‍ഭിണികള്‍ നടക്കുന്നത് നല്ല ശീലമാണ്. നിങ്ങളുടെ ഡോക്ടര്‍ വിലക്കാത്ത പക്ഷം നിങ്ങളുടെ ശരീരം അനുവദിക്കുന്ന തരത്തില്‍ ദിവസം ഒരു തവണയെങ്കിലും നടക്കാന്‍ പോകുക. എന്നാല്‍ ഇത് അമിതമാവുകയുമരുത്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാത്ത വ്യായാമങ്ങള്‍ ഒഴിവാക്കുക. നിങ്ങളുടെ ശരീരം വളരുകയാണെന്നും, ഒരു മനുഷ്യന്റെ വികാസത്തെ പിന്തുണയ്ക്കുകയാണെന്നും ഓര്‍മ്മിക്കുക. ഈ സമയത്തുള്ള ആയാസം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. കുഞ്ഞ് ജനിച്ച ശേഷം ഭാരം കുറയ്ക്കാനും വ്യായാമം ചെയ്യാനുമായി സമയം ലഭിക്കും.



Click it and Unblock the Notifications











